0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 676

ഒന്നായിരുന്നു ഇന്ന്. തേജസ്‌ ഏട്ടന്റെ വീടും അമ്മയെയും എനിക്ക് നല്ലപോലെ ഇഷ്ട്ടായി. വൈകുന്നേരം വരെ ഞാൻ അവിടെ തന്നെ ഉണ്ടായിരുന്നു. അമ്മ ഉച്ചക്ക്ചോർ തന്നു സ്നേഹത്തോടെ എനിക്ക് തല കെട്ടി തന്നു. പിന്നെ തേജസ്‌ ഏട്ടന്റെ കൊച്ചിലത്തെ കൊറേ കുറുമ്പുകളും പറഞ്ഞു തന്നു. വയറും മനസും നിറഞ്ഞാണ് ഞാൻ വീട്ടിൽ പോയത്.

"... Helo തനുകുട്ടി എന്നാ ചെയ്യാ..." രാത്രി മാമന്റെ വീട്ടിൽ ചുമ്മാ നിന്നപ്പോ തനുവിനെ വിളിച്ചത.

"...എന്ത് ചെയ്യാൻ ഉറങ്ങാൻ പോവാ..."

"...ഇത്ര നേരത്തെയോ..." സമയം നോക്കിയപ്പോ 8 മണി ആയതേ ഉള്ളു.

"...ഇവിടെ ആരും ഇല്ല അതോണ്ട് ആന്റി പറഞ്ഞു നേരത്തെ കഴിച്ചിട്ട് കിടക്കാൻ..."

"...അങ്കിളും ആന്റിയും എവിടെ പോയി..."

"...ഓ ആന്റിയുടെ ബന്ധത്തിൽ ആരുടെയോ കല്യാണം. എന്നെ വിളിച്ചതാ എനിക്ക് പോവാൻ താല്പര്യം ഇല്ല..."

"... എപ്പോഴാ പോയത്..."

"...നാളെയ കല്യാണം ഇന്ന് വൈകിട്ട് പോയി നാളെ വൈകുനേരം ആവുമ്പോൾ വരും..."

ബൈ പറഞ്ഞ് ഞാൻ കാൾ കട്ട്‌ ചെയ്തെങ്കിലും ഇവിടെ ഇരുന്നിട്ട് എനിക്ക് ഇരിപ്പ് ഉറച്ചില്ല. മാമനോടും അമ്മയോടും ചെറിയൊരു കള്ളം പറഞ്ഞ് ബൈക്ക് എടുത്ത് ഇറങ്ങി. തനുവിന്റെ വീടിന് മുന്നിൽ എത്തിയപ്പോ അവളുടെ റൂമിൽ വെട്ടം കണ്ടു. ബാക്കി എല്ലാ റൂമിലും ഇരുട്ടാണ്. സമയം കളയാതെ ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി മതിലും ചാടി നേരെ ബാൽക്കണിയിലേക്ക് വലിഞ്ഞു കയറി. അവളുടെ മുറിയിൽ നിന്നും ബാൽക്കണിയിലേക്ക് ഇറങ്ങുന്ന ഗ്ലാസ്‌ ഡോറിൽ രണ്ട് മൂന്ന് തവണ മുട്ടി.

"... ആാാ... ആരാ പുറത്ത്..." ഉള്ളിൽ നിന്നും തനുവിന്റെ പേടിച്ചരണ്ട ശബ്ദം കേൾക്കാം.

"... തനു ഇത് ഞാനാ തേജസ്‌. വാതിൽ തുറക്ക്..." വീണ്ടും വാതിലിൽ മുട്ടി ഇച്ചിരി വൈകിയെങ്കിലും വാതിൽ തുറന്നു. പതിയെ മുറിക്ക് അകത്തേക്ക് കേറിയ ഞാൻ ഒന്ന് ഞെട്ടി.

"... ഇതെന്തടി വടിയൊക്കെ ആയിട്ട്..." തല അടിച്ചു പൊട്ടിക്കാൻ നിക്കുന്ന രീതിയിൽ വടിയും പിടിച്ചോണ്ട് നിന്ന തനുവിനെ നോക്കി ഞാൻ ചോദിച്ചു.

"... ദേ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട. രാത്രി ഒറ്റക്ക് വീട്ടിൽ ഉള്ളപ്പോ ഇതുപോലെ

💬 Comments

View all comments