0%

Chapter Title : തേജാത്മികം 14 [Nishinoya]

Author : Nishinoya Read All Parts 2470

വാങ്ങി. തിരിഞ്ഞ് ഞാൻ കല്ലുവിനെ നോക്കിയതും രണ്ട് കൈയും മടക്കി ok എന്ന് പറയുന്നുണ്ടായിരുന്നു.

"... ഇത്...ഇത് മുറ്റത്ത് നിന്ന പൂവ് അല്ലെ..." കൈയിലെ പൂവ് തിരിച്ചും മറിച്ചും നോക്കി സംശയോടെ ദേവു ചോദിച്ചു. അതെന്ന് പറഞ്ഞതെ ഓർമ ഉള്ളു പാർവതി ദേവി ആയി നിന്നവൾ ഭദ്രകാളിയായി മാറി.

"...ഞാൻ ഇത് എത്ര കഷ്ട്ടപെട്ട് വളർത്തിയ ചെടി ആയിരുന്നെന്നോ. ഏട്ടൻ ആരോട് ചോദിച്ചിട്ട അതിലെ പൂവ് പറിച്ചെ 😡..." കോപത്താൽ ദേവു ഉറഞ്ഞു തുള്ളി.

"... ഞാൻ... ഞാൻ അല്ല കല്ലുവാ..." ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടനെ പോലെ എന്തൊക്കെയോ പറഞ്ഞ് കല്ലുവൂനെ നോക്കിയതും തലയിൽ കൈയ്യും വെച്ച് അവൾ ഒറ്റ ഓട്ടം. പിന്നെ അവിടെ നിൽക്കുന്നത് പന്തി അല്ലാത്തത് കൊണ്ട് ഞാനും കല്ലുവിന്റെ പിന്നാലെ ഓടി.

രണ്ടുപേരും പോയപ്പോഴാ ദേവുവിന് ബോധോദയം ഉണ്ടായത്. ശെ ദേഷ്യപ്പെടണ്ടായിരുന്നു. തേജസ്‌ ഏട്ടൻ എന്നോടുള്ള ഇഷ്ട്ടം കൊണ്ട് വന്നത് അല്ലെ. കൈയിലെ പൂവ് ഒന്ന് മണപ്പിച്ചു അതിൽ തേജസിന്റെ പ്രണയം അവളുടെ മൂക്കിലേക്ക് ഇരച്ചു കയറി. അറിയാതെ അവളുടെ കവിളുകൾ ചുവന്ന് ചുണ്ടിൽ നാണത്തിന്റെ പുഞ്ചിരി വിരിഞ്ഞു.

അതിനു ശേഷം തേജസും കല്ലുവും അടുക്കളയുടെ വശത്തേക്കെ പോയില്ല. ഇനി ചെന്നാൽ ദേവുവിന്റെ പ്രതികരണം എന്താവും എന്ന് ഒരു പിടിയും ഇല്ലല്ലോ. രാത്രി കല്ലുവും തേജസും ഊണ് മേശയിൽ അത്താഴം കഴിക്കാനായി ഒത്തുകൂടി. ദേവു ആണെങ്കിൽ കപട ദേഷ്യത്തിൽ ചപ്പാത്തിയും കറിയും വിളമ്പി തേജസിനും കല്ലുവിനും കൊണ്ട് കൊടുത്തു. ദേവുവിന്റെ മുഖഭാവം ശെരിയല്ലത്തോണ്ട് തേജസും കല്ലുവും തലകുനിച്ച് ആണ് ഇരിക്കുന്നത്.

"... അച്ഛാ... അച്ഛാ... ശൂ... ശൂ..." കല്ലു അടക്കത്തിൽ തേജസിനെ വിളിച്ച് ദേവുവിനെ നോക്കാൻ പറഞ്ഞു. അവനും ഒളിക്കണ്ണിട്ട് ദേവുവിനെ നോക്കിയതും അടുക്കളയിലേക്ക് പോവുന്ന ദേവുവിന്റെ തലയിൽ അവൻ കൊടുത്ത പൂവ്.

"... ഹ്മ്മ്‌... എന്താ നോക്കുന്നെ..." അടുക്കളയിൽ നിന്നും തിരികെ വന്നിട്ടും നിർത്താതെ ദേവുവിനെ നോക്കുന്നത് കണ്ട് അൽപ്പം പരുക്കനോടെ ദേവു ചോദിച്ചു.

"... അല്ല... പൂവ്..." മടിച്ചു മടിച്ച് തേജസ്‌ ചോദിച്ചു.

"...ആ... അത്...ഞാൻ കഷ്ടപ്പെട്ട് വളർത്തിയ പൂവാ

💬 Comments

View all comments