Chapter Title : തേജാത്മികം 3 [Nishinoya]
പിന്നിൽ നിന്നും ഉന്തി തള്ളി താഴേക്ക് കൊണ്ട് പോയി.
"...അവൾ എല്ലാ ഇടവും കാണിച്ചോ. ഇഷ്ട്ടായോ വീട്..."
"....ആഹ് എല്ലാ ഇടവും കാണിച്ചു ആന്റി. ആന്റി കഴിക്കുന്നില്ലേ..." ഞങ്ങൾക്ക് വിളമ്പി തന്നോണ്ടിരുന്ന ആന്റിയോട് ഞാൻ ചോദിച്ചു.
"... ഞാൻ പിന്നെ കഴിച്ചോളാം. നിങ്ങൾ കഴിക്ക്..."
"... അത് പറഞ്ഞാൽ പറ്റില്ല ആന്റി കൂടെ കഴിക്ക്..."
ആന്റിയെ നിർബന്ധിച്ച് ഇരുത്തിച്ചു. ശേഷം ഞാൻ തന്നെ ആന്റിക്ക് വിളമ്പി തനു ഇതെല്ലാം കൗതുകത്തോടെ നോക്കി ഇരിക്കായിരുന്നു. ഞങ്ങൾ കഴിക്കുന്നതിന്റെ ഇടക്ക് ഓരോ നാട്ടുവിശേഷണങ്ങളും തമാശയും പറഞ്ഞ് സമയം തള്ളി നീക്കി. ശേഷം അവരോട് യാത്രപറഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു. ആ യാത്രയിലും എന്റെ മനസ് അസ്വസ്ഥയിരുന്നു. ഞാനും തനുവുമായുള്ള സാമ്പത്തിക അന്തരമായിരുന്നു പ്രധാന കാരണം.
"...helo. ഏട്ടൻ എവിടാ..." രാത്രി ഞാൻ അമ്മയുടെ മടിയിൽ കിടക്കുമ്പോഴാ തനുവിന്റെ കാൾ വന്നത്.
"...എന്താണ് കാര്യം. മാഡം നല്ല സന്തോഷത്തിൽ ആണെന്ന് തോന്നുന്നല്ലോ..."
"...ഞാൻ ഇന്ന് ഭയങ്കര സന്തോഷത്തിലാ. ആന്റിക്ക് ഏട്ടനെ നല്ലപോലെ ബോധിച്ചിട്ടുണ്ട്..."
"... എന്തുപറ്റി വല്ലതും പറഞ്ഞോ..."
"... പിന്നല്ല. അങ്കിൾ വന്നപ്പോ തന്നെ ആന്റി ഏട്ടന്റെ കാര്യം പറഞ്ഞു. ഏട്ടനെ കുറിച്ച് പറയുമ്പോൾ ആന്റിക്ക് ഇപ്പൊ നൂറുനാവാ..."
"...നമ്മൾ പൊളി അല്ലെ..."
"... അങ്കിളിനും ഏട്ടനെ കാണണം എന്ന് പറയുവാ..."
"...പിന്നെന്താ നമുക്ക് കാണാല്ലോ..."
"... എന്നാ ശെരിയേട്ടാ ഞാൻ ഇത് പറയാൻ വിളിച്ചതാ. ബൈ ഉമ്മ..."
"... ആാാഹ്..." ഇടം കണ്ണിട്ട് അമ്മയെ നോക്കി ഞാൻ എന്റെ തൊണ്ട ഒന്ന് ശെരിയാക്കി.
"... അങ്ങോട്ടെ ഉള്ളോ തിരിച്ചില്ലേ... "അവിടെന്ന് പെണ്ണിന്റെ പരിഭവം തുടങ്ങി.
"... ഞാൻ ഇപ്പൊ തിരിച്ചു തരാൻ പറ്റിയ അവസ്ഥയിൽ അല്ല..." അമ്മ കേൾക്കാതെ മടിയിൽ ഒരു സൈഡിലേക്ക് തലചരിച്ച് അടക്കം പറഞ്ഞു.
"...എനിക്ക് അതൊന്നും കേൾക്കണ്ട തിരിച്ച് ഉമ്മ തന്നാലേ ഞാൻ ഫോൺ കട്ട് ആക്കും..." താൻ പിടിച്ച മുയലിനു രണ്ടുകൊമ്പ് എന്ന പിടിവാശിയിലാണ് പെണ്ണ്.
"... ഉമ്മ..." പല്ലി ചിലക്കുന്നപോലെ ചെറിയ രീതിയിൽ ഉമ്മവയ്ക്കുന്ന സൗണ്ട് ഉണ്ടാക്കി.
"...love you ഏട്ടാ good
💬 Comments
View all comments