0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 663

ഹൃദയം ഉണ്ടായാൽ മതി..." അമ്മ എന്നെ ആശ്വാസിപ്പിക്കാൻ പറഞ്ഞതാ.

"...വിപ്ലവസിംഹത്തിന്റെ ഭാര്യ അല്ലെ ഇങ്ങനെ പറഞ്ഞില്ലെങ്കിലെ അത്ഭുതം ഉള്ളു..."

"... പോടാ അവിടെന്ന്. ചുമ്മാ ഇരുന്ന് ഓരോന്ന് ആലോചിച്ചു കൂട്ടാതെ വന്നേ നീ. ഞാൻ കഴിക്കാൻ ചോർ എടുക്കാം..." അമ്മ അതുംപറഞ്ഞ് അടുക്കളയിലേക്ക് പോയി കൂടെ ഞാനും.

"...helo... ഏട്ടൻ എന്നാ ചെയ്യാ..." ഒരുദിവസം എന്നത്തെയുംപോലെ രാത്രി തനു വിളിച്ചു.

"...എന്താ മോളെ പതിവില്ലാതെ ഒരു സ്നേഹം ഒക്കെ..."

"...ഏയ്യ് അങ്ങനെ ഒന്നും ഇല്ലല്ലോ.ചുമ്മാ ഇരുന്നപ്പോ ഏട്ടനെ വിളിക്കാൻ തോന്നി..."

"... വെറുതെ കിടന്ന് ഉരുളാതെ മോളെ. നീ വിളിച്ച കാര്യം പറയ്..."

"...അതെ നാളെ ഏതാ ദിവസം എന്ന് അറിയോ..."

"... നാളെ വെള്ളിയാഴ്ച..."

"... അതല്ല നാളത്തെ ദിവസത്തെ പ്രേത്യേക അറിയോന്ന്..."

"... നാളെ ഇപ്പൊ എന്താ പ്രേത്യേകത ഗാന്ധി ജയന്തി അല്ല ശ്രീകൃഷ്ണ ജയന്തി അല്ല പിന്നെ എന്താ പ്രേത്യേകതാ..." ഓരോ വിശേഷ ദിവസവും ചിന്തിച്ചെടുത്ത് ഞാൻ പറഞ്ഞു.

"... അതൊന്നും അല്ല. നല്ലപോലെ ആലോചിച്ചു നോക്ക്..." ആകാംഷയോടെ തനു ചോദിച്ചു.

"... വേറെ... ആഹ് നാളെ ബന്ദ് വല്ലതും ആണോ..."

"... ബന്ദ് അല്ല കുന്ത്😡..." ദേഷ്യത്തോടെ തനു ഫോൺ കട്ട്‌ ആക്കിയതും തേജസിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

"...അല്ലെങ്കിലും എല്ലാ ആണുങ്ങളയും ഇങ്ങനെയാ നമ്മളുടെ കാര്യം ഒന്നും അവർക്ക് അറിയണ്ടല്ലോ... "ഫോൺ കട്ട്‌ ആക്കി ദേഷ്യത്തോടെ തനു റൂമിലെ തന്റെ ഓരോ ഡ്രസ്സ്‌ അടുക്കി വയ്ക്കാൻ തുടങ്ങി.

എന്നാലും തേജസേട്ടന് എന്റെ എല്ലാ കാര്യങ്ങളും അറിയാം എന്നാ കരുതിയെ ഇതിപ്പോ. എത്ര വിചാരിച്ചിട്ടും മനസ്സിലെ വിഷമം മാറുന്നില്ല. ബെഡിൽ കിടന്ന് ഓരോ കാര്യങ്ങൾ ആലോചിച്ചപ്പോ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി. എത്രനേരം അങ്ങനെ കിടന്നെന്ന് അറിയില്ല അപ്പോഴേക്കും ഫോൺ റിങ് ചെയ്തു.

"... ഹെലോ😡..." തനുവിന് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല.

"...ഫസ്റ്റ് ബെല്ലിൽ തന്നെ കാൾ എടുത്തല്ലോ. സമയം 12 മണിയാവാറായല്ലോ എന്റെ കൊച്ച് ഇതുവരെ ഉറങ്ങീലെ..."

"... ദേ ഏട്ടാ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് കേട്ടോ ഒരുപാട് കൊഞ്ചാതെ വച്ചിട്ട്

💬 Comments

View all comments