Chapter Title : തീരാത്ത സൗഹ്രദം
മുത്തശ്ശി അവളുടെ അഭിപ്രായത്തിനു പിന്തുണയേകിക്കൊണ്ട് തന്റെ ഫേസ്ബുക്കിൽ കയറി സ്റ്റാറ്റസ് കുറിച്ചു...
''ഫീലിംഗ് കൺഫ്യൂസ്ഡ്...''
അതിനെ പിന്താങ്ങിക്കൊണ്ട് മൂത്ത അമ്മായി തന്റെ വാക്കുകൾ തിരുത്തിക്കുറിച്ചു...
''എനിക്കപ്പഴേ തോന്നി ഒരു കള്ള ലക്ഷണം... ഞാൻ പിന്നെ പറയണ്ടാന്നു കരുതി....''
കൂട്ടിനു ഇളയ അമ്മായിയും...
''അതെ... ആ കഴുത്തിൽ കണ്ടതു മുക്കു പണ്ടമാണോ എന്നെനിക്കും ഒരു സംശയമുണ്ടായിരുന്നു....''
ആദ്യത്തെ പെണ്ണുകാണൽ ആയതുകൊണ്ടാണോ അതോ എന്റെ മനസ്സിൽ ആ മുഖം പതിച്ചുപോയതുകൊണ്ടാണോ എന്നറിയില്ല... അവരുടെ വാക്കുകളിൽ എന്നിലൊരു നിരാശ പടർന്നുപിടിച്ചു...
''മീനു... നീ കാര്യമായി പറഞ്ഞതാണോ??"
അനിയത്തിയെ നോക്കി പ്രതീക്ഷയോടെ ഞാൻ ചോദിച്ചു...
പക്ഷേ അവളുടെ മുഖഭാവം കണ്ടാലറിയാം... അതൊരു തമാശയായിരുന്നില്ല....
''അതേ ചേച്ചി.. ഞാൻ ആ ചേട്ടനോട് ചോദിച്ചു...''
ശരിയാണ്... യാത്ര പറഞ്ഞവർ ഇറങ്ങിപോകുമ്പോൾ മീനു പുറകെ ചെന്നു അദ്ദേഹത്തോടെന്തോ സംസാരിക്കുന്നതു കണ്ടിരുന്നു....
മുത്തശ്ശി പറഞ്ഞതുപോലെ ഇന്നത്തെ കാലത്തു ഒരാൾ ഇതൊന്നുമില്ലാതെ... അതും ഒരാണ്... എന്തോ പ്രശ്നമുണ്ടായിരിക്കാം... ഒരുപക്ഷേ മനസികമായിരിക്കുമോ.... ഏയ്... കണ്ടാൽ തോന്നൂല്ല്യ... ചിലപ്പോ പ്രണയ നൈരാശ്യമായിരിക്കാം... ചിലരെ അങ്ങനെ കണ്ടിട്ടുണ്ട്... പക്ഷേ മുഖത്തെ പുഞ്ചിരിയിൽ അങ്ങനെയൊരു വിഷമമുള്ളതേ തോന്നില്ല....
കാടു കയറിയ ചിന്തകളുമായി മുറിയിലിരിക്കുമ്പോഴാണ് മീനു കയറി വന്നത്...
''ചേട്ടൻ തന്ന നമ്പർ വെച്ചു ഒരു വിധം ഞാനെല്ലാം അരിച്ചുപെറുക്കി... ഇല്ല ചേച്ചി... ഒരു രക്ഷേമില്ല.. എന്തോ ഒരു കള്ളത്തരം മണക്കുന്നുണ്ട്...''
അവസാന പ്രതീക്ഷയും കൈവിട്ടപ്പോൾ മനസ്സിലെന്തോ വല്ലാത്തൊരു ഭാരം പോലെ... ആദ്യത്തെ പെണ്ണുകാണൽ... ആഗ്രഹിച്ചതുപോലെയൊരു ചെറുക്കൻ... നല്ലൊരു കുടുംബം.... അതുകൊണ്ടു തന്നെ ഒരു മോഹം എന്നിൽ പൊട്ടിമുളച്ചിരുന്നു... പക്ഷേ എല്ലാ സ്വപ്നങ്ങളും ഒരു നിമിഷംകൊണ്ട് തകർന്നിടിഞ്ഞു
💬 Comments
View all comments