Chapter Title : The writer [Ajitha]
ഒള്ളോ, ആദ്യം മുഖത്തെ വിഷാദ മൊക്കെ മാറ്റ്, എല്ലാത്തിനും ഒരു പരിഹാരം ഉണ്ട്, തല്ക്കാലം മോള് പോയി മുഖമൊക്കെ കഴുക് "
അയാളുടെ സംസാരം കേട്ടപ്പോൾ അവൾക്ക് വല്ലാതെ ആശ്വാസം തോന്നി. അവൾ പോയി മുഖമൊക്കെ കഴുകി.
അവൾ അയാളുടെ അടുത്ത് വന്നു,
" മോള് സെൽവന്റെ അടുത്ത് പോയിരുന്നോ "
" ഉം "
" അവൻ മോളോട് മിണ്ടാൻ കൂട്ടാക്കി ഇല്ല അല്ലേ "
" ഇല്ല "
അയാളൊന്നു ചിരിച്ചിട്ട്
" മോളെ അയാളോട് അങ്ങനെയൊന്നും ചോദിച്ചാൽ പറയില്ല, അയാളിപ്പോൾ മകളുടെ മരണത്തിനു ശേഷം മദ്യത്തിന് അടിമപ്പെട്ടു, അതുകൊണ്ട് അതിനെ കൊണ്ടു തന്നെ വേണം അയാളെ കയ്യിലെടുക്കാൻ "
" ഇതിനെ?? "
" മദ്യം "
" അതെങ്ങനെ "
" മോളൊരു കുപ്പിയുമായി ചെന്നു ആവിശ്യം പറഞ്ഞ് നോക്ക് "
" അയ്യോ ചേട്ടാ, അതൊക്കെ ശെരിയായ കാര്യമാണോ "
" ആവിശ്യം നമ്മളുടേതാണ്, അപ്പോൾ വളഞ്ഞ വഴി നോക്കിയേ പറ്റു "
" ഉം, എന്നാൽ ഞാനെവിടെ നിന്നും അത് വാങ്ങിക്കും "
" ഇത് നല്ല കഥ, ഞാനിവിടെ ഉള്ളപ്പോൾ മോളോന്നുകൊണ്ടും പേടിക്കേണ്ട, മോള് ക്യാഷ് തന്നാൽ മതി, ഞാൻ വാങ്ങിക്കൊണ്ടു വരാം "
" ഉം, ശെരി ചേട്ടാ, എത്ര രൂപ വേണം, "
അയാളൊന്ന് ചിന്തിച്ചിട്ട്
"1500 താ, "
അവൾ അവളുടെ ഹാൻഡ് ബാഗിൽ നിന്നും 1500 എടുത്തിട്ട് അയാൾക്ക് കൊടുത്തു.
" എപ്പോള അങ്ങോട്ടേക്ക് പോകേണ്ടത് "
" വൈകിട്ട് ഒരു
💬 Comments
View all comments