Chapter Title : The writer [Ajitha]
സമയം നോക്കിയപ്പോൾ 6.30 pm ആയി , ഇന്ന് പോകണോ വേണ്ടയോ എന്ന് ചിന്തിച്ചു, വെറുതെ സമയം കളയേണ്ട എന്ന് കരുതി കടക്കാരൻ പറഞ്ഞ വഴിയിലൂടെ യാത്ര ആരംഭിച്ചു, ചെറുതായി ഇരുട്ട് വീഴാൻ തുടങ്ങി. കാറിന്റെ ഹെഡ് ലൈറ്റ് ഓണാക്കി അയാൾ പറഞ്ഞതുപോലെ സെൽവൻ താമസിക്കുന്ന സ്ഥലത്തെത്തി. കാർ ഒതുക്കി ഇട്ടിട്ടു അവൾ ഇറങ്ങി. മൊബൈലിൽ ഫ്ലാഷ് ലൈറ്റ് ഓണാക്കി അവൾ നടന്നു അയാളുടെ വീട്ടിൽ എത്തി.
" ഇവിടെ ആരുമില്ലേ..., ഹലോ.. "
രണ്ടു മൂന്നു പ്രാവശ്യം അവൾ വിളിച്ചു. യാതൊരു പ്രതികരണവും ഇല്ലാത്തോണ്ട് തന്നെ അവൾ വീടിന്റെ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു., ദ്രവിച്ച ഡോറുകളും സാരികൊണ്ട് മറച്ച ജന്നൽ,
അവൾ ജനാല വഴി നോക്കിയപ്പോൾ അയാൾ തറയിൽ കിടക്കുകയാണ്, പോരാത്തതിന് അയാളുടെ തലക്ക് സമീപം ഒരു പകുതി തീർത്ത മദ്യ കുപ്പിയും ഉണ്ട്. അയാൾ കുടിച്ചു അബോധവസ്ഥയിൽ ആണെന്ന് അവൾക്ക് മനസ്സിലായി. ഇനി നിന്നിട്ട് കാര്യമില്ലെന്നു മനസ്സിലായ അവൾ തിരികെ വണ്ടിയിൽ കയറി വീട്ടിൽ എത്തി. തോമസ് സാറിനെ വിളിച്ചു കാര്യം പറഞ്ഞ്. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു.
പിറ്റേന്ന് അവൾ 8 മണിയായപ്പോൾ വീണ്ടും സെൽവന്റെ വീട്ടിൽ പോകാനായി വെളിയിലേക്കിറങ്ങിയപ്പോൾ നല്ല കോട മഞ്ഞുണ്ട്. അവൾ അയാളുടെ വീട്ടിൽ എത്തി, അയാൾ അവിടെ പല്ല് തേക്കുകയാണ്, അവളെ കണ്ടതും അയാൾ അമ്പരന്ന് നോക്കി, തന്നെ തിരക്കി ഇന്നുവരെയും ആരും ഇങ്ങോട്ട് വന്നിട്ടില്ല എന്നകാരണത്താൽ ആണ്. അവൾ അയാളുടെ അടുത്തെത്തി,
" സെൽവൻ ചേട്ടൻ അല്ലേ "
" ആമ, നീങ്ക യാര് "
💬 Comments
View all comments