Chapter Title : തേജാത്മികം 13 [Nishinoya]
എന്റെ പ്രതികരണം ഒന്നും കിട്ടാതെ തിരിഞ്ഞ് നോക്കുമ്പോഴാണ് ദേവു എന്റെ മുഖം ശ്രെദ്ധിച്ചത്. അപ്പോഴാണ് അവൾ പറഞ്ഞതിന്റെ പൊരുൾ അവൾക്ക് പിടികിട്ടിയത്.
"...എനിക്ക് സൈക്കിൾ ഒക്കെ ചവിട്ടാൻ അറിയാം അപ്പൊ പെട്ടെന്ന് സ്കൂട്ടി പഠിക്കാൻ പറ്റില്ലേ..." വിഷയം മാറ്റികൊണ്ട് ദേവു ചോദിച്ചു.
"...സൈക്കിൾ ബാലൻസ് ഉണ്ടെങ്കിൽ വലിയ പാട് ഇല്ല. മറ്റന്നാൾ ഞായർ നിനക്ക് ലീവ് അല്ലെ അന്ന് പഠിക്കാം..." ഞാൻ പറഞ്ഞു.
"...അച്ഛാ എന്നെയും പഠിപ്പിക്കൊ..." പെട്ടെന്ന് ആണ് അടുക്കളയിലേക്ക് കല്ലു കടന്നു വരുന്നത്.
"...പിന്നെന്താ ആദ്യം അമ്മ പഠിക്കട്ടെ. അതുകഴിഞ്ഞു മോളെ പഠിപ്പിക്കാട്ടോ..." അതിന് കല്ലു പുഞ്ചിരിച്ചോണ്ട് തലയാട്ടി.
"...ഞായറാഴ്ച വണ്ടി പഠിപ്പിക്കുന്ന ആശാന് ദക്ഷിണ തരാൻ മറക്കരുത് കേട്ടോ..." അതും പറഞ്ഞ് കല്ലുവിനെയും എടുത്തോണ്ട് ഞാൻ ഹാളിലേക്ക് നടന്നു.
ഞായറാഴ്ച രാവിലെ തന്നെ കുളിച്ച് ചുരിതാർ ഇട്ട് ദേവു ഡ്രൈവിംഗ് പഠിക്കാൻ തയ്യാറായി നിന്നു. ഞാൻ എത്തിയതും ദേവു അവളുടെ കൈയിലെ ദക്ഷിണ എനിക്ക് നേരെ നീട്ടി ഞാൻ ഇരുകൈയും നീട്ടി അത് സ്വീകരിച്ചു.
"...ഇനി അനുഗ്രഹം വാങ്ങിച്ചോളൂ..." എന്ന് പറഞ്ഞ് ഞാൻ രണ്ടടി പിന്നിലേക്ക് നിന്നു. സംഭവം എന്താന്ന് അറിയാതെ എന്നെയും വീടിന്റെ മുറ്റത്ത് ഇരിക്കുന്ന കല്ലുവിനെയും ദേവു മാറി മാറി നോക്കി.
"... എന്താ ഇങ്ങനെ നോക്കി നിക്കുന്നെ കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചോളൂ..." കാരണവരെപോലെ ഗൗരവത്തിൽ ഞാൻ പറഞ്ഞു.
"... കാലിൽ വീഴാനോ അതൊന്നും പറ്റില്ല..."
"... ഇതൊക്കെ ഉള്ളതാ. ഗുരുവിന്റെ പൂർണ അനുഗ്രഹം ഉണ്ടെങ്കിൽ പെട്ടെന്ന് വണ്ടി പഠിക്കാം..."
"...എന്നുപറഞ്ഞു കാലിൽ വീഴാനൊന്നും എന്നെ കിട്ടില്ല..."
"... പെട്ടെന്ന് പഠിക്കണം എങ്കിൽ മതി. അവസാനം എന്നെ നല്ലപോലെ പഠിപ്പിച്ചില്ല എന്ന് പറഞ്ഞൊന്നും ഇങ്ങോട്ട് വരരുത്..." ഞാൻ വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.
കുറച്ചു നിമിഷം ചിന്തിച്ചശേഷം ദേവു എന്റെ കാലിൽ തൊട്ടു. ഞാൻ കണ്ണടച്ച് ദേവുവിന്റെ തലയിൽ കൈവച്ചു ശേഷം ഒളിക്കണ്ണിട്ടു കല്ലുവിനെ നോക്കി. അവൾ ആണെങ്കിൽ വായും പൊത്തി ചിരിക്കുന്നുണ്ട്. ഞാൻ കല്ലുവിനെ നോക്കി കണ്ണടച്ച് കാണിച്ചു.
"...ഇതാണ് ബ്രേക്ക്... ഇത് ആക്‌സിലേറ്റർ... ഇത് തിരിക്കുമ്പോൾ
💬 Comments
View all comments