0%
Chapter 1

തേജാത്മികം 14 [Nishinoya]

Author : Nishinoya | Read All Parts | 👁 950 |

തേജാത്മികം 14

Thejathmikam Part 14 | Author : Nishinoya

[ Previous Part ] [ www.kkstories.com ]


തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ദേവു വിങ്ങിപൊട്ടി കരയുന്നുണ്ടായിരുന്നു. അവളെ എങ്ങനെ അശ്വസിപ്പിക്കണം എന്ന് അറിയാതെ ഞാൻ വലഞ്ഞു. വീടിന് മുന്നിൽ വണ്ടി നിർത്തിയതും ദേവു ഡോറും തുറന്നു അകത്തേക്ക് ഓടി. ആ സമയം തന്നെ കിച്ചുവുന്റെ കാൾ എത്തി.

"... ഹെലോ... ആശാൻ ഇത് എവിടെ പോയി കിടക്ക..." ഫോൺ എടുത്തതും ദേഷ്യത്തോടെ ആണ് കിച്ചു ചോദിച്ചത്.

"... എടാ സോറി. ഇന്ന് അങ്ങോട്ട് വരാൻ പറ്റില്ലടാ..." വളരെ സാവധാനം ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു പറഞ്ഞു.

"... അതെന്ത ആശാനേ പെട്ടെന്നൊരു മാറ്റം. ആശൻ ദേവു ചേച്ചിയുമായി എത്തിക്കോളാം എന്നല്ലേ എന്നോട് പറഞ്ഞിരുന്നത്..."

"... ഞാൻ അവളെയും കൂട്ടി ഇറങ്ങാൻ ഇരുന്നതാ. അപ്പോ അവളുടെ ജോലി സ്ഥലത്ത് ചെറിയൊരു പ്രശ്നം..."

"... എന്താ ആശാനേ പ്രശ്നം. ഞാൻ വരണോ..." അൽപ്പം സീരിയസ് ആയി തന്നെ അവൻ ചോദിച്ചു.

"... നീ വരേണ്ട ആവശ്യം ഒന്നും ഇല്ല. ഇന്ന് അങ്ങോട്ട് വരാൻ പറ്റാത്ത അവസ്ഥയില എല്ലാം ഞാൻ നാളെ പറയാം..." സീരിയസ് കാര്യം ആണെന്ന് മനസിലായതോടെ കൂടുതൽ ഒന്നും ചോദിക്കാതെ കിച്ചു ഫോൺ കട്ട്‌ ആക്കി.

ഞാൻ വീടിന്റെ ഉള്ളിലേക്ക് ചെന്നതും വന്ന ഡ്രെസ്സിൽ തന്നെ കട്ടിലിൽ കമന്ന് കിടന്ന് കരയുന്ന ദേവുവിനെയാണ് കാണുന്നത്.

"...ഹാ നീ എന്തിനാടി ഇങ്ങനെ കരയുന്നെ. ആ മാനേജർക്കും പെണ്ണുമ്പിള്ളക്കും വേണ്ടപോലെ കൊടുത്തില്ലേ..." അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് ഞാൻ ചോദിച്ചു.

"...എന്നാലും ഇത്രയും കാലം ഞാൻ അവിടെ ജോലി ചെയ്തിട്ടും എന്നെ അവർക്കാർക്കും മനസ്സിലായില്ലല്ലോ..." തേങ്ങി തേങ്ങി ദേവു പരാതി പറയാൻ തുടങ്ങി.

"... നമ്മളെ കുറിച്ച് നമുക്ക് അറിയാലോ പിന്നെ എന്തിനാ അവരുടെ സർട്ടിഫിക്കറ്റ്..." അവൾക്ക് അരികിൽ ഇരുന്ന് അവളുടെ തലയിൽ തലോടുകൊണ്ട് ഞാൻ അശ്വസിപ്പിക്കാൻ ശ്രെമിച്ചു.

"...ഇന്ന് ഏട്ടൻ വന്നില്ലായിരുന്നെങ്കിൽ അവർ എല്ലാരുകൂടി എന്നെ കള്ളി ആക്കില്ലായിരുന്നോ..." അവളുടെ ആ ചോദ്യത്തിന് എന്റെ പക്കൽ മറുപടി ഇല്ലായിരുന്നു.

"...കഴിഞ്ഞത് കഴിഞ്ഞു ഇനി അതേപറ്റി ആലോചിക്കേണ്ട. ദേ നല്ല കുട്ടിയായി പോയി ഡ്രസ്സ് ഒക്കെ മാറ്റിയെ..." ദേവുവിനെ നിർബന്ധിച്ച് ഞാൻ ഡ്രെസ്സ് മാറാൻ പറഞ്ഞയച്ചു.

വൈകുന്നേരം കല്ലു വന്നിട്ടും ദേവുവിന് വലിയ മാറ്റം ഒന്നും ഇല്ലായിരുന്നു. കരയുന്നില്ല എന്നെ ഉള്ളു എങ്കിലും ഇപ്പോഴും ഒരു മൂഖ അവസ്ഥയിൽ തന്നെ. വൈകിട്ട് ഷോപ്പിൽ പോയി ഒരു പയ്യനെയും കൂട്ടി ദേവു പണി ചെയ്തിരുന്ന ഷോപ്പിൽ നിന്നും അവളുടെ വണ്ടി എടുപ്പിച്ചു.

"... നിന്നെക്കൊണ്ട് അവിടെ നിന്ന് റിസൈൻ ചെയ്പ്പിച്ചത് തെറ്റായി പോയെന്ന് തോന്നുന്നുണ്ടോ..." പിറ്റേന്ന് വൈകിട്ടും മുഖം തെളിയാതെ നിൽക്കുന്ന ദേവുവിനോട് ഞാൻ ചോദിച്ചു.

"... ഏയ്യ്. ഏട്ടൻ അത് ചെയ്തില്ലെങ്കിൽ ഞാൻ തന്നെ പണി മതിയാക്കാൻ നിൽക്കായിരുന്നു. എന്നെ വിശ്വാസം ഇല്ലാത്ത ഇടത്ത് ഞാൻ എന്തിനാ കടിച്ചു തൂങ്ങി നിൽക്കുന്നെ..." രാത്രിയിലേക്കുള്ള ചപ്പാത്തി ചുട്ടുകൊണ്ട് ദേവു

💬 Comments

View all comments