Chapter Title : തേജാത്മികം 3 [Nishinoya]
ദേവൻ പറഞ്ഞു.
"...ദേ ഏട്ടാ മിണ്ടാതിരുന്നില്ലെങ്കിൽ ഒരമ്മയുടെ വയറ്റിൽ പിറന്നതാണെന്നൊന്നും ഞാൻ നോക്കില്ല കേട്ടല്ലോ😡..." ദേവു കലിപ്പ് ആയി.
"...ദേവു ചില്ല്.അല്ല നിന്നെപ്പോലെ ഇവളെയും നാടുകടത്തിയോ..." ഞാൻ തിരക്കി.
"... ആഹ് ബെസ്റ്റ് അച്ഛനെ പറ്റി നിനക്ക് അറിയില്ലേ. പ്രായപൂർത്തിയ പെണ്ണുങ്ങളെ കെട്ടിച്ചു വിടണം എന്തിനാ പഠിപ്പിക്കുന്നത് എന്ന് ചോദിച്ച മുതല എന്റെ അച്ഛൻ. കോളേജിൽ പോയാൽ പെൺകുട്ടികൾ വഴിതെറ്റി പോവും എന്ന അച്ഛന്റെ വാദം..."
"... പിന്നെങ്ങനെ കോളേജിൽ ചേർന്ന്..."ഞാൻ എന്റെ സംശയം ചോദിച്ചു.
"...+2 ഇവൾക്ക് നല്ല മാർക്ക് ഉണ്ടായിരുന്നു. അച്ഛൻ അറിയാതെ കോളേജിലേക്ക് അപ്ലിക്കേഷൻ അയച്ചു അഡ്മിഷൻ കിട്ടിയപ്പോഴാ അച്ഛനോട് പറഞ്ഞെ. പുള്ളി ആണെങ്കിൽ അമ്പിനും വില്ലിനും അടുക്കുന്നില്ല അവസാനം ഇവളുടെ മുഴുവൻ ഉത്തരവാദിതോം ഞാൻ നോക്കിക്കോളാം എന്ന ഉറപ്പില ഇവളെ പഠിക്കാൻ വിടുന്നെ. നന്ദി വേണമെടി നന്ദി..." ഡ്രൈവിങ്ങിനിടക്ക് പിന്നിലേക്ക് നോക്കി ദേവൂന് താകീത് നൽകി.
"...അങ്ങയോട് ഈ ഉള്ളവൾ എന്നും കടപ്പെട്ടിരിക്കുന്നു വത്സ..." ദേവു തൊഴുതു വണങ്ങി അത് കണ്ടപ്പോ എനിക്ക് ചിരി പൊട്ടി.
ഇപ്പൊ ഏകദേശം ആളെ പിടി കിട്ടികാണുമല്ലോ. ഇതാണ് നമ്മുടെ ദേവന്റെ അനിയത്തി ഞങ്ങളുടെ ദേവു. ആദ്യം പോയി പുതിയ ബുക്കും ബാഗും ഒക്കെ വാങ്ങി ശേഷം നേരെ അവൾക്ക് ഡ്രസ്സ് എടുക്കാൻ കേറി.
"... എടാ നീ വരുന്നില്ലേ..." കാർ പാർക്ക് ചെയ്ത് ഇറങ്ങിയപ്പോ ആരെയോ കാൾ ചെയ്യുന്ന ദേവനെ നോക്കി ഞാൻ ചോദിച്ചു.
"...ഞാൻ ഇല്ലടാ നീ അവൾക്ക് ഒപ്പം പോയിട്ട് വാ..."
"... അല്ലെങ്കിലും ചേട്ടൻ ഇങ്ങനെയാ ഡ്രസ്സ് എടുക്കാൻ മാത്രം എന്റെ ഒപ്പം വരില്ലാ. ചേട്ടൻ വാ..." എന്റെ കൈയിൽ തൂങ്ങി ദേവു പറഞ്ഞു.
"... എന്താടാ നീ വരാത്തെ..."
"... അത് കുറച്ചു കഴിയുമ്പോൾ നിനക്ക് മനസിലായിക്കോളും..." എന്താ സംഭവം എന്ന് അറിയാതെ തല പുകഞ്ഞു നിന്ന എന്നെയും കൂട്ടി ദേവു ആ വലിയ തുണി കടയിലേക്ക് നീങ്ങി. ചെന്ന ഉടനെ അവിടെ അടുക്കി വച്ചിരുന്ന തുണിയെല്ലാം സെയിൽസ് ഗേളിനെ കൊണ്ട് എടുപ്പിച്ച് വിരിച്ചിട്ടു.
"... ഇതൊന്നും പോരാ വാ
💬 Comments
View all comments