0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 668

നൽകി കുറച്ചു ദൂരയായി പാത്തുവച്ചിരുന്ന ബൈക്കിന്റെ അടുത്തേക്ക് തിരിച്ചു.

"...ഹെലോ നീ എവിടാ..." രാവിലെ തന്നെ ഉറക്കത്തിൽ ദേവന്റെ കാൾ വന്നു.

"... ഞാൻ വീട്ടിൽ ഉണ്ടടാ..." കിടക്കയിൽ നിന്നും എഴുനേൽക്കാതെ തന്നെ മറുപടി നൽകി.

"...നീ ഇതുവരെ എഴുന്നേറ്റില്ലേ. ഞാൻ നാട്ടിൽ വന്നിട്ടുണ്ട് നീ റെഡി ആയി നിൽക്ക് ഞാൻ ഇപ്പോ എത്തും..."

പിന്നെ ചാടിപിടഞ്ഞെഴുനേറ്റ് കുളിച്ചു ഡ്രെസ്സുമാറി കാപ്പിയും കുടിച്ചു കഴിഞ്ഞപ്പോ വീടിന് മുന്നിൽ ഹോൺ അടി മുഴങ്ങി. പിന്നെ ഷൂവും കുത്തിക്കേറ്റി അമ്മക്ക് ഒരു ബൈയും പറഞ്ഞ് കാറിന്റെ അടുക്കലേക്ക് ഓടി. കാറിൽ കേറി സെന്റർ മിറർ നോക്കുമ്പോഴാ പിന്നിൽ വേറൊരാൾ.

"... ഹാ ഇന്ന് ഇവളും ഉണ്ടോ..."

"... എല്ലാ തവണയും എന്റെ ചേട്ടന്റെകൂടെ നിങ്ങൾക്ക് മാത്രം പോയാൽ മതിയോ..."

"... അമ്പോ രാവിലെ തന്നെ ഇവൾ കലിപ്പിൽ ആണെന്ന് തോന്നുന്നല്ലോ..." ദേവനെ നോക്കി ഞാൻ ചോദിച്ചു.

"... ഇന്നലെ വന്നപ്പോ തൊട്ട് തുടങ്ങിയതാ ഇന്ന് പുറത്ത് കൊണ്ട് പോണം എന്നും പറഞ്ഞ് മനുഷ്യന്റെ സ്വായിര്യം കെടുത്താൻ..."

"...ആരാടാ പട്ടി സ്വയിര്യകേട്..." പറഞ്ഞു തീർന്നതും പിന്നിൽ ഇരുന്നവളുടെ തല മുന്നിൽ ഇരുന്ന ദേവന്റെ തോളിൽ എത്തി.

"... ആആആഹ്.... വിടെടി പട്ടി.... ആഹ് ..." വേദനയിൽ ദേവൻ കൂകി വിളിച്ചു.

"... ദേവു മോളെ വിടെടി. നിന്റെ ചേട്ടൻ പാവം അല്ലെ..."

"... തേജസ്‌ ഏട്ടൻ പറഞ്ഞോണ്ട് ഞാൻ വെറുതെ വിട്ടേക്കുന്നു..." ദേവു പിന്നിലേക്ക് മാറി ചിരിച്ചു കാണിച്ചു.

"... കുട്ടിപിശാജ് കൈ കടിച്ചു പറിച്ചെന്ന തോന്നുന്നേ..." കൈ തടവിക്കൊണ്ട് ദേവൻ പറഞ്ഞു.

"... അല്ല എങ്ങോട്ടാ രണ്ടുംകൂടി രാവിലെ തന്നെ എന്നെ കൊണ്ട് പോവുന്നെ..." സീറ്റ്‌ ബെൽറ്റ്‌ ഇട്ടോണ്ട് ഞാൻ ചോദിച്ചു.

"... ഇവൾക്ക് കോളേജ് തുറക്കുകയല്ലേ അപ്പോ അല്ലറ ചില്ലറ ഷോപ്പിംഗ്..."

"... ങേ ഇവൾ കോളേജിൽ ഒക്കെ ആയോ..." അതിന് ദേവു പിന്നെയും ബേഷ ഇളിച്ചു കാട്ടി.

"... ഓ ബുദ്ധി വച്ച് കോളേജിൽ ചേർക്കാൻ ഇനിയും അഞ്ചാറ് കൊല്ലം കഴിയും..." സെന്റർ മിറർ വഴി ദേവൂനെ നോക്കി

💬 Comments

View all comments