Chapter Title : The writer [Ajitha]
കൊണ്ടുതന്നെ അവൾ ലോക്കറിനയിൽ എത്തി. ശേഖർ കൊടുത്ത നമ്പറിൽ വിളിച്ചു.
" ഹലോ, സുരേന്ദ്രൻ ചേട്ടൻ ആണോ "
" അതെ "
" ഞാൻ, ശേഖർ സർ പറഞ്ഞ ആളാണ് "
" നോവലിന്റെ..., മോളെവിടെ നിൽക്കുന്നത്? "
" ഞാൻ മടവൂർ ബസ്റ്റോപ്പിൽ ഉണ്ട് "
" ഒരു 5 മിനുട്ട് ഞാനിപ്പോൾ വരാം "
അവൾ അയാൾക്കായി വെയിറ്റ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അയാൾ ഒരു ആക്ടിവയിൽ അവിടെ എത്തീട്ടു ചുറ്റുപാടും നോക്കി. അയാൾ ഫോൺ എടുത്തിട്ടു അവളെ തിരികെ വിളിച്ചു.
" ഹലോ മോളെ, ഞാൻ ബസ്റ്റോപ്പിൽ വന്നല്ലോ, മോളെവിടെ "
" ചേട്ടനാണോ ആക്ടിവായിൽ വന്നത്, ഞാൻ ചേട്ടന്റെ പിറകിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ ഉണ്ട്. "
അവൾ കാറിന്റെ ഗ്ലാസ് താഴ്ത്തിട്ട് കൈ പൊക്കി കാണിച്ചു. അവളോട് അയാൾ ഫോളോ ചെയ്യാൻ പറഞ്ഞിട്ട് അയാൾ ആക്ടിവായിൽ മുന്നോട്ടേക്ക് പോയി. അവളും അയാളെ അനുഗമിച്ചു. ആ നാട്ടിലെ റോഡ് വളരെ മോശമായിരുന്നു. കുലുങ്ങിയും തെറിച്ചും അവളും അയാളും കൂടി ഇടുങ്ങിയ വഴികളിലൂടെ ഒരു പഴയ വീടിന്റെ മുന്നിലെത്തി. സുരേന്ദ്രൻ അയാളുടെ ആക്ടിവയിൽ നിന്നും ഇറങ്ങി, കാറിന്റെ അടുത്തേക്ക് വന്നു,
" വാ മോളെ, ഇതാണ് മോൾക്ക് താമസിക്കാൻ വേണ്ടി തയ്യാറാക്കിയ വീട് "
അവൾ വണ്ടിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നോക്കി. ഓടിട്ട ഒരു ചെറിയ വീടായിരുന്നു അത്.
" മോളെ വീട് ഇഷ്ടപ്പെട്ടോ "
" ആ, ചേട്ടാ "
" മോളെ ഒന്നും തോന്നരുത്, ഈ നാട്ടിൽ
💬 Comments
View all comments