Chapter Title : തേജാത്മികം 3 [Nishinoya]
പിടിച്ചു നിന്നതാ.
"... എന്തിനാടാ ആ കൊച്ചിനെ പറഞ്ഞ് പറ്റിക്കുന്നെ..." ഇതെവിടുന്ന അശരീരി എന്ന് നോക്കുമ്പോൾ മീൻവെള്ളം വാഴക്ക് മൂട്ടിൽ ഒഴിക്കാൻ വന്ന അമ്മേയെ ആണ് കാണുന്നത്.
"...എന്റെ പൊന്ന് മോളെ കുനിഞ്ഞിട്ട് ഒരു കുപ്പ എടുക്കാത്ത ഇവനാ പറമ്പിൽ ഇറങ്ങി പണി ചെയ്യാൻ പോണത്..." നിറഞ്ഞ പുച്ഛതോടെ അമ്മ എന്നെ എയറിൽ ആക്കി.
"... തള്ള സമ്മതിക്കൂല. വാ തനു ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല..." അമ്മയെ കൊഞ്ഞനം കുത്തികാട്ടി തനുവിന്റെ കൈയ്യും പിടിച്ച് നേരെ എന്റെ മുറിയിലേക്ക് പോയി.
"...ഇത് എപ്പോഴാ ഫ്രെയിം ചെയ്തത്..." ബെഡിന് അരികിൽ ഉള്ള ടേബിളിൽ ഇരിക്കുന്ന എന്റെയും തനുവിന്റെയും ഫോട്ടോ എടുത്ത് നോക്കി ചോദിച്ചു.
"... ഓണപരിപാടി കഴിഞ്ഞ പിറ്റേന്ന് തന്നെ ഇത് സെറ്റ് ആക്കി. എങ്ങനെ ഉണ്ട് സൂപ്പർ അല്ലെ..." അതിന് തനു പുഞ്ചിരിച്ചു.
"... ടാ മോനെ ഒന്നിങ്ങു വന്നെടാ..." അപ്പോഴേക്കും അമ്മയുടെ വിളി എത്തി.
"... എന്താ അമ്മേ വിളിച്ചേ..." അടുക്കളയിൽ നിക്കുന്ന അമ്മയുടെ അടുത്തേക്ക് ചെന്നു.
"... ടാ ഊണിന് കറികൾ കുറവാടാ നീ വേഗം ജംഗ്ഷനിലെ കടയിൽ പോയി തൈരും പപ്പടവും വാങ്ങി വാ..." അടുക്കളയിലെ പൈസ ടപ്പയിൽ നിന്നും അമ്മ പൈസ എടുത്ത് തന്ന് എന്നെ പറഞ്ഞു വിട്ടു.
"...അമ്മേ ഞാൻ സഹായിക്കാം..." തേജസ് ഏട്ടൻ കടയിൽ പോയതും ഞാൻ അമ്മയുടെ അടുത്തേക്ക് പോയി.
"...അയ്യോ അതൊന്നും വേണ്ട. മോൾക്ക് ഇതൊന്നും ശീലം ഇല്ലാത്തത് അല്ലെ..."
"... അതൊന്നും സാരമില്ല..." ഞാൻ അമ്മ അരിഞ്ഞോണ്ട് ഇരുന്ന കത്തി വാങ്ങൻ നോക്കി.
"...വേണ്ട മോളെ വെറുതെ ഡ്രസ്സ് ഒന്നും ചീത്ത ആക്കണ്ട. ഇത് എനിക്ക് ചെയ്യാവുന്നതേ ഉള്ളു. മോൾ ഇത് കഴിചോ..." അമ്മ അരിഞ്ഞോണ്ട് ഇരുന്ന കാരറ്റ് എനിക്ക് തന്നു. ഞാൻ സന്തോഷത്തോടെ അത് വാങ്ങി.
"... മോളെ സത്യത്തിൽ ഇന്ന് സമരം തന്നായിരുന്നോ..." പച്ചക്കറി അരിയുന്നതിന്റെ ഇടക്ക് അമ്മ എന്നോട് ചോദിച്ചു.
"... അമ്മേ അത്..."
"...ആഹ് എനിക്ക് മനസിലായി. ഇന്നലെ തന്നെ അവൻ പറഞ്ഞായിരുന്നു എനിക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന്.
💬 Comments
View all comments