0%

Chapter Title : തേജാത്മികം 10 [Nishinoya]

Author : Nishinoya Read All Parts 1051

കുഞ്ഞിന്റെ കൊഞ്ചാലിൽ ചോദിച്ചു.

"... മിട്ടായി..." ഏറെ പ്രതീക്ഷയോടെ ആ കുഞ്ഞ് എനിക്ക് നേരെ കൈ നീട്ടി.

"... അയ്യോ മിട്ടായി എടുക്കാൻ മറന്നു പോയല്ലോ..." വിഷമം അഭിനയിച്ച് ഞാൻ പറഞ്ഞതും ആ കുഞ്ഞിന്റെ മുഖം വാടി.

"... അച്ചോടാ അപ്പോഴേക്കും പിണങ്ങിയോ. അടുത്ത തവണ വരുമ്പോ മോൾക്ക് ഞാൻ കുറെ മിട്ടായി വാങ്ങിക്കൊണ്ട് വരാട്ടോ..." ഞാൻ അവളെ ചിരിപ്പിക്കാൻ ശ്രമിച്ചോണ്ട് പറഞ്ഞു.

ഞാൻ കുഞ്ഞിനോട് ഓരോന്ന് ചോദിക്കുന്നതിന്റെ ഇടയ്ക്കാണ് റെഡി ആയി ദേവൻ പുറത്തേക്ക് വന്നത്.

"...ആഹാ വന്നപ്പോ തന്നെ ഇവളെ നീ കൈയിൽ എടുത്തോ. അങ്ങനെ ആരുടെ അടുത്തും പെട്ടെന്ന് അടുക്കാത്തതാ..." എന്റെ മടിയിൽ ഇരുന്ന കുഞ്ഞിനെ നോക്കി ദേവൻ പറഞ്ഞു.

"... ആണോ. എന്നോട് ഇവൾ പെട്ടെന്ന് അടുത്തു. അല്ലെ മോളെ..." ഞാൻ അവളെ നോക്കി ചോദിച്ചതും കുഞ്ഞി പല്ലുകൾ കാട്ടി അവൾ ചിരിച്ചു.

"...മാമൻ പുറത്തേക്ക് പോവാ. ഇവിടെ നിക്കാതെ അകത്ത്‌ വേദിക മാമിയുടെ അടുത്തേക്ക് ചെല്ല്..." ഞാൻ കുഞ്ഞിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് തറയിൽ ആക്കിയതും ദേവന്റെ വാക്കുകൾ കേട്ട് കുണുങ്ങി കുണുങ്ങി അവൾ അകത്തേക്ക് ഓടി.

"...ഏതാടാ ആ കൊച്ച്..."

"...നിനക്ക് മനസ്സിലായില്ലേ. ഇതാണ് ദേവൂന്റെ കൊച്ച് കല്ലുമോൾ..." ദേവൻ അത് പറഞ്ഞതും എന്റെ പുഞ്ചിരി മങ്ങി. അകത്തേക്ക് ഓടിപ്പോകുന്ന ആ കുഞ്ഞിനെ ഒരുനിമിഷം ഞാൻ നോക്കി നിന്നും.

"... പണ്ട് നീ പറഞ്ഞത് ആയിരുന്നു ശെരി..." ദേവന്റെ ഒപ്പം കാറിൽ സഞ്ചരിക്കുമ്പോൾ ദേവൻ സംസാരിച്ചു തുടങ്ങിയതും കാര്യം മനസ്സിലാവാതെ ഞാൻ അവനെ നോക്കി.

"...കല്യാണം കഴിഞ്ഞതിൽ പിന്നെ ദേവു ഞങ്ങളുടെ അടുത്തേക്ക് വരാനോ വിളിക്കാനോ കൂട്ടാക്കാത്തതിൽ എനിക്ക് അവളോട് ദേഷ്യവും വെറുപ്പും ഉണ്ടായിരുന്നു..." ഞാൻ ദേവൻ പറയുന്നത് ശ്രദ്ധയോടെ കേട്ടു.

"... അച്ഛൻ അവസാനമായി അവളോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോഴും അവൾ വന്നില്ല. മരണശേഷം തിരിച്ചു വന്ന ദേവൂനോട് ദേഷ്യത്തിന്റെ പുറത്ത് എന്തൊക്കെയോ വിളിച്ചു പറഞ്ഞു. എന്നോട് ഒരുപാട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. അവസാനം വേദികയുടെ നിർബദ്ധപ്രകാരമാ ഞാൻ ദേവൂനോട് സംസാരിക്കാൻ കൂട്ടാക്കിയേ.

💬 Comments

View all comments