Chapter Title : തേജാത്മികം 15 [Nishinoya]
പോയി. കടൽ കണ്ടതും കല്ലു ഫുൾ ഓൺ. ഞാനും ദേവൂവും അവൾക്ക് ഒപ്പം ഏറെ നേരം കടലിൽ കളിച്ചു. ശേഷം കരയിലെ ഒരു വശത്ത് ആയി ഞങ്ങൾ ഇരുന്നു. കല്ലു കുറച്ചു മാറി ഇരുന്ന് മണലിൽ കളിക്കായിരുന്നു.
"... നീ ഇത് എന്താടി നോക്കുന്നെ..." കഴുത്തിലാകെ വിരലോട്ടിച്ചു പരതുന്ന ദേവുവിനോട് ഞാൻ ചോദിച്ചു.
"... ഏട്ടാ നോക്കിക്കേ കഴുത്തിൽ അത്രക്കും പാടുകൾ ഉണ്ടോ. പെട്ടെന്ന് നോക്കിയാൽ കാണാൻ പറ്റോ..." ദേവുവിന്റെ സംശയം കേട്ട് എനിക്ക് ചിരി വന്നു.
"... പോ അവിടെന്ന്. വേണ്ടാത്ത ഓരോന്ന് ചെയ്ത് വെച്ചിട്ട് ഇരുന്ന് ചിരിക്കുന്നത് കണ്ടില്ലേ. കല്ലുവിന്റെയും മാമിയിയുടെയും ചോദ്യത്തിന് മുന്നിൽ ഞാൻ നിന്ന് ഉരുകി. പിന്നെ ആ സെയിൽസ് ഗേൾസിന്റെ അടക്കം പറച്ചിലും ചിരിയും കണ്ട് മനുഷ്യന്റെ തൊലി ഉരിഞ്ഞു..." മുഖവും വീർപ്പിച്ച് ദേവു പരാതി പറഞ്ഞു.
"... ഹാ നീ എന്തിനാടി നാണിക്കുന്നെ. ഞാൻ ഇല്ലേ ..." അതും പറഞ്ഞ് ദേവുവിനെ എന്നോട് ചേർത്ത് ഇരുത്തി അവളുടെ നെറുകയിൽ ഉമ്മ കൊടുത്തു.
"... ഏട്ടൻ ഇങ്ങനെ കളിയാക്കുമ്പോഴാ എനിക്ക് വിഷമം വരുന്നേ..." എന്റെ കൈയിലൂടെ കൈ കോർത്ത് എന്റെ തോളിൽ ചാരി കിടന്ന് ദേവു പരിഭവം പറഞ്ഞു.
"... എനിക്ക് കളിയാക്കാനും സ്നേഹിക്കാനും നീയും മോളും അല്ലെ ഉള്ളു..." അതിന് ശേഷം ദേവു ഒന്നും മിണ്ടിയില്ല.
"... ദേവു ഇപ്പൊ നീ ഹാപ്പി അല്ലെ..." കടലിലേക്ക് നോക്കി ഞാൻ ചോദിച്ചു.
"... ഒരുപാട്. ഞാൻ ആഗ്രഹിച്ചതിനേക്കാൾ എത്രയോ മടങ്ങ് സന്തോഷം എനിക്ക് ഇപ്പൊ കിട്ടുന്നുണ്ട് അറിയോ..." ദേവുവിന്റെ ആ വാക്കുകൾ മതിയായിരുന്നു എന്റെ മനസ് നിറയാൻ.
സൂര്യൻ കടലിലേക്ക് താഴ്ന്ന് ഇറങ്ങുന്നവരെ ഞങ്ങൾ ആ കടൽ തീരത്ത് ഇരുന്നു. രാത്രി ഹോട്ടലിൽ നിന്നും ഫുഡും കഴിച്ചാണ് തിരികെ വീട്ടിലേക്ക് പോയത്.
ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നുപോയി. നീതുചേച്ചി ഭർത്താവിന്റെ അടുത്തേക്ക് പോയേൽ പിന്നെ ഷോപ്പിലെ കാര്യങ്ങൾ പൂർണമായും ദേവൂവാണ് നോക്കുന്നത്. ആദ്യം കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഇപ്പൊ എല്ലാം നല്ലപോലെ കൊണ്ട് പോവുന്നുണ്ട്.
"... ഗുഡ് മോർണിംഗ് മേടം എന്താ വേണ്ടത്..."
💬 Comments
View all comments