Chapter Title : തീരം തൊടാത്ത തിരകൾ [SKR]
നിറഞ്ഞിട്ടുണ്ടായിരുന്നു. കുര്യാക്കോസിന്റെ വീട്ടിൽ വർഷങ്ങളായി പണിക്ക് പോകുന്നതാണ് രുക്മിണി. ആ കുടുംബം അവർക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു.
"അതെടാ മോനേ... അറ്റാക്ക് ആയിരുന്നു എന്ന് സുകുമാരൻ പറഞ്ഞു. രാത്രി എപ്പോഴോ ഉറക്കത്തിൽ നെഞ്ചുവേദന വന്നതാത്രേ. ലിസി മോളും കൊച്ചും ഒന്നും അറിഞ്ഞില്ല. പുലർച്ചെ ലിസി എഴുന്നേറ്റ് നോക്കുമ്പോൾ ദേഹം നല്ല തണുത്തുവിറച്ചു കിടക്കുന്നു. ഡോക്ടറെ കാണിച്ചപ്പോഴേക്കും തീർന്നുപോയിരുന്നു മോനേ..." രുക്മിണി സാരിത്തുമ്പുകൊണ്ട് കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.
അഭി തലയ്ക്ക് കൈവെച്ച് അവിടെയുള്ള ഒരു ചെറിയ തടിയുടെ കസേരയിലേക്ക് ഇരുന്നു. അവന്റെ മുഖത്ത് വലിയൊരു നഷ്ടത്തിന്റെ സങ്കടം നിഴലിച്ചു നിന്നു. "എന്തൊരു കഷ്ടമാണിത് അമ്മേ... ആ മനുഷ്യൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട്, നാട്ടിൽ വന്നിട്ട് ഒന്നു സമാധാനമായി ജീവിക്കാൻ പോലും പറ്റിയില്ലല്ലോ. പാവം ലിസി ചേടത്തിയും കൊച്ചും ഇനി എന്ത് ചെയ്യും? ആ കുടുംബത്തിന്റെ ഒരവസ്ഥ ആലോചിച്ചു നോക്കിക്കേ..."
അഭി കുറച്ചുനേരം നിശ്ശബ്ദനായി തറയിലേക്ക് നോക്കിയിരുന്നു. ഒരു സാധാരണ അയൽക്കാരൻ അല്ല മരിച്ചത് അഭിക്കു കുര്യാക്കോസ് അച്ചായൻ എന്നാ വെറും ഒരു അയൽവാസി അല്ലായിരുന്നു. സ്വന്തം ചേട്ടനെ പോലെ ആയിരുന്നു ..അച്ചായൻ ഗൾഫിൽ ഉള്ള സമയത്തെ അഭി ആയിരുന്നു ആവീട്ടിലെ കര്യങ്ങൾ ഒക്കെ ചെയ്തിരുന്നത് അതുകൊണ്ട് അച്ചായന് അവനെ നല്ല വിശ്വാസം ആയിരുന്നു ,പ്രവാസം നിർത്തി അച്ചായൻ ഇവിടെ വന്നിട്ടു ഇപ്പൊൾ 6 മാസം ആകുന്നുള്ളൂ അയാളുടെ എന്തു കാര്യത്തിനും അഭി കൂടെ ഉണ്ടായിരുന്നു .. ആ വിഷമം അവന്റെ മുഖത്ത് കൃത്യമായി കാണാമായിരുന്നു.
"അമ്മേ, ഞാൻ വേഗം ഒന്നുകുളിച്ച് റെഡിയാകാം. നമുക്ക് അങ്ങോട്ട് പോകണം. പാൽ കറക്കാൻ പോകുന്നത്
💬 Comments
View all comments