Chapter Title : തേജാത്മികം 15 [Nishinoya]
ഇരുന്നു.
"... രണ്ടിനെയും ഞാൻ ഇന്ന് കൊല്ലും നീ നോക്കിക്കോ😡..." ദേഷ്യത്തോടെ ഞാൻ അ കാറിന്റെ അടുത്തേക്ക് നീങ്ങി.
ദേഷ്യത്തോടെ ചാടിത്തുള്ളി ചെന്ന് കാറിന്റെ ഡോർ തുറക്കുമ്പോൾ കാണുന്നത് സ്റ്റീരിയോ ചെക്ക് ചെയ്യുന്ന തേജസിനെ ആണ്.
"... എന്താ ദേവു..." തേജസും ആ സ്ത്രിയും ദേവുവിനെ അത്ഭുതത്തോടെ നോക്കി.
"... ആ അത്... ഏട്ടനെ കിച്ചു വിളിക്കുന്നു..." പെട്ടെന്ന് വായിൽ വന്നത് പറഞ്ഞു.
"... അവൻ എന്തിനാ ഇപ്പൊ എന്നെ വിളിക്കുന്നെ..." അതും പറഞ്ഞ് തേജസ് കാറിൽ നിന്നും ഇറങ്ങുമ്പോൾ ഷോപ്പിന്റെ വാതിൽക്കൽ തന്നെ കിച്ചു നിൽപ്പുണ്ടായിരുന്നു.
"... എന്തിനാടാ എന്നെ വിളിച്ചേ..." തേജസേട്ടൻ അവിടെ നിന്ന് കിച്ചുവിനോട് വിളിച്ചു ചോദിച്ചു.
"... ഞാൻ വിളിച്ചില്ലല്ലോ ആശാനേ..." കിച്ചു കൈ മലർത്തിയതും ഞാൻ പെട്ടു.
"...നിനക്ക് എന്താ ദേവു പ്രശ്നം..." ക്ഷമകേട്ടിട്ട് ആണെന്ന് തോന്നുന്നു ഏട്ടൻ അങ്ങനെ ചോദിച്ചപ്പോ ഞാൻ അങ്ങ് ഇല്ലാണ്ടായി.
"... ഏട്ടൻ എന്തിനാ ഡോറും അടച്ചിരുന്ന് പണി ചെയ്യുന്നേ..." ഞാൻ നേരെ അങ്ങ് ചോദിച്ചു.
"... എന്റെ പൊന്ന് ദേവു നീ ഇങ്ങനെ സംശയരോഗി അവല്ലേ പ്ലീസ്. ഞാൻ എന്റെ പണി ചെയ്തോട്ടെ..." അതും പറഞ്ഞ് തേജസ് തിരികെ കാറിന്റെ ഉള്ളിലേക്ക് കയറിയതും ഡ്രൈവർ സൈഡിലെ ഡോറിൽ നിന്ന് അവർ എന്നെ നോക്കി അടക്കി ചിരിക്കുന്നുണ്ടായിരുന്നു.
"... എന്തായി ചേച്ചി..." അപമാനം സഹിക്കാതെ ഷോപ്പിലേക്ക് കയറുമ്പോഴാണ് കിച്ചുവിന്റെ പുന്നാരം.
"... നിനക്ക് അകത്ത് പണിയൊന്നും ഇല്ലെടാ 😡..." എന്റെ മൂഡ് ശെരിയല്ല എന്ന് കണ്ടതും കിച്ചു പതിയെ സ്ഥലം കാലിയാക്കി.
"... അച്ഛാ അമ്മ വലിയ കലിപ്പിൽ ആണല്ലോ. എന്ത് പറ്റി..." രാത്രി തേജസ് ഫോണിൽ കുത്തികൊണ്ട് ഇരുന്നപ്പോഴാണ് പരാതിയുമായി കല്ലു എത്തുന്നത്.
"... ആണോ എന്നൽ നമുക്ക് അതൊന്ന് നോക്കണോലോ..." കല്ലുവിന്റെ മൂക്കിൽ പിടിച്ച് ആട്ടികൊണ്ട് ഞാൻ പറഞ്ഞു. ശേഷം അവൾക്ക് ഒപ്പം ദേവുവിന്റെ അടുത്തേക്ക് പോയി.
"...ദേവു കഴിക്കാൻ ആയില്ലേടി..." ഞാൻ ചുമ്മ ദേവുവിനോട് ചോദിച്ചു.
"... കഴിക്കാറുമ്പോൾ പറയും. എപ്പോഴും ഇങ്ങനെ വന്ന് ചോദിക്കണം എന്നില്ല 😡..." കല്ലു പറഞ്ഞപോലെ
💬 Comments
View all comments