Chapter Title : തേജാത്മികം 14 [Nishinoya]
സ്കൂളിൽ ലീവ് ആയോണ്ട് മാമൻ കല്ലുവിനെയും കൂട്ടിയാണ് വീട്ടിൽ പോയത്.
"...നീ ഇതുവരെ പോയില്ലേ..." പണിയിൽ മുഴുകി ഇരുന്ന ഞാൻ രാത്രി ആയതും ദേവു എന്നെ കാത്ത് നിന്നത് ഒന്നും ഞാൻ അറിഞ്ഞില്ല. ഷോപ്പിലെ ബാക്കി എല്ലാരും പോയി കഴിഞ്ഞിരുന്നു.
"... അത് കൊള്ളാം രാവിലെ എന്റൊപ്പം വണ്ടിയിൽ വന്നിട്ട് വൈകുനേരം ഏട്ടനെയും കാത്ത് നിന്നത് എന്റെ കുറ്റം ആയോ..." രണ്ടു കൈയ്യും ഇടുപ്പിൽ കൊടുത്ത് ദേവു എന്നെ ശകരിച്ചു.
"... സോറി ദേവു നിന്റെ കര്യം ഞാൻ ഓർത്തില്ല. നമുക്ക് ഇപ്പൊ പോവാമേ..." ഞൻ വേഗം പോയി ഡ്രെസ്സും മാറി ഷോപ്പും പൂട്ടി ദേവുവിന്റെ അടുത്തേക്ക് എത്തി.
"... നല്ല മഴക്കോള് ഉണ്ടല്ലോ വീട് എത്തുന്നതിന് മുമ്പ് പെയ്യോ..." സ്കൂട്ടിയിൽ ദേവുവിന് പിന്നിൽ കയറവേ ഞാൻ ചോദിച്ചു.
"... പെയ്താൽ എന്താ നമ്മൾ നനയും അത്രെ ഉള്ളു..." കുസൃതി ചിരിയോടെ ദേവു പറഞ്ഞു.
"... നിനക്ക് അതൊക്കെ പറയാം പനി പിടിച്ചു കിടന്നാൽ ആര് നോക്കും..."
"... ഏട്ടനെ നോക്കാൻ ഞാൻ ഇല്ലേ..." സാധാരണപോലെയാണ് ദേവു അത് പറഞ്ഞത് എങ്കിലും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.
"... നീ ഇപ്പൊ നല്ലപോലെ സ്കൂട്ടി ഓടിക്കുണ്ടല്ലോ..." വണ്ടി ഓടിക്കവേ ഞാൻ ദേവുവിനെ ഒന്ന് പുകഴ്ത്തി.
"... ഞാൻ അന്നേ പറഞ്ഞില്ലേ ചെറിയൊരു സ്റ്റാർട്ടിങ് ട്രബിളെ എനിക്ക് ഉള്ളു ഓടിച്ചു പഠിച്ചാൽ ഞാൻ പുലി ആവുമെന്ന്..." അല്പം അഹങ്കാരത്തോടെ ദേവു പറഞ്ഞു.
"... ആണോ എന്നാൽ അതൊന്ന് അറിയണം അല്ലോ..." ഞാനും വിട്ടുകൊടുക്കാൻ തയ്യാർ അല്ലായിരുന്നു.ദേവുവിന്റെ കോൺസെൻട്രേഷൻ കളയുക എന്നതായിരുന്നു എന്റെ ലക്ഷ്യം.
"...ദേവു ഞാൻ വീഴാൻ പോകുപോലെ തോന്നുന്നു. ഞാൻ നിന്നെ പിടിച്ച് ഇരുന്നോട്ടെ..." നിഷ്കളങ്കമായ ഞാൻ ചോദിച്ചതും അവളുടെ ഭാഗത്ത് നിന്ന് സമ്മതം എത്തി.
ദേവുവിന്റെ പിന്നിലേക്ക് ചേർന്ന് ഇരുന്ന് അവളുടെ വയറിലൂടെ കെട്ടിപിടിച്ചു. ഒരുനിമിഷം വണ്ടി ഒന്ന് ഉലഞ്ഞു എങ്കിലും ദേവു ഒന്നും മിണ്ടിയില്ല. മുഖം അവളുടെ കഴുത്തിനു അടുത്തേക്ക് കൊണ്ടുപോയി അവളുടെ മുടി ഒതുക്കി പിൻ കഴുത്തിൽ പതിയെ ഊതി. ഇക്കിളിയിൽ പെണ്ണിന്റെ കഴുത്തിലെ രോമങ്ങൾ
💬 Comments
View all comments