Chapter Title : തേജാത്മികം 14 [Nishinoya]
കളിച്ചാണ് കിച്ചു അവിടേക്ക് ചെന്നത്.
"...എന്താടാ പതിവില്ലാതെ ഇതുവഴി..." കിച്ചുവിന്റെ ചാടിത്തുള്ളിയുള്ള വരവ് കണ്ട് നീതു തിരക്കി.
"... പുതിയ സ്റ്റാഫ് എത്തിയെന്നൊക്കെ കേട്ടു. ഒന്ന് പരിചയപ്പെടാൻ വന്നതാ..." ഇച്ചിരി ആറ്റിട്യൂട് ഇട്ട് തന്നെ കിച്ചു പറഞ്ഞു.
"... ആണോ. എന്നാ പരിചയപ്പെട്ടോ ഇതാണ് പുതിയ സ്റ്റാഫ്..." ദേവുവിനെ ചൂണ്ടി നീതു പറഞ്ഞു.
"... ഇത് നമ്മുടെ ദേവൂചേച്ചി അല്ലെ..." ലേശം കൗതുകത്തോടെ കിച്ചു ചോദിച്ചു.
"...ആ ദേവു ചേച്ചി തന്നെയാ പുതിയ സ്റ്റാഫ്..." ചിരി അടക്കി നീതു പറഞ്ഞൊപ്പിച്ചു.
"... അയ്യേ കരിക്ക് കൊണ്ട് വരാൻ പറഞ്ഞപ്പോ കൊട്ടത്തേങ്ങയും അയാണല്ലോ ആശാന്റെ വരവ്..." നിരാശയോടെ കിച്ചു പിറുപിറുത്തു.എന്നാൽ ശബ്ദം അൽപ്പം കൂടുപോയി.
"... ആരാടാ നിന്റെ കൊട്ടത്തേങ്ങ 😡..." ദേവു കലിപ്പിച്ചു നോക്കിയതും കിച്ചു നിന്നുരുകി.
"... അയ്യോ... ഞാൻ ചേച്ചിയെ അല്ല ഉദ്ദേശിചേ..." എന്ന് പറഞ്ഞ് ഒറ്റ ഓട്ടമായിരുന്നു.
"... ഇപ്പൊ നീ ഓടിക്കോ നിന്നെ ഞാൻ പിന്നെ എടുത്തോളാം..." പിന്നാലെ ദേവു വിളിച്ചു പറഞ്ഞു.
"...എന്നാലും ഇത് വല്ലാത്ത ചതിയായി പോയി ആശാനേ..." തേജസിന് മുന്നിൽ എത്തി കിതപ്പ് മാറാതെ കിച്ചു പറഞ്ഞു.
"...എന്ത് പറ്റി രമണ..." പരിഹാസ ചിരിയോടെ തേജസ് തിരക്കി.
"...ചേച്ചിയാണ് പുതിയ സ്റ്റാഫ് എന്ന് പറയണ്ടായിരുന്നോ. ഇതിപ്പോ രാവിലെ തന്നെ ഏണിയായി. ഇനി ഞാൻ എങ്ങനെ അങ്ങോട്ട് പോവും..."
"...രാവിലെ എന്തായിരുന്നു നിന്റെ ഇളക്കം. ഇടക്ക് ഇങ്ങനെ ചെറിയ ഡോസ് കിട്ടുന്നത് നല്ലതാ..." കിച്ചുവിനെ ഗുണദോഷിച്ച് ഞാൻ നേരെ പണിയിലേക്ക് കടന്നു.
"... അച്ഛാ..." വൈകിട്ട് പണി ചെയ്തോണ്ട് ഇരിക്കുമ്പോഴാ കുഞ്ഞി പല്ലും കാട്ടി ചിരിച്ചോണ്ട് കല്ലു എന്റെ അടുത്തേക്ക് ഓടി വരുന്നത്.
"... മോള് എന്താ ഇവിടെ..." അമ്പരപ്പ് മാറാതെ ഞാൻ ചോദിച്ചു.
"... രാവിലെ അമ്മ പറഞ്ഞു സ്കൂൾ കഴിഞ്ഞ് ഇവിടെ ഇറങ്ങാൻ..."
"... ആണോടാ..." കല്ലുവിന് ഉമ്മകൊടുത്തോണ്ട് ഞാൻ പറഞ്ഞു.
"... വാ അച്ഛാ നമുക്ക് വീട്ടിൽ പോവാം..."
"... അച്ഛന്റെ പണി കഴിഞ്ഞിട്ടില്ലടാ. മോള് അമ്മയുടെ അടുത്ത് പോയി ഇരിക്ക് അച്ഛൻ പണി കഴിഞ്ഞ് പെട്ടെന്ന് വരാട്ടോ..." അതും പറഞ്ഞ് കുഞ്ഞിനെ ദേവുവിന്റെ അടുത്തേക്ക് പറഞ്ഞയച്ചു.
പിന്നെ അധികം വൈകിപ്പിക്കാതെ പെട്ടെന്ന് പണി ചെയ്തു. പണിയെല്ലാം തീർത്ത് ദേവുവിന്റെ അടുത്തേക്ക് ചെന്നപ്പോ നീതുചേച്ചി പോയിരുന്നു. കല്ലുവിനെയും ദേവുവിനെയും കൂട്ടി ഞാൻ വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് കുളിയൊക്കെ
💬 Comments
View all comments