Chapter Title : തേജാത്മികം 3 [Nishinoya]
night🥰..." ഉമ്മ കിട്ടിയ സന്തോഷത്തിൽ പെണ്ണ് തുള്ളിച്ചാടി ഫോണും കട്ട് ആക്കി പോയി. എന്റെ അവസ്ഥ അവൾക്ക് അറിയില്ലല്ലോ.
"...ആരാടാ വിളിച്ചത്..." അമ്മയുടെ മടിയിൽ നേരെ കിടന്നുകൊണ്ട് അമ്മയെ നോക്കിയപ്പോ കക്ഷി ഇച്ചിരി കലിപ്പിലാണ്.
"... ങേ... ആരുമില്ല. എനിക്ക് വിശക്കുന്നു അമ്മ വല്ലതും വിളമ്പിയെ നമുക്ക് കഴിക്കാം..." വിഷയം മാറ്റാൻവേണ്ടി ചെയ്തതാ.
"... അവിടെ കിടക്കട. നിന്റെ പ്രായം കഴിഞ്ഞ ഞാനും വന്നത് മര്യതിക്ക് സത്യം പറഞ്ഞോ..." അമ്മയുടെ മടിയിൽ നിന്നും എഴുനേൽക്കാൻ ശ്രെമിച്ച എന്നെ പിന്നെയും അവിടെ തന്നെ പിടിച്ച് കിടത്തി.
"... അത് കോളേജിലെ എന്റെ ജൂനിയർ കൊച്ച. എന്നെ വലിയ ഇഷ്ട്ട എനിക്ക് അവളെയും..." ആ കിടപ്പിൽ തന്നെ അമ്മയെ നോക്കി ഞാൻ കാര്യം അവതരിപ്പിച്ചു.
"...എടാ ആണുങ്ങൾ ആയാൽ ആര് ചോദിച്ചാലും ഇതാണ് ഞാൻ സ്നേഹിക്കുന്ന പെണ്ണ് എന്ന് ചങ്കുറപ്പോടെ പറയാൻ കഴിയണം. ഇത് ഒരുമാതിരി. അതൊക്കെ നീ നിന്റെ അച്ഛനെ കണ്ട് പഠിക്കണം..." ഒരു സൈഡിൽ കൂടി എന്നെ അടിച്ചമർത്തി മറു സൈഡിൽ കൂടി അച്ഛനെ പുകഴ്ത്തുകയും ചെയ്തു.
"...ഓ ഞാൻ മറന്നു സഖാവ് കൃഷ്ണനും ജാനകിയും പഴയ പ്രണയജോടികൾ ആയിരുന്നല്ലോ..." അമ്മയുടെ താടിയിൽ പിടിച്ചു കുലുക്കികൊണ്ട് ഞാൻ പുന്നാരിച്ചു.
"... പോടാ അവിടെന്ന്..." കലിപ്പ് മൂഡ് ആയിരുന്ന അമ്മക്ക് നാണം വന്നു ആ കവിളൊക്കെ ചുവന്നു തുടുത്തു.
"... എവിടെ ആ കൊച്ചിന്റെ ഫോട്ടോ ഒന്നും നിന്റെ കൈൽ ഇല്ലേ..."
"... ഉണ്ടല്ലോ..." ഗാലറിയിൽ നിന്നും ഞാനും തനുവും നിൽക്കുന്ന ഫോട്ടോസ് അമ്മക്ക് കാണിച്ചു കൊടുത്തു.
"... ഈ കൊച്ച് കൊള്ളാലോട. നിനക്ക് നന്നായി ചേരും..."ഫോട്ടോ സൂം ഒക്കെ ചെയ്ത് നോക്കിക്കൊണ്ട് അമ്മ പറഞ്ഞു.
"... അതൊക്കെ ശെരിയ. പക്ഷെ നമ്മുടെ കുടുംബങ്ങൾ തമ്മിൽ ചേരുമെന്ന് എനിക്ക് തോന്നുന്നില്ല. അവളുടെ വീട്ടുകാർ ഒക്കെ വിദേശത്തൊക്കെയായി നല്ല പണക്കര നമ്മളോ..." മടിയിൽ നിന്നും എഴുനേറ്റ് അമ്മയുടെ അടുത്തായി ഇരുന്ന് ഞാൻ പറഞ്ഞു.
"... മോനെ സന്തോഷത്തോടെ ജീവിക്കാൻ കൊട്ടാരം പോലുള്ള വീടോ പട്ടുമെത്തയോ വേണ്ട ആത്മാർത്ഥമായി സ്നേഹിക്കാൻ കഴുയുന്ന രണ്ട്
💬 Comments
View all comments