0%

Chapter Title : തേജാത്മികം 13 [Nishinoya]

Author : Nishinoya Read All Parts 1527

കാത്തിരിപ്പ് ആയിരുന്നു.

"...നമ്മൾ ഇത് എങ്ങോട്ടാ പോവുന്നെ..." രാവിലെ താറിൽ കേറിയപ്പോ തന്നെ ദേവു ചോദ്യം തുടങ്ങി.

"...എങ്ങോട്ട് ആണെന്ന് ഒക്കെ അവിടെ എത്തുമ്പോൾ നീ മനസ്സിലാക്കിയാൽ മതി. പിന്നെ പോകുന്ന വഴിക്ക് ഒരു ലഗേജ് എടുക്കാൻ ഉണ്ട്..." ഒരു കള്ള ചിരിയോടെ ഞാൻ ഡ്രൈവ് തുടർന്നു.

"...ജോലിക്ക് പോവേണ്ട എന്നെകൊണ്ട് ലീവും എടുപ്പിച്ച് കൊച്ചിനെ സ്കൂളിലും വിടാതെ ഇത് എങ്ങോട്ട പോവുന്നത് എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല..." പിറു പിറുത്തുകൊണ്ട് ദേഷ്യത്തോടെ ദേവു പുറത്തേക്ക് നോക്കി ഇരുന്നു.

ഇടക്ക് കിച്ചുവിന്റെ അടുത്ത്‌ വണ്ടി ചവുട്ടിയതും അവൻ വണ്ടിക്ക് പിന്നലെ ഡോർ തുറന്ന് ഉള്ളിൽ കേറി.

"...കല്ലു മോളെ വാ... വാ..." വണ്ടിക്ക് പിന്നിൽ കയറി മുന്നിൽ ദേവുവിന്റെ മടിയിൽ ഇരിക്കുന്ന കല്ലുവിന്റെ നേർക്ക് കൈ നീട്ടിയതും കിച്ചു മാമ എന്നും വിളിച്ചോണ്ട് അവൾ നേരെ അവന്റെ നേർക്ക് ചാടി.

"...ആഹ് നശിപിച്ച്. ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എന്നെ മാമ എന്ന് വിളിക്കരുത് എന്ന്. എനിക്ക് നിന്റെ അച്ഛന്റെ അത്ര പ്രായം ഇല്ലടി. ഇനി ചേട്ട എന്നെ വിളിക്കാവും കേട്ടോ..." ഇവൻ എന്ത് തേങ്ങയ പറയുന്നത് എന്ന് മനസ്സിലാവാതെ കല്ലു കിച്ചു പറയുന്നതിന് എല്ലാം തലയാട്ടി.

"...നിങ്ങളുടെ ലഗേജ് കയറിയ സ്ഥിതിക്ക് ഞാൻ അവനോട് തന്നെ ചോദിച്ചോളാം..." എന്നെ പുച്ഛത്തോടെ നോക്കിയ ശേഷം ദേവു കിച്ചുവിന്റെ നേർക്ക് തിരിഞ്ഞു.

"...കിച്ചു നമ്മൾ ഇത് എങ്ങോട്ടാ പോവുന്നെ. സത്യം പറഞ്ഞോണം..." കിച്ചുവിനെ നോക്കി പേടിപ്പിച്ചോണ്ട് ആണ് ദേവു ചോദിച്ചത്. അവൻ പേടിച്ച് സെന്റർ മിറർ വഴി എന്നെ നോക്കിയതും. പറയരുതെന്ന് ഞാൻ തലയാട്ടി ആംഗ്യം കാണിച്ചു.

"...എനിക്ക് അറിയില്ല ചേച്ചി. ആശാൻ വരാൻ പറഞ്ഞു ഞാൻ വന്നു എനിക്ക് അത്രെ അറിയൂ..." തൊണ്ടയിലെ ഉമിനീർ ഇറക്കികൊണ്ട് കിച്ചു പറഞ്ഞൊപ്പിച്ചു.

"...ആശാനും ശിഷ്യനും എല്ലാരും കണക്കാ. കല്ലു ഇനി നിനക്ക് എന്തെങ്കിലും അറിയോ..." അവളും കൈ മലർത്തിയതും പിണക്കം നടിച്ച് കൈയ്യും കെട്ടി വിൻഡോ വഴി പുറത്തേക്ക് നോക്കി ഇരുന്നു. ദേവുവിന്റെ പരിഭവം കണ്ട് പുറത്തേക്ക് വന്ന ചിരി ഞാൻ ചുണ്ടിനുള്ളിൽ ഒതുക്കി.

"...ഇവിടെ എന്തിനാ വന്നേ..." ഷോറൂമിന് മുന്നിലായി വണ്ടി നിന്നതും ദേവു എന്നോട് ചോദിച്ചു.

"...വാ ഇറങ്ങ് പറയാം..." ഞാൻ താറിൽ നിന്നും ഇറങ്ങിയതും കിച്ചുവും ദേവുവും ഇറങ്ങി.

ഞങ്ങളെ കണ്ടതും മാനേജർ പുറത്തേക്ക് വന്ന് എനിക്ക് ഹാൻഡ് ഷേക് തന്ന്

💬 Comments

View all comments