0%

Chapter Title : തേജാത്മികം 2 [Nishinoya]

Author : Nishinoya Read All Parts 903

കഥകളും എല്ലാം എന്നോട് പറയാൻ തുടങ്ങി. അപ്പോഴാ എനിക്ക് ഒരു കാര്യം മനസ്സിലായെ ഇവൻ ആരോടും മിണ്ടാത്തത് അവർ എല്ലാം അവനെ കളിയാക്കുന്നത് കൊണ്ട് ആണെന്ന്. താൻ പറയുന്നത് കേൾക്കാൻ ഒരാളെ കിട്ടിയ സന്തോഷം അവന്റെ വാക്കുകളിലും കണ്ണുകളിലും കാണാൻ കഴിഞ്ഞു. അളിയന്റെ നിഷ്കളങ്കതയും സംസാരവും എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു. അവനും എന്നെ പറ്റി കൂടുതൽ അറിയാൻ ശ്രെമിച്ചു. എനിക്ക് പഠിക്കാൻ പാട് ആയിരുന്ന വിഷയങ്ങൾ അവൻ പറഞ്ഞു തന്നു. മറ്റുള്ളവരോട് ബോൾഡ് ആയി എങ്ങനെ പെരുമാറണം എന്നുള്ളത് ഞാനും പറഞ്ഞു കൊടുത്തു. ഞങ്ങൾ പോലും അറിയാതെ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആയി. ആ ഇടക്ക് ആണ് എനിക്ക് ചിക്കൻപോക്സ് അടിക്കുന്നത്. 2 ആഴ്ച്ച സ്കൂളിൽ കാണാത്തത് കൊണ്ട് എന്നെ തേടി വീട്ടിൽ വന്നു. അവനും അസുഖം പകരും എന്ന് അറിഞ്ഞിട്ടും എന്റെ മുറിയിലെ അടച്ചിട്ട കതകിനു അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സ്കൂളിലെ വിശേഷങ്ങൾ പങ്കുവച്ചു. അന്ന് എനിക്ക് മനസിലായി അവന് ഞാൻ എത്ര വിലപ്പെട്ടത് ആണെന്ന്. പക്ഷെ എന്ത് ചെയ്യാൻ ഞാൻ സുഖം പ്രാപിച്ചു വന്നപ്പോഴേക്കും മണ്ടൻ കിടപ്പിലായി. അതൊക്കെ ആലോചിക്കുമ്പോൾ ചിരി വരും. ഇപ്പൊ അളിയൻ ബാംഗ്ലൂരിൽ ബിടെക് ചെയ്യാ. നാട്ടിൽ വരുമ്പോൾ എന്നെ കാണാൻ ഓടി വരും ഇപ്പൊ അങ്ങനെ വന്നതാ. നിങ്ങളോട് സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല ഞാൻ അവന്റെ അടുത്തേക്ക് ചെല്ലട്ടെ.

"...ടാ നീ കഴിച്ചായിരുന്നോ..." റെഡി ആയി ഞാൻ ഉമ്മറത്ത് ഇരുന്ന അവന്റെ അടുത്തേക്ക് ചെന്നു.

"...കഴിച്ചെട. അവിടത്തെ ഹോസ്റ്റൽ ഫുഡ്‌ കഴിച്ചു മടുത്ത നാട്ടിലേക്ക് വരുന്നേ അപ്പൊ പിന്നെ വീട്ടിൽ നിന്നും കഴിക്കാതിരിക്കാൻ പറ്റോ..."

"... കഴിച്ചില്ലെങ്കിൽ നിന്റെ അമ്മ നിന്നെ കൊല്ലുമെന്ന് എനിക്ക് അറിയില്ലേ..." ഞാൻ കാപ്പിയും കുടിച്ചു അവന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി.

"... ഇത് നിന്റെ അച്ഛന്റെ കാർ അല്ലെ. നിനക്ക് ഇത് തന്നോ..."

"... ഓ അച്ഛൻ പുതിയൊരു കാർ എടുത്തപ്പോ ഇത് എനിക്ക് തന്നു..."

"... ഭാഗ്യവാൻ..."

"... എന്ത് ഭാഗ്യവാൻ. ഇങ്ങനെ ഇടക്ക് വരുമ്പോൾ അല്ലെ ഇത് അനക്കാൻ പറ്റു. സ്ഥിരം നാട്ടിൽ ഉണ്ടെങ്കിൽ പറയായിരുന്നു ഭാഗ്യവാൻ എന്ന്..."

"...അതിന് നിന്റെ അച്ഛൻ തന്നെയല്ലേ മോനെ ബാംഗ്ലൂരിലെ വലിയ കോളേജിൽ കൊണ്ട്പോയി ചേർത്തത്..."

"... അച്ഛന്റെ ഓരോ പ്രാന്ത് അല്ലാതെ എന്ത് പറയാൻ. നീ ഇവനെ ഒന്ന് പിടപ്പിച്ചിട്ട് പറയ് എങ്ങനെ ഉണ്ടെന്ന്..."

💬 Comments

View all comments