Chapter Title : തേജാത്മികം 2 [Nishinoya]
തന്നെ ചോദിച്ചോളാം പോരെ..." അത് പറഞ്ഞു തീർന്നതും തേജസിന്റെ ബുള്ളറ്റ് അവർക്ക് വട്ടം വച്ചു.
"... ഗുഡ്.... ഗുഡ് മോർണിംഗ് ചേട്ട..." ചെറിയ ഭയത്തോടെ അഞ്ജലി വിഷ് ചെയ്തു.
"... ഗുഡ് മോർണിംഗ്. എന്താ രണ്ടുപേരും ക്ലാസ്സിൽ പോണില്ലേ..."
"... ആഹ് പോവായിരുന്നു ചേട്ട..." അഞ്ജലി പറഞ്ഞു.
"...തൻവിക എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് വാ വന്ന് വണ്ടിയിൽ കയറ്..." തേജസ് പറയുന്നത് കേട്ട് രണ്ടുപേരും ഒരുപോലെ ഞെട്ടി.
"...അയ്യോ ഞാൻ എങ്ങോട്ടും ഇല്ല. എനിക്ക് ക്ലാസ്സിൽ പോണം..."
"... ഓഹോ സീനിയർ പറഞ്ഞാൽ അനുസരിക്കാൻ അറിയില്ലേ..." തേജസ് ഇച്ചിരി കടുപ്പിച്ചു തന്നെ ചോദിച്ചു.
"...അത് അത് ഇന്ന് assignment വയ്ക്കാൻ ഉണ്ട് അത്കൊണ്ട് ക്ലാസ്സിൽ പോണം..." തൻവിക ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിയാൻ നോക്കി.
"... Assignment അഞ്ജലിയുടെ കൈയിൽ കൊടുത്താൽ മതി അവൾ വായിച്ചോളും. എന്താ അഞ്ജലി വൈക്കില്ലേ..." തേജസ് അഞ്ജലിയെ ചോദ്യഭാവത്തിൽ നോക്കി.
"...ഞാൻ വച്ചോളാം നീ ചേട്ടന്റെ ഒപ്പം പോയിട്ട് വാ..." പേടിയിൽ ഉമിനീർ ഇറക്കികൊണ്ട് അഞ്ജലി പറഞ്ഞു.
തൻവികക്ക് താൻ പെട്ടെന്ന് മനസിലായി വേറെ വഴിയില്ലാതെ assignment അഞ്‌ജലിക്ക് നൽകിയ ശേഷം ചെറിയ ഭയത്തോടെ തേജസിന്റെ ബുള്ളറ്റിന് പിന്നിൽ കയറി. തൻവിക കയറിയെന്ന് മനസ്സിലായത് പതിയെ വണ്ടി മുന്നോട്ട് നീങ്ങി. വണ്ടി ഓടവേ തേജസ് മിറർ വഴി പിന്നിലേക്ക് നോക്കി ആകെ പേടിച് വിറച്ചു ഇരിക്കുന്ന തൻവികയെയാണ് കണ്ടത്. വണ്ടി മുന്നോട്ട് കുതിക്കുമ്പോഴും അവളുടെ കണ്ണുകൾ പിന്നിട്ട വഴികളെ നോക്കുന്നുണ്ടായിരുന്നു. കക്ഷി ആകെ വിയർത്ത് കുളിച്ചു. വണ്ടി ചെന്ന് നിന്നത് വലിയ ആൾ തിരക്ക് ഇല്ലാത്ത ഒരു ബീച്ചിൽ ആയിരുന്നു. വണ്ടി ഓഫ് ആയിട്ടും തൻവികയുടെ ഭാഗത്ത് നിന്നും അനക്കം ഒന്നും കണ്ടില്ല.
"... ഹാ ഇറങ്ങടോ..." ഞാൻ പറഞ്ഞതും അവൾ പെട്ടെന്ന് ചാടി ഇറങ്ങി ചുറ്റിനും നോക്കി.
"... നമ്മൾ എന്താ ഇവിടെ..."
"... താൻ പേടിക്കാതെ. ഞാൻ തന്നെ പിടിച്ച് തിന്നത്തൊന്നും ഇല്ല..." ചെറിയ പുഞ്ചിരിയോടെ അത് പറഞ്ഞതും കക്ഷിയുടെ മുഖം ഒന്ന് തെളിഞ്ഞു.
"... ഐസ്ക്രീം
💬 Comments
View all comments