0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 664

പോയെ 😡..."

"...വയ്ക്കല്ലേ വയ്ക്കല്ലേ. എനിക്ക് ഇപ്പൊ നിന്നെ കാണാൻ തോന്നുവാ എന്താ അതിനിപ്പോ ഒരു വഴി..."

"...എന്നാ ഓടി ഇങ്ങോട്ട് വാ അപ്പൊ കണ്ണ് നിറയെ കാണാല്ലോ😡..."

"...എന്നാ ഞാൻ വരട്ടെ..."

"... ദേ ഏട്ടാ ചുമ്മാ കളിക്കാതെ വച്ചിട്ട് പോയെ ഞാൻ ആകെ കലികേറി നിൽക്കാ അപ്പോഴാ..." തേജസിന്റെ സംസാരം തനുവിന് കൂടുതൽ ദേഷ്യം ഉണ്ടാക്കി.

"... എന്നാ നീ നിന്റെ മുറിയിൽ നിന്നും ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നെ..."

"... ങേ... എന്തോന്ന്..." മനസ്സിലാവാതെ അവൾ ഒന്നുകൂടി എടുത്ത് ചോദിച്ചു.

"... അകത്ത് നിന്ന് കറങ്ങാതെ വേഗം വാതിൽ തുറക്കടി സമയം പോണു..."

എന്താ സംഭവം എന്ന് മനസ്സിലാവാതെ തനു വാതിൽ തുറന്നു. ചെറിയൊരു കേക്കിൽ കുഞ്ഞു മെഴുകുതിരി കത്തിച്ചു തന്നെ നോക്കി പുഞ്ചിരിക്കുന്ന തേജസിനെയാണ് കാണുന്നത്. അത്ഭുതത്തോടെ തേജസിനെയും കേക്കിലേക്കും മാറി മാറി അവൾ നോക്കി. അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി സന്തോഷം സഹിക്ക വയ്യാതെ ഓടിച്ചെന്ന് തേജസിനെ കെട്ടിപിടിച്ചു. തനുവിന്റെ മുഴുവൻ സ്നേഹവും ആ ഹഗിൽ ഉണ്ടായിരുന്നു.

"... പെണ്ണ് ഇപ്പൊ കേക്ക് തട്ടി കളഞ്ഞേനെ..." അത് പറഞ്ഞപ്പോ തനു ഒരിക്കൽക്കൂടി ആഴത്തിൽ പുൽകി.

"... Wait...wait...3...2...1... Happy birthday my dear..." വാച്ചിൽ നോക്കി കൃത്യം 12 മണിയായതും തേജസ്‌ വിഷ് ചെയ്തു അപ്പോഴും അവൾ അവനിൽ നിന്നും അടർന്നു മാറിയിട്ടുണ്ടായിരുന്നില്ല. വിഷ് ചെയ്തതിന് സന്തോഷ സൂചകമായി തേജസിന്റെ കവിളിൽ സ്നേഹ ചുംബനം നൽകി.അതിൽ ഉണ്ടായിരുന്നു എല്ലാം.

"... സ്നേഹ പ്രകടനം കഴിഞ്ഞങ്കിൽ കേക്ക് കട്ട്‌ ചെയ്‌യായിരുന്നു..." ഞാൻ പറഞ്ഞതും തനു എന്നിൽ നിന്നും വിട്ടുമാറി.

"... എന്റെ ചക്കര കരയായിരുന്നെന്ന് തോന്നുന്നല്ലോ..."

"... ഞാൻ കരഞ്ഞിട്ടൊന്നുമില്ല..." ചുണ്ടു കോട്ടി അവൾ കണ്ണ് തുടച്ചു ശേഷം വലിയ ജാടയിട്ട് എന്റെ കൈയിലെ കേക്കും വാങ്ങി റൂമിലേക്ക് പോയി പിന്നാലെ ഞാനും.

"... Happy birthday to you....

....Happy birthday dear thanu....

... Happy birthday to you..." തനു മെഴുകുതിരി ഊതി കെടുത്തി കേക്ക് കട്ട്‌ ചെയ്തപ്പോ ഞാൻ പാട്ടുപാടി

💬 Comments

View all comments