0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 665

വിഷ് ചെയ്തു ശേഷം ഒരു പീസ് എന്റെ വായിൽ വച്ചു തന്നു തിരിച്ചു ഞാനും.

"... Wait ഞാൻ ഇപ്പൊ വരാട്ടോ..." അത് പറഞ്ഞ് ഞാൻ തിരികെ ബാൽക്കണിയിലേക്ക് പോയി. തിരിച്ചു വന്നപ്പോ തനു ഒരു കാളിലായിരുന്നു.

"... ആരാ വിളിച്ചേ..." ആകാംഷയോടെ ഞാൻ ചോദിച്ചു.

"... എന്റെ കസിൻ ഇല്ലേ അവന വിളിച്ചേ. എല്ലാ കൊല്ലവും അവന ആദ്യം എന്നെ വിഷ് ചെയ്യുന്നേ..."

"... ആണോ 😒..." എന്റെ മുഖം മാറിയതും തനു വന്നു എന്റെ കഴുത്തിലൂടെ രണ്ടുകയ്യും കോർത്ത് കാൽപാതത്തിൽ കയറി എനിക്ക് അഭിമുഖമായി നിന്നു.

"... എന്ത് പറ്റി എന്റെ ചെക്കന്റെ മുഖം ഒക്കെ മാറിയല്ലോ ..."

"... പാവം നമ്മൾ പാതിരാത്രി റിസ്ക് എടുത്ത് മതിലും ചാടി സർപ്രൈസ് തന്നപ്പോ നിനക്ക് പ്രിയം അവന്റെ ഒരു ഫോൺ കാൾ ആണെല്ലോ..."

"... അങ്ങനെ ആണോ ഞാൻ പറഞ്ഞതിന്റെ അർത്ഥം. എന്റെ ചെക്കൻ തന്ന സർപ്രൈസ്‌ ഈ ജൻമ്മത്ത് എനിക്ക് ആരും തന്നിട്ടില്ല..." അത് കേട്ടതും എന്റെ മുഖം ഒന്ന് തെളിഞ്ഞു.

"... ഈ കള്ളന് നാണം ഒക്കെ വരോ..." അങ്ങനെ ഓരോന്ന് പറഞ്ഞ് തനു എന്നെ കളിയാക്കാൻ തുടങ്ങി.

"...ഇതാ എന്റെ പിറന്നാൾ സമ്മാനം..." എന്റെ പിന്നിലായി ഒളിപ്പിച്ചു വച്ച വർണകടലാസ്സിൽ പൊതിഞ്ഞ സമ്മാനം അവൾക്ക് നേരെ നീട്ടി.

"... എന്താ ഇത്..." ആകാംഷയോടെ എന്റെ കാലിൽ നിന്നും ഇറങ്ങി എന്റെ കൈയിലെ സമ്മാനപൊതി പൊട്ടിച്ചു നോക്കാൻ തുടങ്ങി.

"...ഇത് ഏട്ടൻ വരച്ചതാണോ..." ഞാൻ പെൻസിൽ ഡ്രോയിങ് ചെയ്ത അവളുടെ ഫ്രെയിം ചെയ്ത ചിത്രം കണ്ട് അവൾ ആകാംഷയോടെ ചോദിച്ചു. അതെന്ന് മൂളിയതും എന്നെ കെട്ടിപിടിച്ച് പിന്നെയും കവിൾ ഒരു ഉമ്മ തന്നു.

"...ഇത് ഇപ്പൊ എവിടെയാ വയ്ക്ക..." റൂമിലെ എല്ലായിടവും നോക്കി അവസാനം അവൾ തന്നെ ഒരു സ്ഥലം കണ്ടെത്തി അവിടെ ഉണ്ടായിരുന്ന ഫോട്ടോ മാറ്റി ഞാൻ കൊടുത്ത ഫോട്ടോ വച്ചു.

"...കൊള്ളാം അല്ലെ..." ഒരു നാലഞ്ചു അടി പിന്നിലേക്ക് വന്ന് ആ ഫോട്ടോ നോക്കി അവൾ ചോദിച്ചു.ഞാൻ തനുവിന്റെ പിന്നിലൂടെ

💬 Comments

View all comments