Chapter Title : The writer [Ajitha]
ഇത്രയൊക്കെ സൗകര്യമേ ഒള്ളൂ, "
" ഇതൊക്കെ തന്നെ ധാരാളം, അല്ലേലും ഞാനിവിടെ സ്ഥിര താമസത്തിനു വന്നതൊന്നും അല്ലല്ലോ "
" എന്നാൽ വീടിന്റെ അകമൊക്കെ കേറി കാണു "
അയാൾ വീടിന്റ ചാവി അവളുടെ കൈയ്യിൽ കൊടുത്തു. അവൾ അതും വാങ്ങിക്കൊണ്ടു ഡോർ തുറന്ന് നോക്കി. വീടിന്റെ അകമൊക്കെ നോക്കി, വീട്ടിൽ ചെറിയൊരു ഹാളും ഒരു ബെഡ് റൂമും ഒരു കിച്ചനും ഉണ്ടായിരുന്നു. എല്ലാം ചുറ്റി കണ്ടിട്ട്. തോമസിനെ വിളിച്ചു,
" ഹലോ സർ, ഞാൻ ഇവിടെ എത്തി, "
" ആ, താൻ സുരേന്ദ്രനെ കണ്ടോ "
"കണ്ടു സർ, ഇപ്പോൾ താമസിക്കാൻ വേണ്ടിയുള്ള സ്ഥലത്തണ് നിൽക്കുന്നത് "
" ആ എന്നാൽ താൻ റസ്റ്റ് എടുക്കു, എത്തിയതേ ഉള്ളല്ലോ "
" ആ ശെരി സർ, എന്നാൽ പിന്നെ വിളിക്കാം "
അവൾ ഫോൺ cut ചെയ്തു കഴിഞ്ഞപ്പോഴേക്കും സുരേന്ദ്രൻ അവളുടെ കാറിൽ നിന്നും അവളുടെ ബാഗുമായി വന്നു. അത് ഹാളിൽ വെച്ചു,
" അയ്യോ ചേട്ടാ, അത് ഞാൻ എടുത്തോളമായിരുന്നല്ലോ "
" അത് സാരമില്ല മോളെ, എന്നാൽ ഞാനങ്ങോട്ടു പോകട്ടെ "
അയാൾ അയാളുടെ കഷണ്ടി തലയൊന്നു ചൊറിഞ്ഞു കൊണ്ടു ചെറിയൊരു ചിരി അയാളുടെ മുഖത്ത് വരുത്തി. അവൾക്കു കാര്യം മനസ്സിലായി. അവൾ അവളുടെ ഹാൻഡ് ബാഗിൽ നിന്നും ഇരുന്നൂറു രൂപയെടുത്തുയാൾക്ക് കൊടുത്തു, അയാൾ അത് സന്തോഷപൂർവം അത് വാങ്ങി പോക്കറ്റിൽ ഇട്ടോണ്ട്,
" മോളെ എന്താവശ്യം ഉണ്ടേലും വിളിക്കണേ "
" ആ ശെരി ചേട്ടാ "
അയാൾ
💬 Comments
View all comments