Chapter Title : The writer [Ajitha]
അവൾ വീടിന്റെ അകത്തേക്ക് കയറി. ഒരു കസേരയിൽ ഇരുന്നു. അയാൾ അകത്തേക്ക് കയറി വെള്ളവും ഗ്ലാസും എടുത്തോണ്ട് അവളുടെ അടുത്തേക്ക് വന്നിട്ട്. താഴെ ഇരുന്നോണ്ട് മദ്യത്തിന്റെ അടപ്പ് പൊട്ടിച്ചു, ഗ്ലാസിൽ ഒഴിച്ചിട്ടു വെള്ളവും ഒഴിച്ചു ഒറ്റ വലിക്കു അകത്താക്കി.
" എനിക്ക് വേണിയെ കുറിച്ചറിയണം "
അയാൾ വീണ്ടും ഒരു ഗ്ലാസും കൂടി മദ്യം ഒഴിച്ചു അകത്താക്കി.
" അമ്മ, പോലീസ് കിട്ടെ 100 വാട്ടി നാൻ സൊള്ളിയിരിക്കു, വേണി എന്നുടെ തായില്ല കൊഴന്ത, എന്നാ സെയ്യരുത് എല്ലാം കെട്ട നേരം "
" അവളെ പറ്റി എല്ലാം അറിയണം "
" ഉം, നാൻ എന്നുടെ മാധവി പോണത്ക്കപ്പുറം താൻ എങ്ക വന്തത്. നാൻ എൻ കൊളന്തയെ പാത്തു നല്ല പത്തു പോയിട്ടിരുക്ക്. ഒരു നാൾ അവ എങ്കിട്ടെ ഒരു വാർത്ത സൊള്ളിയത് "
" എന്താ "
അയാൾ അതിനു മറുപടി പറയുന്നതിന് മുൻപ് മദ്യം ഗ്ലാസിൽ കൂടുതൽ ഒഴിച്ചിട്ടു അല്പം മാത്രം വെള്ളം ഒഴിച്ചു കുടിച്ചു. അയാൾ എന്നിട്ട് കുഞ്ഞുങ്ങൾ കരയുന്നതുപോലെ കരയുകയാണ്, ഒരച്ഛന്റെ രോദനം കണ്ടപ്പോൾ അവൾക്കെന്തു ചെയ്യണം എന്നറിയാതെ ഒന്ന് സ്റ്റാക്കായി.
" ചേട്ടാ കരയാതെ, "
അത് കേട്ടപ്പോൾ അയാൾ വീണ്ടും വിങ്ങി വിങ്ങി കരയാൻ തുടങ്ങി. അവൾ കസേരയിൽ നിന്നും എഴുന്നേറ്റിട്ടു അയാളുടെ സമീപത്തേക്ക് ഇരുന്നു അയാളുടെ കറുത്ത കൈയ്യിൽ പിടിച്ചു തഴമ്പിച്ച കൈവെള്ളയിൽ അവൾ അവളുടെ കൈ വെച്ചു. അയാളുടെ തോളിലും അവൾ കൈ വച്ചപ്പോൾ അയാൾ കരഞ്ഞുകൊണ്ട് അവളുടെ നെഞ്ചിലേക്ക് തലവച്ചു. അവൾ അയാളെ
💬 Comments
View all comments