Chapter Title : തീരം തൊടാത്ത തിരകൾ 3 [SKR]
ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡോക്ടറെ കാണിക്കണം. നീ ഒന്നു കൂടെ വരുമോടാ ഒരു സഹായത്തിന്?"
"അതിനെന്താ മേമേ... ഞാൻ വരാമല്ലോ! എന്ന് പോകണമെന്ന് വെച്ചാൽ എന്നെ ഒന്നു വിളിച്ചാൽ മതി," അവൻ യാതൊരു മടിയുമില്ലാതെ മറുപടി നൽകി.
സുഭദ്ര മേമയുടെ മുഖത്ത് വലിയൊരു ആശ്വാസം വിരിഞ്ഞു. "വലിയ ഉപകാരം മോനേ... ആ സമയത്ത് എങ്ങനെ കൊണ്ടുപോകും എന്ന് ഓർത്ത് ഞാൻ ആകെ വിഷമിച്ചിരിക്കുകയായിരുന്നു. സഹായത്തിന് ആണെങ്കിൽ ഇവിടെ വേറെ ആരുമില്ലതാനും..." അവൾ തൻ്റെ നിസ്സഹായാവസ്ഥ പങ്കുവെച്ചു.
"അതൊന്നും സാരമില്ല മേമേ, ഞാൻ ഇല്ലേ... ഞാൻ വന്നോളാം,"പോകേണ്ട സമയത്ത് എന്നെ ഫോണിൽ വിളിച്ചാൽ മതി അവൻ അവൾക്ക് ധൈര്യം കൊടുത്തു.
അതിനുശേഷം അവർ രണ്ടുപേരും ഹാളിലേക്ക്, അമ്മയുടെ അടുത്തേക്ക് തിരികെ പോയി. അഭിയെ കണ്ട ഉടൻതന്നെ രുക്മിണിയമ്മ എഴുന്നേറ്റു.
"എന്നാൽ പിന്നെ നമ്മൾക്ക് ഇറങ്ങുവല്ലേ അഭി? സമയം ഒരുപാടായി, മിനി കോളേജ് കഴിഞ്ഞ് വന്നിട്ടുണ്ടാകും," അമ്മ പറഞ്ഞു.
"ആഹ് അമ്മേ, ഇറങ്ങാം..."
അവർ രണ്ടുപേരും സുഭദ്ര മേമയോടും രാജേട്ടനോടും യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ, അമ്മ സുഭദ്രയുടെയും രാജേട്ടന്റെയും കഷ്ടപ്പാടുകളെക്കുറിച്ചും അവരുടെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ചുമൊക്കെ വേവലാതിപ്പെട്ട് ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു. അവൻ ഇടയ്ക്കിടെ "ഉം... ആഹ് അമ്മേ..." എന്ന് മൂളിക്കൊടുത്തു.
വീട്ടിലെത്തിയപ്പോൾ അഭി കാർ ഓഫ് ചെയ്യാതെ നിർത്തി. അമ്മ കാറിൽ നിന്നിറങ്ങി. സിറ്റൗട്ടിൽ തങ്ങളെയും കാത്ത് മിനി ഇരിക്കുന്നുണ്ടായിരുന്നു. അഭി കാറിൽ നിന്നും ഇറങ്ങാത്തത് കണ്ട് അവൾ 'എങ്ങോട്ടാ...' എന്ന മട്ടിൽ പുരികമുയർത്തി കൈകൊണ്ട് ആംഗ്യം കാണിച്ചു. 'ഇപ്പോൾ വരാം' എന്ന് അവൻ തിരിച്ചും കൈകൊണ്ടു കാണിച്ചു.
💬 Comments
View all comments