Chapter Title : തീരാത്ത സൗഹ്രദം
പേടിച്ചുപോയി...''
മറുപടി പറയാതെ ഞാൻ നിശബ്ദമായിരുന്നു...
''അമ്മു തന്റെ ആത്മസുഹൃത്തിനോടു അവസാനമായി സംസാരിച്ചതെന്നാ??"
ചിരി നിർത്തി ഗൗരവം നിറഞ്ഞ സ്വരത്തിൽ അദ്ദേഹം ചോദിച്ചു...
''കുറച്ചുമുൻപേ.. പെണ്ണുകാണാൻ വന്ന കാര്യങ്ങൾ ചോദിച്ച് അവൾ മെസ്സേജ് ചെയ്തിരുന്നു...''
അധികമാലോചിക്കാതെ തന്നെ ഞാൻ മറുപടി പറഞ്ഞു...
''അവസാനമായി ഫോണിൽ സംസാരിച്ചത്??
ആ ചോദ്യത്തിനു മറുപടി നല്കാൻ എനിക്കല്പം ആലോചിക്കേണ്ടി വന്നു...
''രണ്ടാഴ്ച മുൻപായിരുന്നു....''
''അവസാനമായി നിങ്ങൾ തമ്മിൽ കണ്ടത്???''
ഒരുപക്ഷേ അതിനൊരു ഉത്തരം എത്ര ചിന്തിച്ചാലും കിട്ടില്ല.... കാരണം മാസങ്ങൾ ഒരുപാടായിരുന്നു ഞാൻ അവളെ കണ്ടിട്ട്...
''ഇതുകൊണ്ടാണ് ഈ സോഷ്യൽ മീഡിയകളിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറിയത്... വിശാലമായിരുന്ന എന്റെ സൗഹൃദങ്ങളും ബന്ധങ്ങളും അതിലേക്ക് മാത്രമായി ഒതുങ്ങി കൂടി... സ്ഥിരമായി കണ്ടിരുന്നവരും സ്നേഹം പങ്കുവെച്ചിരുന്നവർപോലും ടെക്നോളജിയുടെ വളർച്ചക്കൊപ്പം ജീവിതം വിരൽത്തുമ്പിൽ മാത്രമാക്കിയപ്പോൾ നഷ്ടമായത് ഒരു കൂട്ടം നല്ല സ്നേഹിതരേയും നല്ല ബന്ധങ്ങളുമായിരുന്നു....
കൂട്ടുകൂടാൻ ഒരുപാട് സൗഹൃദമുണ്ടെന്നു പറയുന്നതിലല്ല... വിളിച്ചാൽ ഓടിയെത്താൻ ഒരു സുഹൃത്തെങ്കിലുമുണ്ടെന്നു പറയുന്നതിലല്ലേ നമ്മൾ അഭിമാനിക്കേണ്ടത്...
അതേ... ഞാൻ ഇന്ന് അങ്ങനെയാണ് ചിലർക്ക്.... ഇപ്പോൾ എനിക്കും അങ്ങനെ ആരൊക്കെയോ ഉണ്ട്... അതിനോളം വരില്ല മറ്റൊന്നും...
പിന്നെ ടെക്നോളജികൾ വളരുന്നത് മനുഷ്യന്റെ ഉയർച്ചക്കു വേണ്ടിയാണ്... പക്ഷേ പലരും അതിനെ മറ്റൊരുതരത്തിൽ കാണുന്നു... തന്നിലേക്ക് മാത്രമായി ഒതുങ്ങി കൂടുന്നു...''
സത്യത്തിൽ ഒരു തിരിച്ചറിവായിരുന്നു ആ വാക്കുകൾ... ഒരേ വീട്ടിലിരിക്കുന്ന ഞാനും മീനുവും തമ്മിൽപോലും പലപ്പോഴും സംസാരിച്ചിരുന്നത് വളർന്നു പന്തലിച്ച ആ ടെക്നോളജിയിലൂടെയായിരുന്നു.... പക്ഷേ അതിലൂടെ ഞങ്ങൾക്ക് നഷ്ടമായികൊണ്ടിരുന്നത് ഞങ്ങൾ തമ്മിലുള്ള സ്നേഹമാണെന്നു തിരിച്ചറിയാൻ ഇങ്ങനെയൊരു നിമിഷം വേണ്ടി വന്നു...
''വിവാഹകാര്യത്തിലും ഇതിനൊരു കാര്യമായ പങ്കുണ്ടെന്നറിയാൻ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത പെണ്ണുകാണൽ ചടങ്ങിന് മുൻപേ ഞാനും തുടങ്ങുന്നുണ്ട്... ഇവയെല്ലാം...''
ചെറുചിരിയോടെയുള്ള ആ തമാശയിൽ എന്നിലൊരു ദേഷ്യം അരിച്ചു കയറി...
''ഇനിയൊരു പെണ്ണുകാണലും വേണ്ട... '' എന്നുറച്ച സ്വരത്തോടെ പറഞ്ഞുകൊണ്ട് ഫോൺ കട്ടാക്കുമ്പോൾ മനസ്സിൽ ഞാൻ മാറ്റികുറിച്ചിരുന്നു എന്റെ സ്റ്റാറ്റസ്...
''ഗോട്ട് എൻഗേജ്‌ഡ്....''
💬 Comments
View all comments