Chapter Title : തേജാത്മികം 2 [Nishinoya]
മനസ്സിലാവില്ല. എന്തായാലും എനിക്ക് ഇഷ്ട്ടായി ആ തന്റെടവും ദേഷ്യവും എല്ലാം🥰..."
"... നീ എന്ത് കോപ്പാണെന്ന് വെച്ച ചെയ് ഞാൻ പോണു..." കുടിച്ചോണ്ട് ഇരുന്ന ചായക്ക് പൈസയും കൊടുത്ത് അജു വീട്ടിലേക്ക് മടങ്ങി ശേഷം തേജസും.
"... ടാ എഴീക്കട. സമയം എത്ര ആയെന്നോ..." രാവിലെ നിർത്താതെ ഉള്ള കതകിൽ തട്ടി വിളി കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്.
"... ആരെടാ ഈ രാവിലെ തന്നെ..." ഉറക്കം കെട്ടതിന്റെ ദേഷ്യത്തിൽ കൈലിയും നേരെയാക്കി ഉടുത്ത് റൂമിന്റെ വാതിൽ തുറന്നു.
"...അളിയാ ദേവ നീ ഇത് എപ്പോ വന്നു..." ദേവനെ കണ്ടപാടെ സന്തോഷം കാരണം അവനെ കെട്ടിപിടിച്ചു.
"... എന്ത് ഉറക്കാടാ ഇത്. ഞാൻ എത്ര നേരമായി വിളിക്കുന്നെന്നോ..."
"... ആകെപാടെ കിട്ടുന്ന ഞായർ അല്ലേടാ കുറച്ചു നേരം ഉറങ്ങട്ടെടാ. അമ്മേ ഇവന് ചായ കൊടുക്ക്..." അടുക്കളയിലേക്ക് നോക്കി ഞാൻ നീട്ടി വിളിച്ചു.
"... അത് നീ പറഞ്ഞിട്ടു വേണോ എനിക്ക് അറിയാൻ. ദാ മോനെ കുടിക്ക്..." അപ്പോഴേക്കും അമ്മ ചായയുമായി എത്തി.
"... ടാ നീ ചായ കുടിക്ക് ഞാൻ ഇപ്പൊ റെഡി ആയി വരാം..." അവനെ അവിടെ ഇരുത്തി ഞാൻ കുളിക്കാനായി കേറി.
ഇപ്പൊ നിങ്ങൾ ചിന്തിക്കുണ്ടാവും ഇത് ആരാണെന്ന്. ഇവനാണ് എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട്. +1 തൊട്ട് കൂടെ കൂടിയതാ ഒരു പാവം. പഠിക്കാൻ മാത്രമേ അറിയൂ. അൾ വലിയ ആക്റ്റീവ് അല്ലാത്തത്കൊണ്ട് ക്ലാസ്സിൽ പഠിച്ചിരുന്നവർ അവനെ ഒരു കോമാളി ആയിട്ട പരിഗണിച്ചിരുന്നത്. ആരോടും ദേഷ്യമോ പരിഭവമോ ഇല്ല അതുകൊണ്ടു എല്ലാരും അവനെ തട്ടികളിക്കാൻ തുടങ്ങി. അവൻ ഫസ്റ്റ് ബെഞ്ചും ഞാൻ ലാസ്റ്റ് ബെഞ്ചും ആയിരുന്നു. നിങ്ങൾക്ക് അറിയാലോ കോളേജിലെ പോലെ തന്നെ സ്കൂളിലും ചെറിയ രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനവും അടിപിടിയും ആയിട്ട് ഞാൻ പോവായിരുന്നു. അതുകൊണ്ട് തന്നെ ടീച്ചർമാരുടെ നോട്ടപുള്ളി. എന്റെ സ്വഭാവം നന്നാക്കാൻ വേണ്ടി ലാസ്റ്റ് ബെഞ്ചിൽ നിന്നും ഫസ്റ്റ് ബെഞ്ചിലേക്ക് പ്രൊമോട്ട് ചെയ്തു. ചെന്ന് പെട്ടത് ഇവന്റെ മുമ്പിൽ. ആദ്യം ഒന്നും എനിക്ക് അത് ഒട്ടും അക്‌സെപ്റ് ചെയ്യാൻ പറ്റിയില്ല. അവനും ആരോടും അങ്ങനെ മിണ്ടാറില്ല ചോദിക്കുന്നതിന് ഉത്തരം പറയും അല്ലാത്തപ്പോ പഠിപ്പിലോ മറ്റെന്തെങ്കിലും മുഴുകി ഇരിക്കും. നമ്മൾ എത്ര നാൾ എന്നു വച്ച അടുത്ത് ഇരിക്കുന്നവരോട് മിണ്ടാതെ ഇരിക്കുന്നെ. പതിയെ പതിയെ അവനോട് മിണ്ടാൻ തുടങ്ങി. പിന്നെ അവന്റെ ഓരോ കാര്യങ്ങളും
💬 Comments
View all comments