0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 672

"... ഭീകരം തന്നെ. നിനക്ക് ചെറിയൊരു സൂചന തരായിരുന്നു. അവിടെ ചെന്ന് ഉള്ള എല്ലാ ഡ്രെസ്സും അവരെക്കൊണ്ട് വലിച്ചു വാരി ഇടീപ്പിച്ചു എന്നിട്ട് ലാസ്റ്റ് പറയാ ഇവൾക്ക് ഒന്നും ഇഷ്ടപ്പെട്ടില്ല വേറെ ഷോപ്പിൽ പോവാന്ന്. അപ്പൊ ആ മാനേജർ ഒരു നോട്ടം നോക്കി ഞാൻ അങ്ങ് ഇല്ലാണ്ടായി. അവസാനം ഞാൻ നിർബന്ധിച്ചപ്പോഴാ ഇവൾ രണ്ട് ഡ്രസ്സ്‌ വാങ്ങിയത്. പൊന്നളിയ ഇനി ഇവൾക്കൊപ്പം ഞാൻ ഇല്ല..." തൊഴുതുകൊണ്ട് ഞാൻ പറഞ്ഞു.

"... അല്ലെങ്കിലും ചേട്ടന്റെ കൂടെ ഞാൻ വരൂല. സ്വന്തമായി ഒരു തീരുമാനം ഇല്ലെന്നേ..."

"... അല്ലടാ ഇവൾക്ക് ഏത് കോളേജിലാ അഡ്മിൻ..."കാറിൽ യാത്ര ചെയ്യവേ ഞാൻ തിരക്കി.

"... അത് ഞാൻ പറയാൻ മറന്നു നിന്റെ കോളേജിലാ ഇവൾക്ക് അഡ്മിഷൻ കിട്ടിയേക്കുന്നെ..."

"... എന്റെ കോളേജിലോ 😲. പൊന്നു മോളെ ദേവു കോളേജിൽ എനിക്ക് നല്ലൊരു ഇമേജ് ഉള്ളതാ അത് നിയായിട്ട് ഇല്ലാതാക്കരുത്..." അതിന് ദേവു ബേഷ ചിരിച്ചു കാണിച്ചു.

"... പിന്നെ കോളേജിൽ എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ എന്റെ പേര് പറഞ്ഞാൽ മതി..."

"... പിന്നെ ഇയാൾ വലിയ ഗുണ്ട അല്ലെ കോളേജിലെ എല്ലാരും പേടിക്കാൻ..."

"...അത് നീ അവിടെ എത്തുമ്പോൾ മനസിലായിക്കോളും..." അർത്ഥവത്തായ ചിരിയോടെ ഞാൻ പറഞ്ഞു അതിന് ദേവു എന്നെ നോക്കി കൊഞ്ഞനം കുത്തി. പിന്നെ ഫുഡ്‌ കഴിച്ച ശേഷം അവർ എന്നെ വീട്ടിൽ ആക്കി.

"... നമ്മൾ ഇത് എങ്ങോട്ടാ ഏട്ടാ പോവുന്നെ..." കോളേജിലേക്ക് നടന്നോണ്ട് ഇരുന്ന തനുവിനെ ബൈക്കിൽ വിളിച്ചികയറ്റി കോളേജിൽ നിന്നും പോന്നതാ.

"... അതൊക്കെ പറയാം. നീ ഒന്ന് അടങ്ങി ഇരിക്ക്..." പിന്നെ പെണ്ണ് എന്റെ തോളിൽ ചാരി ഇരുന്നു.

"... ഇത് ഏതാ സ്ഥലം. ഇത് ആരുടെ വീടാ..." ഓടിട്ട എന്റെ വീട് മൊത്തത്തിൽ ഒന്ന് നോക്കി തനു ചോദിച്ചു.

"... ഇതാണ് എന്റെ വീട് കേറി വാ....അമ്മേ... അമ്മേ... ഇത് ആരാ വന്നിരിക്കുന്നെന്ന് നോക്കിയേ..." വീടിന്റെ ഉമ്മറത്ത് ചെരിപ്പൂരിയിട്ട് അമ്മയെ വിളിച്ചു.

"... എന്താടാ വിളിച്ചു കൂവുന്നേ..." അമ്മ ഉമ്മറത്തേക്ക് വന്ന് ചോദിച്ചു.

"... അമ്മേ

💬 Comments

View all comments