Chapter Title : The writer [Ajitha]
നടക്കുന്നതിന്റെ തലേന്ന് അവളുടെ പെരുമാറ്റത്തിൽ എന്ധെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ "
" അങ്ങനെ ചോദിച്ചാൽ, ഇല്ലായിരുന്നു എന്നാണ് എന്റെ ഓർമ, ഒരുപാടു വർഷം കഴിഞ്ഞതല്ലേ "
" ഓക്കേ, തന്റെ നമ്പർ ഒന്ന് തരണേ, "
" തരം, "
മിനി നമ്പർ കൊടുത്തു
" എന്നാൽ ശെരി, പോയിട്ട് വരാം "
അവൾ തിരികെ ചായക്കടയിൽ വന്നു. മറ്റ് 2 പേരോടും കൂടി തിരക്കി. പോലീസിന് കിട്ടിയ വിവരങ്ങൾ മാത്രമേ അവൾക്കും കിട്ടിയുള്ളൂ, അവൾ വളരെ വിഷമത്തോടെ വീട്ടിലേക്കു തിരികെ വന്നു. തോമസിനെ വിളിച്ചു,
" ഹലോ "
" പറഞ്ഞോ നിള എന്തായി കാര്യങ്ങൾ "
" ഇവിടെ ആരും ഒന്നും വിട്ടു പറയുന്നില്ല സർ, "
അയാൾ കുറച്ചു ഹാർഷായി അവളോട്
" ആഹാ, തന്നോട് ഞാൻ അപ്പോഴേ ചോദിച്ചതല്ലേ തന്നെ കൊണ്ടു പറ്റുമോ എന്ന് "
" അത്.. അത്.. "
" ഞാൻ എഴുതി തന്നതുപോലെ ഓർഡറിൽ അല്ലേ താൻ കാര്യങ്ങൾ ചെയ്തത് "
അവൾ തിരികെയൊന്നും മിണ്ടിയില്ല.
" തന്നെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ, എന്നാൽ പിന്നെ ഈ നോവലെഴുത്തു ഇവിടെ നിർത്താം,"
അയാൾ കൂടുതലൊന്നും പറയാതെ call cut ചെയ്തു. അവൾക്ക് വല്ലാതെ വിഷമം തോന്നി, അവൾ എന്തു ചെയ്യും എന്നറിയാതെ അങ്ങനെ ഇരുന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ സുരേന്ദ്രൻ അവൾ താമസിക്കുന്നിടത്തേക്ക് വന്നു, അവളുടെ മുഖഭാവം കണ്ടപ്പോൾ
" എന്താ മോളെ വിഷമിച്ചിരിക്കുന്നത് "
അവൾ നടന്നു കാര്യങ്ങൾ എല്ലാം പറഞ്ഞു,
" അത്രേ
💬 Comments
View all comments