Chapter Title : The writer [Ajitha]
" ഞാൻ നിള, ഒരു കാര്യം തിരക്കാൻ ആണ് ഞാൻ വന്നത് "
" സൊള്ളുങ്ക "
" വേണിയെ പറ്റിയാണ് എനിക്കറിയേണ്ടത് "
ആ പേര് കേട്ടപ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു, അയാൾ ഒന്നും മിണ്ടാതെ അൽപനേരം നിന്നു
" എന്താ ഒന്നും മിണ്ടാത്തത് "
" നീങ്ക പൊലീസ, എത്തന വാട്ടി നാൻ സൊള്ളണം, ഇനി സൊള്ളാമൂടിയത്, നീങ്ക ദയവു സെയ്‌തു പൊങ്ക"
അയാൾ അകത്തേക്ക് പോയി, അവൾ എന്തു ചെയ്യണം എന്നറിയാതെ അല്പസമയം അവിടെ നിന്നിട്ട് തിരികെ ചായക്കടയിൽ വന്നു.
" ആ കുഞ്ഞോ, ചെയ്യായെടുക്കട്ടെ "
" ആ "
അയാൾ ചായയുമായി വന്നു,
" കുഞ്ഞ് സെൽവനെ കണ്ടോ, "
" ഉം, കണ്ടു, എന്നാൽ അയാൾ സംസാരിക്കാൻ കൂട്ടക്കുന്നില്ല "
" കുഞ്ഞിന് എന്താ അറിയേണ്ടത്, എനിക്കറിയാവുന്ന കാര്യം ഞാൻ പറഞ്ഞ് തരം "
" ചേട്ടാ , സെൽവന്റെ മകൾ വേണിയുടെ കാര്യമാണ് അറിയേണ്ടത്, "
" മോളെ, ആ കൊച്ചൊരു പാവം ആയിരുന്നു, പഠിത്തത്തിൽ മിടുക്കിയും ആണ്, സെൽവന്റെ ഭാര്യ അവർ തമിഴ് നാട്ടിൽ നിൽക്കുമ്പോൾ തന്നെ മരിച്ചതാണ്, അതിനു ശേഷമാണു അവർ ഇവിടെ വന്നത്. സെൽവൻ അവളെ പൊന്നു പൊലയാണ് നോക്കിയിരുന്നത്. ഈ നാട്ടിലെ ടാപ്പിംഗ് എല്ലാം അവനാണ് ചെയ്തോണ്ടിരുന്നത്. പെട്ടെന്നൊരു ദിവസം ആ കുഞ്ഞ് ഇവിടുത്തെ കുളത്തിൽ വീണു മരിച്ചെന്നു വാർത്ത കേൾക്കുന്നത്. ആർക്കും അത് വിശ്വസിക്കാനായില്ല. കാരണം സെൽവൻ അവളെ നിന്തൽ പഠിപ്പിച്ചിട്ടുണ്ട്., പിന്നെ അയാൾ കുഞ്ഞിനോട് ഒന്നും
💬 Comments
View all comments