Chapter Title : തേജാത്മികം 15 [Nishinoya]
വിഡീയോ അവസാനിച്ചു. വീഡിയോ കഴിഞ്ഞതും ഞാൻ സീറ്റിൽ തന്നെ തളർന്നിരുന്നു. മനസിലൂടെ പലവിധ ചിന്തകളും ഓർമകളും കടന്നുപോയി.
വീട് എത്തിയത് പോലും ഞാൻ അറിഞ്ഞില്ല. എന്നെ വീട്ടിൽ ആക്കി തനുവിന്റെ കസിൻ പോയി. വെളിവോ വെള്ളിയാഴ്ചയോ ഇല്ലാതെ എങ്ങനെയോ തപ്പി തടഞ്ഞു വീട് തുറന്ന് ഉള്ളിൽ കയറി ഡോർ ചാരി. അതുവരെ പിടിച്ച് വച്ചിരുന്ന ഉള്ളിലെ നീറ്റലും കരച്ചിലും പൊട്ടിതെറിപോലെ പുറത്തേക്ക് വന്നു. വീട്ടിലെ ഹാളിൽ മുട്ടുകുത്തിരുന്ന് ഞാൻ അലറി വിളിച്ചു. നിലത്തേക്ക് കമന്ന് വീണ് കൈമടക്കി തറയിൽ ആഞ്ഞ് ആഞ്ഞു അടിച്ച് ഞാൻ കരഞ്ഞു. എപ്പോഴോ കരഞ്ഞു തളർന്ന് ഉറങ്ങിയാ തേജസ് കാളിങ്ബെൽ കേട്ടാണ് എഴുനേൽക്കുന്നത്. വാതിൽ തുറന്നതും ദേവുവിനെയും കല്ലുവിനെയും കണ്ടു. എന്നാൽ അവരോട് ഒന്നും മിണ്ടാതെ ഡെയിനിങ് ടേബിളിൽ പോയി ഇരുന്നു.
"...എനിക്ക് തോന്നി ഏട്ടൻ ഇവിടെ കാണും എന്ന്. അവിടെ കിച്ചു ആണെങ്കിൽ ആശാനെ കാണാൻ ഇല്ലെന്നുപറഞ്ഞ് കയറ് പൊട്ടിക്കുന്നുണ്ടായിരുന്നു. ഏട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ. ഫോണിന് എന്ത് പറ്റി..." കൈയിലെ ബാഗ് എല്ലാം റൂമിൽ കൊണ്ട് വയ്ക്കുമ്പോഴും ദേവു വാ തോരാതെ സംസാരിച്ചോണ്ട് ഇരുന്നു. എന്നാൽ തേജസ് ഒന്നും തന്നെ മിണ്ടുന്നില്ല എന്ന് കണ്ടതും അവൾ നേരെ അവന്റെ അടുക്കലേക്ക് പോയി.
"... എന്താ ഏട്ടാ ഒന്നും മിണ്ടാതിരിക്കുന്നെ. എന്ത് പറ്റി സുഖം ഇല്ലേ..." ഡെയിനിങ് ടേബിളിൽ തല കുനിച്ചിരുന്ന തേജസിന്റെ മുഖം ഉയർത്തികൊണ്ട് ദേവു തിരക്കി.
"... എന്താ എന്ത് പറ്റി ഏട്ടാ..." തേജസിന്റെ കലങ്ങിയ കണ്ണുകൾ കണ്ട് ആദിയോടെ ദേവു ചോദിച്ചു.
ആ ചോദ്യത്തിന് മുന്നിൽ പിടിച്ച് നിലക്കാൻ കഴിയാതെ ദേവുവിന്റെ ആരയിലൂടെ കൈയിട്ടവളെ കെട്ടിപിടിച്ച് തല വയറിൽ അമർത്തി തേജസ് പൊട്ടി കരഞ്ഞു. ദേവു ആകെ പേടിച്ചു പോയി. ദേവു തേജസിന്റെ തലയിൽ തലോടി അവനെ അശ്വസിപ്പിക്കാൻ ശ്രെമിച്ചുകൊണ്ട് കാര്യം തിരക്കി. തേജസ് അവന്റെ ഫോൺ തുറന്ന് തനുവിന്റെ വീഡിയോ അവളെ കാണിച്ചു. വീഡിയോയിൽ കേൾക്കുന്ന തനുവിന്റെ ശബ്ദം തേജസിനെ കൂടുതൽ വിഷമിപ്പിച്ചു. തനുവിന്റെ അവസ്ഥ കണ്ട് ദേവുവിന്റെയും കണ്ണുകൾ നിറഞ്ഞു.
"... എന്തിനാ അവൾ എന്നോട് ഇതെല്ലാം
💬 Comments
View all comments