Chapter Title : തേജാത്മികം 3 [Nishinoya]
ഇത് ആരാണെന്ന് മനസ്സിലായോ..." അമ്മ സംശയത്തോടെ തനുവിനെ നോക്കി.
"... അമ്മേ ഇതാണ് ഞാൻ പറയാറുള്ള തനു..." ആകാംഷയോടെ അമ്മയോട് പറഞ്ഞു. തനു അമ്മേയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
"... അപ്പൊ നീ ആണല്ലേ എന്നും രാത്രി എന്റെ മോനെ വിളിച്ചു ഉമ്മ ചോദിക്കുന്നത് 😡..." അമ്മ ഇച്ചിരി കലിപ്പിൽ ചോദിച്ചതും തനു പേടിച്ചു പോയി. കക്ഷി പതിയെ എന്റെ പിന്നിലായി ഒളിക്കാൻ ശ്രെമിച്ചു.
"... അമ്മേ അത്... ഞാൻ... അത്..." തനു വാക്കുകൾക്കായി പരതി. തനുവിന്റെ മുഖം കണ്ടാൽ അറിയാം കക്ഷി നല്ലപോലെ പേടിച്ചിട്ടുണ്ട്.
"...അയ്യേ മോൾ പേടിച്ചുപോയോ. ഇവൻ പറഞ്ഞത് വച്ച് മോൾ ഇച്ചിരി ബോൾഡ് ആണെന്ന കരുതിയെ. സാരമില്ല രണ്ടുപേരും അകത്തേക്ക് കയറി വാ..." എന്താ സംഭവിച്ചത് എന്ന് മനസ്സിലാവാതെ എന്റെ പിന്നാലെ തനു വീട്ടിലേക്ക് കയറി.
"... ഇതാ മോളെ നാരങ്ങ വെള്ളം കുടിക്ക്..." അകത്ത് കയറി ഇരുന്നതും അമ്മ കുടിക്കാൻ വെള്ളം കൊണ്ടുവന്നു.
"...അല്ല ഇന്ന് നിങ്ങൾക്ക് കോളേജ് ഇല്ലേ..." സംശയത്തോടെ അമ്മ ചോദിച്ചു.
"... ഇന്ന് സമരം ആയിരുന്നു അമ്മേ അതോകെണ്ട് ക്ലാസ്സ് ഒന്നും ഇല്ല..." ഞാൻ തനുവിനെ നോക്കി കണ്ണടച്ചു കാണിച്ചു.
"... സത്യം തന്നെ അല്ലെ..." അമ്മ എന്നെ ഉഴപ്പിച്ചു നോക്കി.
"... സത്യമാ അമ്മേ. സംശയം ഉണ്ടെങ്കിൽ ദേ ഇവളോട് ചോദിച്ചു..." ഞാൻ തനുവിന് നേരെ വിരൽ ചൂണ്ടി. അമ്മ അവളെ നോക്കിയതും തനു അതെന്ന് തലയാട്ടി.
"... ഹ്മ്മ് നിന്റ കാര്യം ആയോണ്ട് ഒന്നും വിശ്വസിക്കാൻ പറ്റില്ല അതാ. മോൾ വീട് ഒക്കെ ഒന്ന് ചുറ്റി കാണ് ഞാൻ അപ്പോഴേക്കും ഊണ് ശെരിയാക്കാം..." അമ്മ ഞങ്ങടെ കൈയിൽ നിന്നും ഗ്ലാസും വാങ്ങി അടുക്കളയിലേക്ക് പോയി. ഞാൻ തനുവിനെ ഓരോ സ്ഥലങ്ങളായി കാണിച്ചു കൊടുത്തു.
"... ഹായ്... ഇത് ഏട്ടൻ കൃഷി ചെയ്യുന്നതാണോ..." വീടിന്റെ പറമ്പിലായി ചെറിയൊരു കൃഷി തോട്ടം ഉണ്ട് അത് കണ്ട് തനു ചോദിച്ചു.
"... അതെ. എന്ത് ചെയ്യാൻ കർഷകൻ അല്ലെ മേടം..." ലൂസിഫർ ഡയലോഗും അടിച്ച് ജയറാമിന്റെ അഭിനമാന പോസും
💬 Comments
View all comments