Chapter Title : തേജാത്മികം 2 [Nishinoya]
കഴിക്കുമല്ലോ അല്ലെ..." അതിന് ചെറിയൊരു മൂളൽ മാത്രം വന്നു. അവിടെ ഉണ്ടായിരുന്ന ഷോപ്പിൽ നിന്നും രണ്ട് കോൺ ഐസ് വാങ്ങി തെങ്ങിൻ തണൽ ഉള്ള ഭാഗത്തായി കടലിനെ നോക്കി ഇരുപ്പ് ഉറപ്പിച്ചു ഒപ്പം അവളും. എന്റെ കൈയിലെ ഐസ്ക്രീം അവൾക്ക് നൽകി പതിയെ ഞങ്ങൾ കഴിക്കാൻ ആരംഭിച്ചു.
"... എന്താ ചേട്ടന് സംസാരിക്കാൻ ഉള്ളത്..." ഐസ്ക്രീം കഴിക്കുന്നതിന്റെ ഇടക്ക് അവൾ തിരക്കി.
"... എനിക്ക് വളച്ചു ചുറ്റി പറയാൻ ഒന്നും അറിയില്ല. എനിക്ക് തന്നെ ഇഷ്ട്ട..." അത് കേട്ടതും ഐസ്ക്രീം നെറുകയിൽ കയറി പെണ്ണ് ഇക്കിളും തുടങ്ങി.
"...തന്റെ കൈയിൽ വെള്ളം ഉണ്ടോ..." അവളുടെ നെറുകയിൽ തട്ടിക്കൊണ്ടു ഞാൻ ചോദിച്ചു അതിന് അവളുടെ ബാഗിലേക്ക് ചൂണ്ടി. ബാഗിൽ നിന്നും വെള്ളം കൊടുത്ത് നെറുകയിൽ മൂന്നാൽ തവണ തട്ടികൊടുത്തപ്പോ അത് ശെരിയായി.
"... താൻ ഓക്കേ അല്ലെ..." അതിന് അവൾ അതെന്ന് പറഞ്ഞു. കുറച്ചു നേരം ഞങ്ങൾ തിരമാല നോക്കി ഇരുന്നു രണ്ടുപേരും ഒന്നും തന്നെ മിണ്ടിയില്ല.
"...ഞാൻ കരുതിയത് ചേട്ടന് എന്റെയടുത്ത് ദേഷ്യം ആയിരിക്കും എന്നാണ്..."
"... ദേഷ്യം ആയിരുന്നു നിന്നെ നേരിൽ കാണുന്ന വരെ..."
"... അപ്പൊ അന്ന് എനിക്ക് ലിഫ്റ്റ് തന്നപ്പോ കണ്ടില്ലേ..." ഉള്ളിലെ സംശയം അവൾ പ്രകടമാക്കി.
"... അന്ന് ഞാൻ നോക്കുമ്പോൾ റോഡിന്റെ നടുക്ക് നിന്ന് ഒരു പെണ്ണ് കസർത്ത് കാണിക്കുന്നു പാവം അല്ലെ എന്ന് തോന്നി നിർത്തിയതാ അല്ലാതെ മുഖം ഒന്നും ശ്രദ്ധിച്ചില്ല..."
"...ഇത്രയും സുന്ദരിയാ എന്നെ ശ്രെദ്ധിച്ചില്ലെന്നോ 😒..." തൻവിക പിറു പിറുത്തു. തേജസ് എന്താന്ന് ചോദിച്ചതും അവൾ ഒന്നുമില്ലെന്ന് തലയാട്ടി.
"...തന്നെ അന്ന് കോളേജിൽ ആക്കിയ ശേഷം കുറച്ചു നാൾ കഴിഞ്ഞ ഞാൻ കോളേജിലേക്ക് തിരിച്ചു വരുന്നത്. വന്നപ്പോഴോ ഞാൻ പോലും അറിയാതെ എനിക്ക് ഒരു കാമുകി. ആദ്യം ഒന്നും വലിയ കാര്യമാക്കി എടുത്തില്ല. പിന്നെ ക്ലാസ്സിലും കോളേജിലും ഉള്ള എല്ലാരും ഓരോ ചോദ്യങ്ങളും കളിയാക്കലുമായി വന്നു. ആ സമയത്ത് ദേഷ്യവും സങ്കടവും ഒരു തരം പ്രാന്ത് പിടിക്കുന്ന പോലെ തോന്നി അപ്പോഴെങ്ങാനും നീ എന്റെ മുമ്പിൽ വന്നിരുന്നെങ്കിൽ
💬 Comments
View all comments