Chapter Title : തേജാത്മികം 15 [Nishinoya]
ചുറ്റും എന്താ സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാവുന്നില്ല തല ചുറ്റുന്നപോലെ അവന് തോന്നി.
"...എന്താ പറഞ്ഞെ..." കേട്ടത് വിശ്വസിക്കാനാകാതെ തിരിഞ്ഞ് പുള്ളിയോട് തേജസ് ചോദിച്ചു.
"...പ്ലീസ്... നമ്മുക്ക് ഒന്ന് പുറത്തേക്ക് ഇരുന്നാലോ..." ഇത്തവണ പുള്ളിയുടെ യാചന തള്ളികളയാതെ പ്രതിമയെപ്പോലെ തേജസ് ആളുടെ പിന്നാലെ നടന്നു.
"... തേജസിന് ഈ കഫെ ഓർമ ഉണ്ടോ. ഇവിടെ വെച്ച് ആയിരുന്നു നിങ്ങൾ അവസാനമായി കാണുന്നത്..." പുള്ളി പറയുമ്പോഴാണ് ഞാനും അത് ശ്രെദ്ധിക്കുന്നത്. ഇവിടെ വെച്ചാണ് ഞങ്ങൾ പിരിഞ്ഞത്.
"... തനുവിന് എന്താ പറ്റിയത്..." ടെൻഷനോടെ ഞാൻ ചോദിച്ചു.
"...കോളേജിൽ പഠിക്കുന്ന സമയത്ത് വീട്ടിൽ വെച്ച് അവൾ ബ്ലഡ് വോമിറ്റ് ചെയ്തു. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഒരുപാട് വൈകിയിരുന്നു. ബ്രെയിൻ ട്യൂമർ ലാസ്റ്റ് സ്റ്റേജ്..." അത് കേട്ട എന്റെ ശരീരം ആകെ തളരുന്ന പോലെ തോന്നി.
"... അവളുടെ ചികിത്സയുടെ ഭാഗം ആയിട്ടാണ് ഞാൻ അന്ന് നാട്ടിലേക്ക് വന്നത്. രണ്ട് വർഷം അടുപ്പിച്ച് ഇവിടുള്ള ഡോക്ടഴ്സിനെ കാണിച്ചെങ്കിലും അവരെല്ലാം കൈയൊഴിഞ്ഞു..."
"... അവസാനം ഞാനും അവളുടെ പേരെന്റ്സും ചേർന്ന് അവളെ വിദേശത്തുള്ള ഹോസ്പിറ്റലിൽ കാണിക്കാം എന്നൊരു ധാരണയിൽ എത്തി. പക്ഷെ അവൾക്ക് അതിനോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു. ഡോക്ടർസ് കൈയൊഴിഞ്ഞ സ്ഥിതിക്ക് എവിടെ പോയിട്ടും കാര്യം ഇല്ല എന്നതായിരുന്നു അവളുടെ വാദം. അവസാനം ഞങ്ങളുടെ നിർബദ്ധതിന് വഴങ്ങി അവൾ വരാൻ സമ്മതിച്ചു..."
"... ഇതൊന്നും എന്താ എന്നോട് പറയാതിരുന്നേ..." ക്ഷമ നശിച്ച ഞാൻ ചോദിച്ചു.
"... അത് തന്നെയായിരുന്നു അവളുടെ പ്രധാന പ്രശ്നവും. തന്നെ ഇതൊക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും. അവൾക്ക് ഇങ്ങനെ ഒരു അസുഖം ഉണ്ടെന്ന് അറിഞ്ഞാൽ താൻ അവളെ വിട്ടു പോവില്ല എന്ന് അവൾക്ക് അറിയാം. ഒരുപക്ഷെ അവൾ മരിക്കുകയാണെങ്കിൽ താൻ എന്ത് ചെയ്യും എന്നവൾ ഒരുപാട് ആലോചിച്ചു..."
"... അതിന് വേണ്ടിയാണോ തനു തേപ്പകാരി പട്ടം സ്വയം അണിഞ്ഞത്..." അത് ചോദിക്കുമ്പോഴും എന്റെ തൊണ്ട ഇടറി.
"... അന്ന് നിങ്ങൾ ഇവിടെ ഇരുന്ന് സംസാരിക്കുന്നത് എല്ലാം തനുവിന്റെ ഫോൺ കാൾ വഴി ഞാൻ പുറത്ത് കാറിൽ ഇരുന്ന് കേൾക്കുന്നുണ്ടായിരുന്നു. അവൾ
💬 Comments
View all comments