0%

Chapter Title : തീരം തൊടാത്ത തിരകൾ 3 [SKR]

Author : Srk Read All Parts 197.9K

പതുക്കെ അവൻ്റെ മുഖത്തേക്ക് ഒന്നു നോക്കി. അവൻ്റെ ചുണ്ടിൽ നേർത്തൊരു വികൃതിച്ചിരി മിന്നിമറയുന്നത് അവൾ ശ്രദ്ധിച്ചു. 'ഹാ... ആൾക്ക് വലിയ വിഷമമൊന്നുമില്ല' എന്ന് മനസ്സിലായപ്പോൾ മിനിയുടെ മനസ്സിലെ ഭാരം ഒഴിഞ്ഞുമാറി, അവളിൽ വീണ്ടും ഒരു കുഞ്ഞു സന്തോഷം വിരിഞ്ഞു.

ഭക്ഷണം കഴിക്കുന്നതിനിടയിൽ, അമ്മ പെട്ടെന്നാണ് ആ കാര്യം ഓർമ്മിച്ചെടുത്ത് പറഞ്ഞത്:

"എടാ... നീ നാളെ സമയം കിട്ടുമ്പോൾ സുഭദ്രയുടെ അവിടം വരെ ഒന്നു പോകണം കേട്ടോ."

വായിലേക്ക് വെച്ച ചോറ് വിഴുങ്ങുന്നതിനിടയിൽ അഭി തലയുയർത്തി ചോദിച്ചു: "മേമയ്ക്ക് എന്തുപറ്റി അമ്മേ...?"

"മേമയ്ക്കല്ലടാ... അവളടെ കെട്ടിയോനാ!" അമ്മ നെടുവീർപ്പോടെ പറഞ്ഞു.

"ആർക്ക്... രാജേട്ടനോ? അങ്ങേർക്ക് എന്താ പറ്റി?" അഭിയുടെ ശബ്ദത്തിൽ അല്പം ആകാംക്ഷ നിറഞ്ഞു.

"അവന് നെഞ്ചു വേദനയോ  ബ്ലോക്കാണെന്നാ എന്താ പറഞ്ഞത്. ഇന്നലെ പെട്ടെന്ന് വയ്യാതായി ആശുപത്രിയിലൊക്കെ കൊണ്ടുപോയിരുന്നത്രേ... ഇപ്പോൾ അല്പം കുറവുണ്ടെന്ന് പറഞ്ഞ് വൈകുന്നേരത്തോടെ വീട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. നീ ഏതായാലും നാളെ ഒന്നു അവിടെവരെ പോയി അവരെ കണ്ടിട്ട് വാ."

രുക്മിണിയമ്മയുടെ ഇളയ അനിയത്തിയായിരുന്നു സുഭദ്ര മേമ. പ്രായം ഒരു നാല്പത്തഞ്ചോളം വരും. ഭർത്താവ് രാജേട്ടൻ; വാടകയ്ക്ക് ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. രണ്ടുപേർക്കും കുട്ടികളൊന്നുമില്ല. സ്വന്തം എന്ന് പറയാൻ ആകെക്കൂടി ഉള്ള ഒരേയൊരു കുടുംബബന്ധം അത് മാത്രമായിരുന്നു. എന്നിരുന്നാലും, അടുത്ത കാലത്തായി രണ്ടു കൂട്ടരും അങ്ങോട്ടോ ഇങ്ങോട്ടോ പോകാറുണ്ടായിരുന്നില്ല.

അമ്മ പറഞ്ഞ കാര്യങ്ങൾ മനസ്സിനുള്ളിൽ ഒരു നിമിഷം ഓർത്തെടുത്ത ശേഷം അഭി ചിന്തകളിൽ നിന്നും ഉണർന്നു.❤️https://ibb.co/V0K64wff

"ഹാ... അതിനെന്താ, നാളെ രാവിലെ തന്നെ ഞാൻ അവിടെവരെ ഒന്നു പോകാം," അവൻ പറഞ്ഞു.

പിന്നീട്

💬 Comments

View all comments