0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 667

കെട്ടിപിടിച്ച് ചെവിക്ക് പിന്നിലായി ഒരുമ്മ കൊടുത്തു.

"... എന്താ മോനെ ഉദ്ദേശം..." അവളുടെ വയറിലൂടെ കെട്ടിപിടിച്ച എന്റെ കൈയിൽ തഴുകികൊണ്ട് തനു ചോദിച്ചു.

"... അറിയില്ലേ..." അവളോട് കഴുത്തിലൂടെ മൂക്കുരച്ച് ഞാൻ തിരക്കി.

"... അറിയില്ല..." അത് പറഞ്ഞവൾ ആ ശബ്ദം ഇടറി കൈകൾ പിന്നിലേക്ക് കാണ്ട് വന്നെന്റെ തലമുടിയിൽ തഴുകി. കുറച്ചുനേരം എന്റെ പ്രവർത്തികളിൽ സ്വയം മറന്ന് കണ്ണുകൾ അടച്ച് അവൾ എന്നോട് ചേർന്ന് നിന്ന് ഞാൻ നൽകുന്ന ചുംബനങ്ങൾ ആസ്വദിച്ചു.

"... ആഹ്... ആാാഹ്... വിടെടി..." കുറച്ചു കഴിഞ്ഞപ്പോ ഓളെന്റെ തലമുടി വലിച്ചു പിടിച്ചു വേദനയിൽ അവളിൽ നിന്നും ഞാൻ അടർന്നു മാറി.

"... എന്ത് പണിയാടി പുല്ലേ കാണിച്ചത്. മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി. ഒന്ന് സുഖം പിടിച്ച് വരായിരുന്നു..." പിന്നിലേക്ക് മാറി തലയിൽ തടവികൊണ്ട് ഞാൻ പറഞ്ഞു.

"...എനിക്ക് അറിയാം മോൻ നല്ല പോലെ സുഖിച്ചു വരുവായിരുന്നെന്ന് അത്കൊണ്ട് ഇനിയും മുന്നോട്ട് പോയാൽ ശരിയാവില്ല..." എന്നെനോക്കി തനു കൊഞ്ഞനം കുത്തി.

"... എന്താ തനു. ഒരു കിസ്സ് എങ്കിലും താടി..." ഞാൻ അവളോട് കെഞ്ചി.

"...ഇത് ഒരു കിസ്സിൽ ഒന്നും നിക്കില്ല മോനെ അതുകൊണ്ട് എന്റെ ചെക്കൻ സ്ഥലം വിടാൻ നോക്ക്..." തനു എന്റെ പിന്നിൽ വന്ന് എന്നെ ഉന്തി തള്ളി ബാൽക്കണിയിലേക്ക് കൊണ്ടുപോയി.

"...ഒരുമ്മ മതിയെടി. എനിക്ക് വലിയ കണ്ട്രോൾ ആടി അതുകൊണ്ട് കൂടുതൽ ഒന്നും ചോദിക്കില്ല 🫣..."

"... ആണോടാ കുട്ടാ. എന്നാ എനിക്ക് അത്ര കണ്ട്രോൾ ഇല്ല. അതുകൊണ്ട് എന്റെ കുട്ടൻ വീട് പിടിക്കാൻ നോക്ക്..."

"... നിന്നോട് ദൈവം ചോദിക്കോടി പട്ടി..."

ഒന്നും നടക്കില്ലന്ന് മനസിലായതോടെ ബാൽക്കണിയിൽ നിന്നും സൺഷെയ്ഡ് വഴി മതിലിൽ ചാടി നേരെ അപ്പുറത്ത് പറമ്പിലേക്ക് ചാടി. അവിടെന്ന് വീണ്ടും റോഡിലെ മതിൽ ചാടി റോഡിൽ എത്തി. തിരിഞ്ഞു നോക്കിയപ്പോ ഞാൻ പോകുന്നത് കണ്ണിമ വെട്ടാതെ നോക്കി നിൽക്കാണ് തനു. ഞാൻ റോഡിൽ എത്തിയെന്ന് മനസ്സിലാതും പെണ്ണ് ഒരു ഫ്ലയിങ് കിസ്സ് തന്നു. അത് എന്റെ നെഞ്ചിൽ വന്ന് പതിക്കുന്ന പോലൊരു ആക്ഷനും

💬 Comments

View all comments