0%

Chapter Title : തേജാത്മികം 14 [Nishinoya]

Author : Nishinoya Read All Parts 2471

അതിനെ വെറുതെ കളയാൻ മനസ് വന്നില്ല അതുകൊണ്ട് തലയിൽ ചൂടിയെന്നെ ഉള്ളു..." തേജസിനോടുള്ള പ്രണയം ഉള്ളിൽ ഒതുക്കികൊണ്ട് ദേവു മുരടനാക്കി പറഞ്ഞു.

"... അച്ഛാ എന്താ ആലോചിക്കുന്നേ..." രാത്രി തേജസിന്റെ നെഞ്ചിൽ കിടന്ന കല്ലു ഒന്നും മിണ്ടാതെ ആലോചിച്ചു കിടക്കുന്ന തേജസിനോട് ചോദിച്ചു.

"... നിന്റെ അമ്മ ഒരു അൻറൊമാന്റിക് മൂരാച്ചി ആണല്ലോ എന്ന് ആലോചിച്ചതാ..." നെടുവീർപ്പ് ഇട്ടുകൊണ്ട് തേജസ്‌ പറഞ്ഞു.

"... മൂരാച്ചി എന്നു പറഞ്ഞാൽ എന്താ..." മനസ്സിലാവാതെ കല്ലു ചോദിച്ചു.

"... അതൊക്കെ എന്റെ മോള് കുറച്ചൂടെ വളരുമ്പോൾ മനസിലാക്കിക്കോളും..." തേജസ്‌ കല്ലുവിനോട് പറഞ്ഞു.

"...എന്താ അച്ഛനും മോളും ഒരു കുശുകുശുപ്പ്. രണ്ടിനും ഉറക്കം ഒന്നും ഇല്ലേ..." ലൈറ്റ് എല്ലാം അണച്ച് റൂമിലെ കണ്ണാടിയിൽ മുഖം നോക്കവേ ദേവു തിരക്കി.

"... ഓ ഇവിടത്തെ ഹിറ്റ്ലർ വന്നു. മോള് വേഗം ഉറങ്ങിക്കോ ഇല്ലെങ്കിൽ ഇപ്പൊ അതിന് കേൾക്കാം..." കല്ലുവിനെ ബെഡിലേക്ക് കിടത്തി അവളോട് അടക്കം പറഞ്ഞു.

"... എന്താ വല്ലതും പറഞ്ഞായിരുന്നോ..." തേജസിന്റെ മുറുമുറുപ്പ് കേട്ട് ഇച്ചിരി കടുപ്പത്തിൽ ദേവു ചോദിച്ചു.

"... ഒന്നുമില്ല മാഡം. ആ ലൈറ്റ് ഒന്ന് അണച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ഉറങ്ങയിരുന്നു..." തേജസിന്റെ സംസാരം കേട്ട് അറിയാതെ ദേവു ചിരിച്ചുപോയി. എങ്കിലും ആരും കാണാതെ അത് ഒളുപ്പിച്ച് ലൈറ്റും ഓഫ്‌ ആക്കി കല്ലുവിനെ കെട്ടിപ്പിടിച്ച് ഉറങ്ങി.

"... എന്താ ഏട്ടാ എന്ത്പറ്റി..." ദേവു ഷോപ്പിൽ പോവാൻ ഒരുങ്ങി ഇറങ്ങിയപ്പോഴും വണ്ടിയുടെ ബോണറ്റ് പൊക്കി വെച്ച് നോക്കുന്ന തേജസിനോട് ദേവു ചോദിച്ചു.

"...വണ്ടിക്ക് ഒരു സ്റ്റാർട്ടിങ് ട്രൗബിൾ. എത്ര നോക്കിയിട്ടും കംപ്ലയിന്റ് പിടികിട്ടുന്നില്ല..." എഞ്ചിൻ റൂമിൽ നിന്നും തലമാറ്റാതെ തേജസ്‌ പറഞ്ഞു.

"...വർക്ക്‌ഷോപ്പിൽ നിന്നും ആളെ വരാൻ പറയാം. താത്കാലം ഞാൻ നിന്റെ വണ്ടിയിൽ ഷോപ്പിൽ വരാം..." അതും പറഞ്ഞ് ദേവൂവും തേജസും ദേവുവിന്റെ സ്കൂട്ടിയിൽ ഷോപ്പിലേക്ക് യാത്ര തിരിച്ചു.

എന്നത്തേയും പോലെ വൈകുനേരം ആയപ്പോ കല്ലു ഷോപ്പിൽ എത്തി. പിന്നെ അവളുടെ കുറമ്പിന് ഒത്ത് മാമനും ചേർന്നു. രണ്ടിന്റെയും സംസാരവും പ്രവർത്തിയും കണ്ടാൽ ഇതിൽ ആരാ കുട്ടിയെന്നു നമുക്ക് തോന്നിപോവും. നാളെ കല്ലുവിന്റെ

💬 Comments

View all comments