Chapter Title : തേജാത്മികം 14 [Nishinoya]
രമണ..." പരിഹാസ ചിരിയോടെ തേജസ് തിരക്കി.
"...ചേച്ചിയാണ് പുതിയ സ്റ്റാഫ് എന്ന് പറയണ്ടായിരുന്നോ. ഇതിപ്പോ രാവിലെ തന്നെ ഏണിയായി. ഇനി ഞാൻ എങ്ങനെ അങ്ങോട്ട് പോവും..."
"...രാവിലെ എന്തായിരുന്നു നിന്റെ ഇളക്കം. ഇടക്ക് ഇങ്ങനെ ചെറിയ ഡോസ് കിട്ടുന്നത് നല്ലതാ..." കിച്ചുവിനെ ഗുണദോഷിച്ച് ഞാൻ നേരെ പണിയിലേക്ക് കടന്നു.
"... അച്ഛാ..." വൈകിട്ട് പണി ചെയ്തോണ്ട് ഇരിക്കുമ്പോഴാ കുഞ്ഞി പല്ലും കാട്ടി ചിരിച്ചോണ്ട് കല്ലു എന്റെ അടുത്തേക്ക് ഓടി വരുന്നത്.
"... മോള് എന്താ ഇവിടെ..." അമ്പരപ്പ് മാറാതെ ഞാൻ ചോദിച്ചു.
"... രാവിലെ അമ്മ പറഞ്ഞു സ്കൂൾ കഴിഞ്ഞ് ഇവിടെ ഇറങ്ങാൻ..."
"... ആണോടാ..." കല്ലുവിന് ഉമ്മകൊടുത്തോണ്ട് ഞാൻ പറഞ്ഞു.
"... വാ അച്ഛാ നമുക്ക് വീട്ടിൽ പോവാം..."
"... അച്ഛന്റെ പണി കഴിഞ്ഞിട്ടില്ലടാ. മോള് അമ്മയുടെ അടുത്ത് പോയി ഇരിക്ക് അച്ഛൻ പണി കഴിഞ്ഞ് പെട്ടെന്ന് വരാട്ടോ..." അതും പറഞ്ഞ് കുഞ്ഞിനെ ദേവുവിന്റെ അടുത്തേക്ക് പറഞ്ഞയച്ചു.
പിന്നെ അധികം വൈകിപ്പിക്കാതെ പെട്ടെന്ന് പണി ചെയ്തു. പണിയെല്ലാം തീർത്ത് ദേവുവിന്റെ അടുത്തേക്ക് ചെന്നപ്പോ നീതുചേച്ചി പോയിരുന്നു. കല്ലുവിനെയും ദേവുവിനെയും കൂട്ടി ഞാൻ വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് കുളിയൊക്കെ കഴിഞ്ഞതും ദേവു അടുക്കളയിൽ കയറി. ഞാനും അവൾക്ക് ഒപ്പം അടുക്കളയിലെ സ്ലാബിൽ കയറി ഇരുന്നു.
"... പുതിയ ജോലി എങ്ങനെ ഉണ്ട് ഇഷ്ട്ടായോ..." ഞാൻ അവളോട് ചോദിച്ചു.
"...ആഹ് കുഴപ്പം ഇല്ല. കാര്യങ്ങൾ മനസ്സിലാവാൻ ഇച്ചിരി സമയം എടുക്കുമെന്ന് തോന്നുന്നു..." പച്ചക്കറി അരിയുന്ന വേളയിൽ അവൾ പറഞ്ഞു.
"...എല്ലാം പഠിച്ചോ നീതുചേച്ചി പോയാൽ പിന്നെ നീയാ എല്ലാം നോക്കി നടത്താൻ ഉള്ളെ..." അതിന് ദേവു ഒന്ന് പുഞ്ചിരിച്ചു.
"... നാളെ മുതൽ നീ നിന്റെ സ്കൂട്ടിയിൽ ഷോപ്പിലേക്ക് വന്നാൽ മതി കേട്ടോ..."
"... അതെന്താ..." സംശയത്തോടെ ദേവു ചോദിച്ചു.
"... എന്റെ പണി എപ്പൊ കഴിയും എന്ന് പറയാൻ പറ്റില്ല. ചെറിയ വല്ല പണിയും ആണെങ്കിൽ ഞാൻ അത് തീർത്തിട്ടെ വരും. അതുവരെ നീ പോസ്റ്റ് ആവണ്ടല്ലോ..." അതിന് ദേവു ഒന്ന് മൂളി.
"... കല്ലു ഇനിമുതൽ
💬 Comments
View all comments