0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 675

പക്ഷെ മോളെ വീട്ടിലേക്ക് കൊണ്ട് വരും എന്ന് കരുതിയില്ല..." ചെറിയ ചിരിയോടെ അമ്മ പറഞ്ഞു.

"... അവൻ എപ്പോഴും നിന്റെ കാര്യം പറയനേ സമയം ഉള്ളു. അവന്റെ അച്ഛനെ പോലെ തന്നെയാ അവനും..."

"... അമ്മേ ഞാൻ ചോദിക്കണം എന്ന് വിചാരിച്ചതാ അച്ഛന് എന്താ പറ്റിയെ..."

"... പുള്ളിക്കാരൻ വലിയ പാർട്ടി നേതാവ് ആയിരുന്നു. ആര് വന്ന് സഹായം ചോദിച്ചാലും ഒന്നും നോക്കാതെ ചെയ്ത് കൊടുക്കും. അതുകൊണ്ട് തന്നെ നാട്ടുകാർക്ക് എല്ലാർക്കും ആളെ വല്യ കാര്യം ആയിരുന്നു. ഒരു ദിവസം സന്ധ്യനേരത്ത് ഒരു അതിർത്തി തർക്കം പരിഹരിക്കാൻ പോയതാ പിന്നെ മടങ്ങി വന്നില്ല..." അമ്മ ഒരു തേങ്ങലോടെ അമ്മ പറഞ്ഞു.

"...അമ്മേ സോറി എനിക്ക് അറിയില്ലായിരുന്നു..." എന്തോ അത് കേട്ടപ്പോ എനിക്ക് വല്ലാതെ സങ്കടം തോന്നി.

"...കുഴപ്പം ഇല്ല മോളെ. ഇവന്റെ കാര്യം ആലോചിക്കുമ്പോൾ എനിക്ക് പേടിയാ. മുന്നും പിന്നും നോക്കാതെയാ ഓരോന്ന് ചെയ്ത് കൂട്ടുന്നത്. സമരത്തിനും പാർട്ടി പ്രവർത്തനത്തിനും പോകരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. അല്ല അവനെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല അവന്റെ അച്ഛന്റെ ചോര അല്ലെ അങ്ങനെ വരും..." ഞാൻ അതിന് ഒന്ന് പുഞ്ചിരിച്ചു.

"...മോളെ..എന്റെ മോൻ ഒരു പാവമാ ആരെങ്കിലും അവനോട് സ്നേഹം കാണിച്ച തിരിച്ചു ചങ്ക് പറിച്ച് കൂടെ നിക്കും. അതുപോലെ തന്നെ സ്നേഹിച്ച ആരെങ്കിലും ചതിച്ച അവന് സഹിക്കാൻ കഴിയില്ല. മോൾ എനിക്ക് ഒരു വാക്ക് തരണം എന്ത് സംഭവിച്ചാലും അവസാനം വരെ അവന്റെ ഒപ്പം ഉണ്ടാവും എന്ന്..."

"...അമ്മേ എനിക്കും തേജസ്‌ ഏട്ടൻ എന്ന് പറഞ്ഞാൽ ജീവന. എന്തൊക്കെ സംഭവിച്ചാലും ഞാൻ ഏട്ടന്റെ കൂടെ തന്നെ ഉണ്ടാവും..." ഞാൻ അമ്മക്ക് ഉറപ്പ് കൊടുത്തു.

"... എന്താണ് അമ്മയും മോളും തമ്മിൽ ഒരു രഹസ്യം പറച്ചിൽ..." അപ്പോഴേക്കും തേജസ്‌ ഏട്ടൻ കടയിൽ നിന്നും തിരിച്ചെത്തി.

"... അത് girls secret. അങ്ങനെ ആണുങ്ങളോട് പറയാൻ പറ്റില്ല അല്ലെ അമ്മേ..." സപ്പോർട്ടിനും അമ്മയെയും കൂട്ടുപിടിച്ചു.

"...ഓ ഇപ്പൊ നിങ്ങൾ അമ്മയും മോളും ഒന്ന് നമ്മൾ പുറത്ത്..."

എന്റെ ജീവിതത്തിലെ നല്ല ദിനങ്ങളിൽ

💬 Comments

View all comments