Chapter Title : The writer [Ajitha]
നിർത്തി, ഒരു ചെറിയ വീടാണ് അത്.
" മോളെ അതാണോ വീട് "
" ഉറപ്പില്ല, എന്നാൽ ഈ ഭാഗത്തു വേറെ വീടില്ലാത്തതുകൊണ്ട് ഇതായിരിക്കണം "
" എന്നാൽ വാ "
രണ്ടുപേരും കാറിൽ നിന്നും ഇറങ്ങി. വീടിന്റെ വാതിലിൽ ചെന്നു മുട്ടി. ആരും തുറക്കുന്നില്ല. വിളിച്ചു നോക്കി, ഒരനക്കവും ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പയ്യൻ വന്നു വീട് തുറന്ന്. അവനെ കണ്ടപാടേ ഹോട്ടലുകാരൻ
" ഇവൻ തന്നെ, ഇവനെയാ ഞാൻ അന്ന് കണ്ടത് മോളെ "
" ട നിന്റെ പേര് ദിലീപ് എന്നാണോ "
" അതെ നിങ്ങൾ ആരാ "
" നിനക്ക് വേണിയെ അറിയുമോ "
" ഉം,"
അവനൊന്നു പതറി
" നിങ്ങൾ പോലീസാണോ "
നിള അല്പം ഖാനത്തിൽ
" ആണ് "
" അന്ന് വേണിക്കെന്താ പറ്റിയത് "
" അത്... അത്.. "
" സത്യം പറഞ്ഞില്ലെങ്കിൽ നിന്നെ തൂക്കിയെടുത്തു അകത്തിട്ട് നിന്നെ കൊണ്ടു പറയിപ്പിക്കും "
" മേടം, ഞാൻ അവളോട് പറഞ്ഞത പോകണ്ടാന്നു, അവൾ കേട്ടില്ല "
" എവിടെ, കള്ളി മല കാണാൻ "
" അവിടെ വെച്ചു എന്താ പറ്റിയത്, "
" ഞാനും അവളും കൂടി സംഭവം നടന്ന ദിവസം അവിടെ പോയി. അവിടെ കുറെ പയ്യന്മാർ ഉണ്ടായിരുന്നു. അവന്മാർ അവിടെ വള്ളമടിയിയും കഞ്ചാവടിയും ആയിരുന്നു. അന്ന് അത് ഞാനും വേണിയും അത് കണ്ടു അവന്മാർ ഞങ്ങളെയും കണ്ടു. അവൾക്കറിയാവുന്ന പയ്യന്മാർ ആയിരുന്നു അതൊക്കെ അതുകൊണ്ട് അവർ
💬 Comments
View all comments