Chapter Title : തേജാത്മികം 15 [Nishinoya]
നിങ്ങളുടെ പണി എന്തായിരുന്നെന്ന് മനസ്സിലായെ..." മാമി എന്നെ അടിമുടി നോക്കിക്കൊണ്ട് എനിക്കിട്ടും കുത്തി. ഞാൻ അതിന് ഒന്ന് ഇളിച്ചു കാട്ടി.
"... മാമി ചുമ്മാ അതും ഇതും പറയാതെ വന്ന് ചോർ എടുത്തെ. എനിക്ക് നല്ല വിശപ്പ് ഉണ്ട് കേട്ടോ..." ഇനിയും നിന്ന് നാറണ്ട എന്ന് കരുതി വിഷയം മാറ്റി മാമിയെയും കൊണ്ട് അകത്തേക്ക് പോയി.
കല്ലുവും മാമനും മാമിയും നേരത്തെ കഴിച്ചത് കൊണ്ട് മാമി എനിക്കും ദേവുവിനും ചോർ വിളമ്പി തന്നു. ഞങ്ങൾ കഴിക്കുന്ന സമയത്ത് മാമി കല്ലുവിനെ കുളുപ്പിച്ച് കൊണ്ട് വന്ന കുപ്പായം അണിയിച്ചു. മാമി കല്ലുവിന് മുടി പിന്നിയിട്ട് കൊടുക്കുന്നതും ഒരുക്കുന്നതുമെല്ലാം ഏറെ സന്തോഷത്തോടെ ഞാനും ദേവൂവും നോക്കി കണ്ടു.
"... അടുത്ത തവണ കല്ലുമോൾ വരുമ്പോൾ അമ്മമ്മ പുതിയ കഥ പറഞ്ഞു തരാവേ..." അതിന് മാമിയെ കെട്ടിപ്പിച്ച് കവിളിൽ ഉമ്മ കൊടുത്തായിരുന്നു കല്ലുവിന്റെ മറുപടി. അവിടെന്ന് നേരെ ഞങ്ങൾ അടുത്തുള്ള തുണികടയിലേക്ക് പോയി.
"... നൈറ്റ് ഡ്രെസ്സ് കളക്ഷൻ എവിടെയാ..." ദേവുവിന് കുറച്ച് ടോപ്പും സാരിയും കല്ലുവിന് കുപ്പായവും എടുത്ത ശേഷം ഞാൻ സെയിൽസ് ഗേളിനോട് ചോദിച്ചു.
"... അപ്പുറത്ത് ആണ് സാർ..." ഞങ്ങളെ അടുത്തുള്ള സെക്ഷനിലേക്ക് കൂട്ടികൊണ്ട് പോയി.
"... നൈറ്റ് ഡ്രെസ്സ് എന്തിനാ വാങ്ങുന്നെ. ആവിശ്യത്തിന് അധികം വീട്ടിൽ ഉണ്ടല്ലോ..." സെയിൽസ് ഗേളിന് പിന്നാലെ നടക്കവേ എന്റെ കൈയിൽ പിച്ചികൊണ്ട് ദേവു ചോദിച്ചു.
"... എന്റെ ഭാര്യക്ക് എന്ത് വേണം എത്രയെണ്ണം വേണം എന്ന് ഞാൻ തീരുമാനിക്കും കേട്ടല്ലോ..." അത് കേട്ടതും ദേവു ഒന്ന് അടങ്ങി.
അവിടെ ചെന്ന് ഗൗണും, സ്ലീവ് ലെസ്സും, നെറ്റും, എക്സ്പോസ്ഡ് അങ്ങനെ പല തരത്തിലുള്ള എനിക്ക് ഇഷ്ട്ടപെട്ട വസ്ത്രങ്ങൾ ഞാൻ വാങ്ങി കൂട്ടി.
"... ദേ ഏട്ടാ ഇതൊന്നും ഞാൻ ഇടൂല കേട്ടോ..." എന്റെ സെലെക്ഷൻ കണ്ട് കിളി പാറിയ ദേവു എന്നോട് അടക്കം പറഞ്ഞു.
"... നീ ഇടും മോളെ അതിനുള്ള വഴിയൊക്കെ എനിക്ക് അറിയാം..." എന്റെ നിർബത്തിന് വഴങ്ങി ദേവു അതെല്ലാം വാങ്ങി.
അവിടെന്ന് പർച്ചെയ്‌സ് കഴിഞ്ഞ് ഞങ്ങൾ നേരെ ബീച്ച്ലേക്ക്
💬 Comments
View all comments