Chapter Title : തേജാത്മികം 13 [Nishinoya]
തിരിഞ്ഞു നോക്കി.
"... എന്തിനാ സോറി..."
"...സോറി ദേവു. നീ അന്ന് വൈകി വന്നപ്പോ ഞാൻ എന്തൊക്കെയോ പറഞ്ഞു നിന്നെ വേദനിപ്പിച്ചു. ഒന്നും മനഃപൂർവം പറഞ്ഞത് അല്ല..." ഞാൻ എന്റെ ഉള്ളിൽ ഉള്ളത് അങ്ങ് പറഞ്ഞു.
"...അന്ന് നിങ്ങൾ പറഞ്ഞത് എനിക്ക് വിഷമം ഉണ്ടാക്കിയെങ്കിലും ആ പറഞ്ഞതിലും കാര്യം ഇല്ലേ. കല്ലുവിന്റെ കാര്യങ്ങൾ ഞാൻ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു..." പരസ്പരം രണ്ടുപേരും തുറന്നു സംസാരിച്ചപ്പോ ഞങ്ങൾക്ക് ഇടയിലെ അകലം കുറഞ്ഞത് പോലൊരു തോന്നൽ.
"... എന്താ ആശാനേ രാവിലെ മുതൽ ഒരേ ചിന്തയിൽ ആണല്ലോ. എന്താ കാര്യം..." പണിക് ഇടയിലും ഓരോന്ന് ചിന്തിച്ചുകൂട്ടുന്ന എന്നോട് കിച്ചു കാര്യം തിരക്കി.
"... എടാ കിച്ചു. ഇപ്പൊ മാർക്കറ്റിൽ കൊള്ളാവുന്ന സ്കൂട്ടി ഏത് ഉണ്ടടാ..." ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ഞാൻ ചോദിച്ചു.
"... ഒന്ന് രണ്ട് കമ്പനിയുടെ സ്കൂട്ടി കൊള്ളാം. അല്ല എന്തിനാ ഇപ്പൊ ഇതൊക്കെ തിരക്കുന്നെ. ആർക്കെങ്കിലും വാങ്ങാൻ ആണോ..."
"...ദേവുവിന് ഒരു സ്കൂട്ടി വാങ്ങി കൊടുത്താലോ എന്ന് ആലോചിക്ക. ജോലി കഴിഞ്ഞ് കറക്റ്റ് സമയത്ത് ബസ് ഒന്നും ഇല്ല. വീട്ടിൽ എത്തുമ്പോൾ ഒരു സമയം ആവും. പിന്നെ വീട്ടിലെ ചെറിയ ചെറിയ പണിയൊക്കെ കഴിഞ്ഞ് നല്ല വൈകിയ പാവം കിടക്കുന്നെ. പിന്നെ രാവിലെ നേരത്തെ എഴുനേൽക്കെയും ചെയ്യണം. അതാ ഒരു സ്കൂട്ടി വാങ്ങി കൊടുത്താൽ പോക്ക് വരവ് എളുപ്പം ആവോലോ..." ഞാൻ കാര്യങ്ങൾ കിച്ചുവിന് വിശദമാക്കി കൊടുത്തു.
"... അത് നല്ല ഐഡിയ ആണ് ആശാനേ. ഞാൻ ഒന്നുകൂടി നോക്കിയിട്ട് നല്ല സ്കൂട്ടി ഏതാണെന്നു പറയാം. അല്ല ഈ കാര്യം ദേവു ചേച്ചിക്ക് അറിയോ..."
"... ഇല്ലടാ. ഞാൻ അവളോട് ഒന്നും പറഞ്ഞിട്ടില്ല..."
"... ഹ്മ്മ്... ഹ്മ്മ്.... എടാ സർപ്രൈസ് കുട്ടാ..." കളിയാക്കികൊണ്ട് എന്റെ കവിളിൽ ഒരു തോണ്ട്.
"...അയ്യോ... സോറി ആശാനേ പെട്ടെന്നൊരു ആവേശത്തിൽ..." എന്റെ കവിളിൽ തോണ്ടിയ ശേഷമാണ് കിച്ചുവിന് ബോധം വന്നത്.
"... അവന്റെ ഒരു സർപ്രൈസ് കുട്ടൻ. പോടാ പോയി പണി ചെയ്യടാ..." കവിളിൽ തടവികൊണ്ട് ഞാൻ കിച്ചുവിനെ നോക്കി കണ്ണുരുട്ടി. അവൻ അപ്പോഴേക്കും സ്ഥലം കാലിയാക്കി.
വൈകുന്നേരം കൊണ്ട് തന്നെ കിച്ചു തന്റെ റിസെർച് പൂർത്തിയാക്കി നല്ലൊരു സ്കൂട്ടി suggest ചെയ്തു. എനിക്കും അത് ഇഷ്ട്ടപെട്ടതിനാൽ പിറ്റേന്ന് ഷോറൂമിൽ പോയി സംസാരിച്ചു അഡ്വാൻസ് കൊടുത്തു. വണ്ടി ഡെലിവെറി ആവാൻ ഒരാഴ്ച പിടിക്കും. പിന്നെ അതിന് വേണ്ടിയുള്ള
💬 Comments
View all comments