0%

Chapter Title : തേജാത്മികം 15 [Nishinoya]

Author : Nishinoya Read All Parts 2858

രൂപം കണ്ട് ഞാൻ ഞെട്ടി. തല മൊട്ടയടിച്ച് ശരീരമാകെ ശോഷിച്ച് എല്ലുകൾ എടുത്ത് കാണിക്കും വിധത്തിൽ ഒരു അസ്ഥിപഞ്ചരം. ക്ഷീണിച്ച മുഖത്ത് കണ്ണുകൾക്ക് ചുറ്റും കറുത്ത പാടുകൾ കാണാമായിരുന്നു. ഒരു നിമിഷം ഇത് എനിക്ക് അറിയാവുന്ന തനു ആണോ എന്നുപോലും ഞാൻ ചിന്തിച്ചുപോയി.

"... എനിക്ക് ഈ ജീവിതം മടുത്തു ഏട്ടാ. എന്റെ ജീവൻ നിലനിർത്താൻ ഇവർ എന്തൊക്കെയോ ടാബ്‌ലെറ്റുകളും ഇൻജെക്ഷൻ ഒക്കെ തരുന്നുണ്ട് പക്ഷെ അത്കൊണ്ട് ഒന്നും കാര്യം ഇല്ലന്ന് ഇവർക്ക് അറിയില്ലല്ലോ. ഏട്ടൻ എന്നെ വിട്ടുപോയപ്പോഴേ മനസ്സുകൊണ്ട് ഞാൻ മരിച്ചു കഴിഞ്ഞു..." ഒന്നും പറയാൻ കഴിയാതെ ഞാൻ വിങ്ങി പൊട്ടി.

"...ഇപ്പോഴുള്ള എന്റെ ഏക സന്തോഷം എന്തെന്ന് അറിയോ. എനിക്ക് വേണ്ടിയെങ്കിലും എന്റെ അച്ഛനും അമ്മയും ഒന്നിച്ചു. എന്നാലും ഏട്ടന്റെ വിടവ് നികത്താൻ ഇവിടാർക്കും കഴിഞ്ഞിട്ടില്ല ഞാൻ ഇപ്പോഴും നമ്മളുടെ കോളേജ് കാലത്ത ജീവിക്കുന്നത്. എന്ത് രസം ആയിരുന്നു അന്നൊക്കെ. പിന്നെ ഏട്ടന് ഒരു കാര്യം കാണിച്ചു തരാട്ടോ..." അവൾ ചുറ്റുമോന്ന് പരതി അവൾ കിടക്കുന്ന ബെഡിന്റെ അരികിലെ ടേബിളിൽ നിന്നും ഒരു ഫോട്ടോ ഫ്രെയിം എടുത്തു. ആ ഫോട്ടോ കണ്ട് ഞാൻ ശെരിക്കും ഞെട്ടി.

"... ഇത് കണ്ടോ ഏട്ടൻ എന്റെ birthday തന്നതാ. ചില സമയം തല പൊട്ടിത്തെറിക്കുന്ന പോലെ വേദന എടുക്കും. ഇവിടത്തെ ഒരു മരുന്നിനും ആ വേദന ഇല്ലാതാക്കാനുള്ള ശക്തി ഇല്ല. ആ സമയം ഏട്ടൻ വരച്ച ഈ ചിത്രം നെഞ്ചോട് ചേർത്ത്പിടിക്കും.ആ സമയത്ത് ഏട്ടൻ എന്റൊപ്പം ഉള്ളപോലെ തോന്നും അതൊരു ആശ്വാസ. ഈ മുറിയിൽ തന്നെ അടഞ്ഞു കിടന്ന് മടുത്തു ഏട്ടാ. ഇവിടാകെ മരുന്നിന്റെ മണവും ഓരോരുത്തരുടെ സഹതാപത്തോടുള്ള നോട്ടവും എന്നെ വേട്ടയാടികൊണ്ടിരിക്കാ. ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ എത്രയും വേഗം പോകാൻ പറ്റണെ എന്നതാ ഇപ്പോഴത്തെ എന്റെ പ്രാർത്ഥന. ഞാൻ എപ്പോഴും ആലോചിക്കും എനിക്ക് എന്തിനാ ഇങ്ങനെ ഒരു വിധി തന്നത് എന്ന് ഏട്ടനോടൊപ്പം ജീവിച്ചു കൊതി തീരും മുമ്പേ...സാരമില്ല ഈ ജന്മത്തിൽ അല്ലങ്കിൽ അടുത്ത ജന്മം എന്റെ സ്നേഹം മുഴുവൻ ഞാൻ ഏട്ടന് തരും..." തനുവിന്റെ ചിരിക്കുന്ന മുഖത്തോടെ

💬 Comments

View all comments