Chapter Title : തേജാത്മികം 3 [Nishinoya]
ചോദിക്കാതെയും പറയാതെയും വന്ന് വാതിലിൽ മുട്ടിയാൽ പിന്നെ എന്ത് വേണം😡..." കൈയിലെ വടി താഴേക്ക് ഇട്ടോണ്ട് തനു പറഞ്ഞു.
"... സോറി ഞാൻ അത് ആലോചിച്ചില്ല..."
"... ഏട്ടനോട് ഞാൻ പറഞ്ഞത് അല്ലെ ഇവിടെ ആരും ഇല്ലന്ന്. പിന്നെ എന്തിനാ എന്നെ ഇങ്ങനെ പഠിപ്പിച്ചേ..."
"... സത്യമായിട്ടും നിന്നെ പേടിപ്പിക്കാൻ ചെയ്തത് അല്ല..." തനുവിനെ അനുനയിപ്പിക്കാൻ എന്നോണം അവളെ കെട്ടിപ്പിടിക്കാൻ നോക്കിയതാ. എന്റെ കൈ തട്ടിമറ്റി കട്ടിലിൽ പോയി ഇരുന്നു.
"...ഏട്ടന് അറിയോ ഞാൻ എന്ത്മാത്രം പേടിച്ചെന്ന്. വാതിലിൽ മുട്ട് കേട്ടപ്പോ ആദ്യം കരുതി തോന്നൽ ആണെന്ന് പിന്നെയും കേട്ടപ്പോ എന്ത് ചെയ്യണം എന്നൊരു പിടിയും കിട്ടിയില്ല ഞാൻ പോലീസിനെ വിളിക്കാൻ ഒരുങ്ങിയതാ..."
"... അയ്യോ പോലീസോ 😮..."
"... പിന്നെ ഞാൻ എന്ത് ചെയ്യണം. ചേട്ടന്റെ സൗണ്ട് കേട്ടപ്പോ ചെറിയൊരു ആശ്വാസം ആയി. എന്നാലും പിന്നെയും ഒരു സംശയം അതാ കേറി വന്ന ഉടനെ ഏട്ടൻ അല്ലെങ്കിൽ തലക്ക് അടിക്കാൻ വടിയുമായി നിന്നത്..."
"... ദൈവമേ ജസ്റ്റ് മിസ്സ്. എന്റെ മുഖം കണ്ടില്ലെങ്കിൽ നീ എന്നെ കൊന്നേനേലോടി..."
"... ആഹ് ചിലപ്പോ കൊല്ലും😡..." പുള്ളിക്കാരി ഇപ്പോഴും ഗൗരവത്തിൽ തന്ന.
"... അല്ലെങ്കിലും എനിക്ക് ഇത് തന്നെ കിട്ടണം. പാവം അല്ലെ ഒറ്റക്ക് അല്ലെ ഉള്ളു എന്നൊക്കെ വിചാരിച്ചു വന്ന എനിക്ക് ഇത് തന്നെ കിട്ടണം😡..." അടിച്ച നാണയത്തിൽ തന്നെ തിരിച്ചടിക്കാൻ ഞാൻ തീരുമാനിച്ചു. കുറച്ചു ഷോ ഓഫ് ഒക്കെ നടത്തി ഇടകണ്ണ് ഇട്ട് തനുവിനെ നോക്കി. കണ്ടിട്ട് ആക്ടിങ് ഏൽക്കുന്നുണ്ടെന്ന് തോന്നുന്നു.
"... ആഹ് കഴിഞ്ഞത് കഴിഞ്ഞു. എനിക്ക് വിശക്കുന്നുണ്ട് വാ വല്ലതും കഴിക്കാം..." ഇച്ചിരി ഗൗരവത്തോടെ ഞാൻ വിഷയം മാറ്റാൻ നോക്കി.
"... ഇവിടൊന്നും ഇരിപ്പില്ല. വിശക്കുന്നവർ സ്വന്തം വീട്ടിൽ പോയി കഴിച്ചാൽ മതി😡..." എന്നെ മൈന്റ് ചെയ്യാതെ മുകളിലേക്ക് നോക്കി തനു പറഞ്ഞു.
മുകളിൽ ഇവളുടെ അമ്മുമ്മ ഇരിക്കുന്നോ അതും ആലോചിച്ചു ഞാൻ എന്റെ പതിനെട്ടാം അടവ് എടുത്തു.
"...സോറി... സോറി.. സോറി തനു...ഇനി ഇങ്ങനെ നിന്നെ പേടിപ്പിക്കില്ല. എന്നോട് ക്ഷേമിക്കെടി..." വേറൊന്നും നോക്കാതെ
💬 Comments
View all comments