Chapter Title : തേജാത്മികം 14 [Nishinoya]
കല്ലു പറഞ്ഞു.
"...വാല്നട്ട് അല്ലടി അണ്ടിപരിപ്പ്. വലന്റൻസ് ഡേ എന്ന് പറയാൻ പോലും അറിയാതെയാ പൂവ് കൊടുക്കാൻ നടക്കണേ ..." ഞാൻ കല്ലുവിനെ ശാസിച്ചു.
"...അല്ല അവൻ പൂവ് തന്നപ്പോ നീ എന്തിനാ വാങ്ങിയെ..."
"... അത്... അത്..." നാണത്തോടെ കല്ലു എന്നെ കെട്ടിപിടിച്ച് എന്റെ കഴുത്തിനു പിന്നിലായി അവൾ മുഖം ഒളിപ്പിച്ചു.
"... ദൈവമേ... മുട്ടയിൽ നിന്നും വിരിയാത്ത കുരുപ്പിനും പ്രേമമോ..." നെഞ്ചിൽ കൈവെച്ചു ഞാൻ മുകളിലേക്ക് നോക്കി സ്വയം പറഞ്ഞു.
"... അച്ഛാ അമ്മക്ക് പൂവ് കൊടുത്തോ..." നാണം ഒക്കെ മാറിയതും കല്ലു ചോദിച്ചു.
"... ഇല്ല. ഇന്ന് ഏത് ദിവസം ആണെന്ന് പോലും നീ പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞേ..."
"... ശോ... അച്ഛൻ പൂവ് കൊടുക്കാതെ അമ്മ എങ്ങനെ അറിയും അച്ഛക്ക് അമ്മയോട് I love you ആണെന്ന്..." തലയിൽ കൈവെച്ച് കല്ലു ചോദിച്ചു.
"... അപ്പൊ കൊടുക്കാം അല്ലെ. എന്നാ ഈ പൂവ് ഇങ്ങ് എടുക്ക് ഞാൻ കൊണ്ട് പോയി കൊടുത്തിട്ടു വരാം..." കല്ലുവിന്റെ കൈയിൽ ഇരിക്കുന്ന പൂവ് വാങ്ങാൻ ഞാൻ ശ്രെമിച്ചതും അവൾ. തടഞ്ഞു.
"... ഇത് എനിക്ക് കിട്ടിയ പൂവാ. ഞാൻ തരൂല..." അതും പറഞ്ഞ് കല്ലു എന്റെ മടിയിൽ നിന്നും ഇറങ്ങി മുറ്റത്തേക്ക് നടന്നു.
"... അച്ഛാ ഇത് അമ്മക്ക് കൊടുത്തോ..." മുറ്റത്തെ റോസാച്ചെടിയിൽ ഉണ്ടായിരുന്ന ഏക പൂവ് പറിച്ച് കല്ലു എന്റെ കൈയിൽ തന്നു.
ഞാൻ പൂവുമായി നേരെ അടുക്കളയിലേക്ക് പോയി കല്ലു എന്റെ തൊട്ടു പിന്നാലെ ഉണ്ടായിരുന്നു. അടുക്കളയിൽ ചെല്ലുമ്പോൾ ദേവു എനിക്ക് എതിരെ തിരിഞ്ഞു നിന്ന് എന്തോ പണിപ്പെട്ട പണിയിൽ ആയിരുന്നു. ഞാൻ തിരിഞ്ഞ് കല്ലുവിനെ നോക്കിയതും വാതിൽക്കൽ നിന്ന് കൈകൊണ്ട് കൊടുക്ക് കൊടുക്ക് എന്ന് ആഗ്യം കാണിച്ചു. ഞാൻ അൽപ്പം ശ്വാസം എടുത്ത് ദേവുവിനെ വിളിച്ചതും അവൾ തിരിഞ്ഞ് എന്നെ നോക്കി ശേഷം എന്റെ പിന്നിലായി മറച്ചു വച്ചിരുന്ന റോസാ പൂവ് ഞാൻ അവൾക്ക് നേരെ നീട്ടി.
"...happy Valentine's Day dear..." അത്ഭുതത്തോടെയും സന്തോഷത്തോടെയും ദേവു എന്റെ കൈയിൽ നിന്നും പൂവ്
💬 Comments
View all comments