Chapter Title : തീരം തൊടാത്ത തിരകൾ [SKR]
ഇന്ന് മുടക്കേണ്ടി വരും.അവൻ അത് പറയുമ്പോൾ അവൻ്റെ മുഖത്തെ വിഷമം രുക്മിണി അമ്മ കാണുന്നുണ്ടായിരുന്നു," അഭി വേഗം എഴുന്നേറ്റ് മുണ്ട് മുകളിലേക്ക് കുത്തിക്കെട്ടിക്കൊണ്ട് പറഞ്ഞു.
"ആ മോനേ, നീ വേഗം റെഡിയാക്. ഞാനും മിനിയും ദാ ഇറങ്ങുകയാ. ലിസി മോളെ അവസ്ഥ എന്തായിരിക്കുമോ എന്തോ . അവൾ തനിച്ചായിപ്പോയില്ലേ..." രുക്മിണി പറഞ്ഞു.
അഭി വേഗം കിണറ്റുകരയിലേക്ക് നടന്നു. ആ തണുത്ത വെള്ളം കോരി തലയിലൊഴിക്കുമ്പോഴും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അമ്മയും അനിയത്തിയും മുന്നേ നടന്നുപോയി.
മിനിറ്റുകൾക്കകം റെഡിയായ അഭി, മഞ്ഞപ്പാറയിലെ ആ മൺവഴിയിലൂടെ കുര്യാക്കോസിന്റെ വീട്ടിലേക്ക് വേഗത്തിൽ നടന്നു.
ചുറ്റുമുള്ള റബ്ബർ തോട്ടങ്ങളിൽ നിന്നും മഞ്ഞ് പെയ്തുകൊണ്ടേയിരുന്നു. കുര്യാക്കോസിന്റെ വീടിന്റെ മുന്നിൽ ആളുകൾ കൂടാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ, തലതാഴ്ത്തി സങ്കടത്തോടെ നടന്നു അവൻ ആ വീട്ടിലേക്ക് കയറി..
മൂടിനിന്നിരുന്ന കനത്ത മഞ്ഞിനെ കീറിമുറിച്ചുകൊണ്ട് കുര്യാക്കോസിന്റെ വീടിന്റെ മുറ്റത്തേക്ക് ആളുകൾ ഓരോരുത്തരായി എത്തിത്തുടങ്ങിയിരുന്നു. ഹൈറേഞ്ചിലെ ആ വലിയ വീടിന്റെ സിറ്റൗട്ടിൽ നാട്ടുകാർ നിശബ്ദരായി ഇരിക്കുന്നുണ്ട്. ഉള്ളിൽ നിന്നും ലിസിയുടെയും അമ്മ മറിയാമ്മ ചേടത്തിയുടെയും കരച്ചിൽ നേർത്തു കേൾക്കാം.
ആ നീ വന്നോ " സുകുമാരൻ ചേട്ടൻ ആയിരുന്നു അത് . എന്താ ചേട്ടാ സംഭവിച്ചതു അവൻ ചോദിച്ചു , അറ്റ്കാന്ന പറഞ്ഞത്.ബോഡി പോസ്റ്റുമോർട്ടം ചെയ്യാൻ കൊണ്ടുപോയിട്ടുണ്ട് അറ്റാക്ക് ആണെങ്കിൽ പിന്നെന്തിനാ പോസ്റ്റുമോർട്ടം..? അവൻ ചോദിച്ചു . ഓ അതെന്നും അറിയാൻ മേല ..ഇനി അവൻ്റെ ബോഡി കൊത്തി കീറിയാലെ അവർക്ക് സമാധാനം ആവുമെങ്കിൽ അവര് ചെയ്യട്ടെ നീ ഉള്ളിലേക്ക് ചെന്ന് ആ കൊച്ചിനെയും ലിസിമോളെയും ഒന്ന് നോക്ക് ഇവിടുത്തെ
💬 Comments
View all comments