0%

Chapter Title : തേജാത്മികം 10 [Nishinoya]

Author : Nishinoya Read All Parts 1048

ഇറങ്ങുന്നത്.

"...നിൽക്കടി അവിടെ.നീ എവിടെ പോണ്..." വീട്ടിലേക്ക് കയറാൻ ഒരുങ്ങിയ ദേവുവിനെ ദേവൻ തടഞ്ഞു.

"...അച്ഛൻ..." വിങ്ങിക്കൊണ്ട് ദേവു പറഞ്ഞു.

"...ഓഹോ ഇപ്പോഴാണോ ആ കിടക്കുന്നത് നിന്റെ അച്ഛൻ ആണെന്ന ബോധം നിനക്ക് വന്നത്😡..." അകത്തായി കിടത്തിയിരിക്കുന്ന അച്ഛന്റെ മൃത്ദേഹത്തെ ചൂണ്ടി ദേവൻ ചോദിച്ചു.

"... ആ മനുഷ്യൻ അവസാനമായി നിന്നെ ഒന്ന് കാണണം എന്ന് അറിയിച്ചപ്പോൾ വരാത്ത നീ ഇപ്പൊ എന്തിനാ വന്നേ..." മരണ വീട്ടിൽ ദേവന്റെ ശബ്‌ദം ഉയർന്നതും ചുറ്റും ഉണ്ടായിരുന്ന ആൾക്കാർ അവിടേക്ക് കൂടി.

"... പണ്ടേക്ക് പണ്ടേ നീ ഈ വീടുമായുള്ള എല്ലാ ബന്ധവും അറുത്ത് മുറിച്ചു കളഞ്ഞത് അല്ലെ. അങ്ങനെ ഉള്ള നിനക്ക് ഇ വീട്ടിൽ കാലുകുത്താനുള്ള അർഹതപോലും ഇല്ല..." ദേവൻ ദേഷ്യത്തിൽ ഉറഞ്ഞു തുള്ളി.

"... ഏട്ടാ... ഞാൻ അച്ഛനെ ഒന്ന് കണ്ടോട്ടെ..." കരച്ചിലിന്റെ ഇടക്ക് ദൈനീയമായി ദേവു ചോദിച്ചു.

"... ച്ചി നിർത്തടി. ആരാടി നിന്റെ ചേട്ടൻ അതൊക്കെ പണ്ട്. ജീവിച്ചിരിക്കുമ്പോൾ അച്ഛനെയും അമ്മയെയും തിരിഞ്ഞു നോക്കാത്തവൾ മരിച്ചു കഴിഞ്ഞപ്പോ വന്നേക്ക..." അറപ്പ് എന്ന പോലെ മുറ്റത്തേക്ക് കർക്കിച്ച് തുപ്പിക്കൊണ്ട് ദേവൻ പറഞ്ഞു.

"... ഏട്ടാ..."

".... എന്നെ നീ അങ്ങനെ വിളിച്ചു പോകരുത്. എനിക്ക് അറപ്പാ നിന്നോട്. ഇങ്ങനെയും സ്ത്രീകൾ ഉണ്ടവോ..." ദേവൂനോടുള്ള ദേഷ്യവും വെറുപ്പും എല്ലാം ആ വാക്കുകളിൽ പ്രകടമായിരുന്നു.

സംഭവം വഷളാവുനെന്ന് കണ്ടതും നാട്ടുകാർ ഇടപ്പെട്ട് ദേവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അച്ഛന്റെ ശരീരം ദേവുവിനെ കാണിക്കില്ല എന്ന വാശിയിൽ ആയിരുന്നു ദേവൻ. എല്ലാരും ഒരു വിധം അവനെ പറഞ്ഞ് അനുനയിപ്പിച്ച് ദേവുവിനെ വീട്ടിലേക്ക് കയറ്റി. വെള്ളയിൽ പുതപ്പിച്ചു കിടത്തിയിരിക്കുന്ന അച്ഛനെ കണ്ടതും ആ ശരീരത്തിൽ കെട്ടിപിടിച്ച് ദേവു പൊട്ടി കരഞ്ഞു. ദേവന് ഇതൊന്നും ഇഷ്ട്ടപെടാതെ പുറത്തേക്ക് മാറി നിന്നും. തേജസും കിച്ചുവും ഇതൊന്നും അറിയാതെ പിന്നാപ്പുറത്തെ പറമ്പിൽ ദേവന്റെ അമ്മക്ക് അടുത്തായി അച്ഛന്റെ ചിത ഒരുക്കുന്നവരെ സഹായിക്കുന്ന തിരക്കിൽ ആയിരുന്നു.

മരണം കഴിഞ്ഞ് ഒന്നര മാസം കഴിയുന്നു നിരഞ്ജന്റെ വീട്ടിൽ നിന്നും വന്ന ദേവു ഇതുവരെ തിരിച്ചു പോയില്ല. ദേവു ദേവനോട് സംസാരിക്കാൻ ചെന്നെങ്കിലും

💬 Comments

View all comments